Widgets Magazine
29
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി... ദമ്മാമിലുണ്ടായ വാഹനാപകടത്തിൽ രണ്ട് കണ്ണൂർ സ്വദേശികൾക്ക് ദാരുണാന്ത്യം


പതിനാറാം നിയമസഭയുടെ ആദ്യ സമ്മേളനം ഇന്ന് പുനരാരംഭിക്കും.... ഇന്നും നാളെയും ധനാഭ്യർത്ഥനകൾ പരി​ഗണിക്കും.... വീര്യം കുറഞ്ഞ മദ്യത്തിന്‌ നികുതി നിശ്‌ചയിച്ചതടക്കമുള്ള ധനബില്ലുകൾ ബുധനാഴ്‌ചയാണ്‌ സഭയിലെത്തുക


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .

15 ലക്ഷം രൂപ പാരിതോഷികം... ചന്തയില്‍ 5 പൊലീസുകാരെ കൊലപ്പെടുത്തിയതുള്‍പ്പെടെ 113 കേസുകള്‍; പോലീസുകാര്‍ തലങ്ങും വിലങ്ങും നോക്കിയിട്ടും നടക്കാതെ പോയ കേസ് ഏറ്റെടുത്ത് മലയാളി ഓഫീസറുടെ സംഘം; തേടിയെത്തുന്നത് 15 ലക്ഷം രൂപ പാരിതോഷികം

19 JULY 2021 08:58 AM IST
മലയാളി വാര്‍ത്ത

ജാര്‍ഖണ്ഡില്‍ വര്‍ഷങ്ങളോളം പേടിസ്വപ്നമായിരുന്ന മാവോയിസ്റ്റ് കമാന്‍ഡറെ കീഴ്‌പ്പെടുത്തി മലയാളി പോലീസ് ഓഫീസറുടെ സംഘം. പിടികിട്ടാപുള്ളിയായിരുന്ന ഇദ്ദേഹത്തെ പിടിച്ചു കൊടുക്കുന്നവര്‍ക്കു സര്‍ക്കാര്‍ 15 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.

ജാര്‍ഖണ്ഡില്‍ മലയാളി ഐപിഎസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലുള്ള സംഘവുമായുള്ള ഏറ്റുമുട്ടലിനിടെ 113 ക്രിമിനല്‍ കേസുകളില്‍ പ്രതിയായ സിപിഐ (മാവോയിസ്റ്റ്) സോണല്‍ കമാന്‍ഡര്‍ വെടിയേറ്റു മരിച്ചു. ഗുംല ജില്ലയിലെ കൊച്ചഗനി ഗ്രാമത്തിനു സമീപത്തെ വനമേഖലയില്‍ വ്യാഴാഴ്ച രാവിലെ ഉണ്ടായ ഏറ്റുമുട്ടലിലാണു ബുദേശ്വര്‍ ഒറയോന്‍ (46) മരണമടഞ്ഞത്.

 



ഗുംല എസ്പി ഹൃദീപ് പി. ജനാര്‍ദനന്റെ നേതൃത്വത്തില്‍ പൊലീസ്, സിആര്‍പിഎഫ്, കോബ്ര എന്നിവര്‍ ഉള്‍പ്പെട്ട സംഘം രണ്ടു ദിവസമായി മാവോയിസ്റ്റുകള്‍ക്കായി തുടരുന്ന തിരിച്ചിലിനിടെയാണു സംഭവം. തിരുവല്ല കുന്നന്താനം സ്വദേശിയാണ് ഹൃദീപ്.

ഒരു എകെ 47 തോക്കും ബുള്ളറ്റുകളും സംഭവസ്ഥലത്തു നിന്നു കണ്ടെടുത്തു. ഒരു ഗ്രാമീണനും സ്‌ഫോടകവസ്തുക്കള്‍ കണ്ടെത്തുന്ന നായയും സ്‌ഫോടനത്തില്‍ മരിച്ചതായും സിആര്‍പിഎഫ് ജവാന് ഗുരുതരമായി പരുക്കേറ്റതായും എസ്പി ഹൃദീപ് പറഞ്ഞു.



2013 ഏപ്രില്‍ പകല്‍ ചെയിന്‍പൂരിലെ ചന്തയില്‍ 5 പൊലീസുകാരെ കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതിയാണു ഒറയോന്‍. മൈനുകള്‍ നീക്കുന്ന പൊലീസ് വാഹനം സ്‌ഫോടനത്തില്‍ തകര്‍ത്ത് 2 സിആര്‍പിഎഫ് ജവാന്മാരെ 2008ല്‍ കൊലപ്പെടുത്തിയത് ഉള്‍പ്പെടെ ഒട്ടേറെ കേസുകള്‍ ഇയാള്‍ക്ക് എതിരെ ഉണ്ട്. ഒറയോനെ മാവോയിസ്റ്റ് പ്രവര്‍ത്തനങ്ങളില്‍ നിന്നു പിന്തിരിപ്പിക്കാന്‍ എസ്പിയുടെ നേതൃത്വത്തിലുള്ള സംഘം ഏതാനും മാസം മുന്‍പ് ഇയാളുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ച് പിന്തുണ തേടിയെങ്കിലും ഫലവത്തായില്ല.

പല മാവോയിസ്റ്റ് നേതാക്കളും കീഴടങ്ങിയെങ്കിലും ഒറയോന്‍ പ്രവര്‍ത്തനം തുടര്‍ന്നു. ഇയാളുടെ ബന്ധു രന്തു ഒറയോനും മാവോയിസ്റ്റ് നേതാവാണെന്നു ഹൃദീപ് പറഞ്ഞു. തിരുവല്ല കുന്നന്താനം 'ശ്രീഹര്‍ഷ'ത്തില്‍ തുറമുഖ വകുപ്പ് മുന്‍ അസി. എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ പരേതനായ പി.ആര്‍.ജനാര്‍ദനന്റെയും എസ്ബിഐ മുന്‍ ഉദ്യോഗസ്ഥ ജി.വിജയകുമാരിയുടെയും മകനായ ഹൃദീപ് 2013 ഐപിഎസ് ബാച്ച് അംഗമാണ്. തിരുച്ചിറപ്പള്ളി എന്‍ഐടിയിലെ പഠനത്തിനു ശേഷമാണ് സിവില്‍ സര്‍വീസിലെത്തുന്നത്.

 



മുമ്പും ഹൃദിക് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ഗുംല ജില്ലയിലെ ശങ്ക് നദിയില്‍ വീണ മൂന്ന് യുവാക്കളെ കാതായ സംഭവവും അന്വേഷിച്ചത് പോലീസ് ഉദ്യോഗസ്ഥന്‍ ഹൃദീപ് പി ജനാര്‍ദ്ദനനാണ്. ഹിരാദ ഡാം കാണാന്‍ വിനോദയാത്രയ്ക്ക് പോയ ആറ് സുഹൃത്തുക്കളില്‍ മൂന്ന് പേരെയാണ് കാണാതെ പോയത്.

ഞായറാഴ്ചയായിരുന്നു സംഭവം നടന്നത്. നദിക്കരയില്‍ സെല്‍ഫി എടുക്കുന്നതിനിടയില്‍ ഒരാള്‍ നദിയില്‍ വീണു. അയാളെ രക്ഷിക്കാനായി രണ്ട് സുഹൃത്തുക്കളും നദിയിലേക്ക് ചാടി. ശക്തമായ ഒഴുക്കില്‍പ്പെട്ട മൂവരും മുങ്ങിതാഴുകയായിരുന്നു. നദിയില്‍ ശക്തമായ ഒഴുക്കുണ്ടായിരുന്നതിനാല്‍ അവരെ രക്ഷിക്കാനായില്ല. സംഭവം വലിയ വാര്‍ത്താ പ്രാധാന്യം നേതിടയതോടെ പോലീസ് ഉദ്യോഗസ്ഥന്‍ ഹൃദീപ് പി ജനാര്‍ദ്ദനനും ശ്രദ്ധ നേടി.

 



ഇതിന് പിന്നാലെയാണ് മാവോയിസ്റ്റ് നേതാവിനെ വെടിവച്ചു വീഴ്ത്തിയ സംഭവം വരുന്നത്. ഇതോടെ പല ഭാഗത്ത് നിന്നും വലിയ അഭിനന്ദന പ്രവാഹമാണ് വരുന്നത്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണീർക്കാഴ്ചയായി... പാറമടക്കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർഥികൾ മുങ്ങിമരിച്ചു....  (4 minutes ago)

ദമ്മാമിലുണ്ടായ വാഹനാപകടത്തിൽ രണ്ട് കണ്ണൂർ സ്വദേശികൾക്ക് ദാരുണാന്ത്യം  (18 minutes ago)

പതിനാറാം നിയമസഭയുടെ ആദ്യ സമ്മേളനം ഇന്ന് പുനരാരംഭിക്കും.... ഇന്നും നാളെയും ധനാഭ്യർത്ഥനകൾ പരി​ഗണിക്കും.... വീര്യം കുറഞ്ഞ മദ്യത്തിന്‌ നികുതി നിശ്‌ചയിച്ചതടക്കമുള്ള ധനബില്ലുകൾ ബുധനാഴ്‌ചയാണ്‌ സഭയിലെത്തുക  (34 minutes ago)

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത  (8 hours ago)

തിരുവനന്തപുരത്ത് നിന്നും കാണാതായ യുവതിയെ കണ്ടെത്തി  (8 hours ago)

കൂട്ടുകാര്‍ക്ക് മെസേജ് അയച്ച് 18കാരന്‍ തൂങ്ങിമരിച്ചു  (9 hours ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (9 hours ago)

തമിഴ്‌നാട് സര്‍ക്കാരിന്റെ ഡല്‍ഹി പ്രതിനിധി നിയമനത്തില്‍ തര്‍ക്കം തുടരുന്നു  (10 hours ago)

ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യത്ത് മലയാളികൾക്ക് അവസരം ഫിൻലാൻഡ് Work Visa, ചെലവ് PR-എങ്ങനെ എടുക്കാം ...? വീഡിയോ skip ചെയ്യാതെ കാണൂ  (10 hours ago)

സൗദിയില്‍ അരാംകോയുടെ ഹെലികോപ്റ്റര്‍ തകര്‍ന്ന് 14 മരണം  (10 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: ഗീന കുമാരിയെ ജില്ല പബ്ലിക് പ്രോസികൂട്ടര്‍ സ്ഥാനത്ത് നിന്നും നീക്കി  (10 hours ago)

ജൂതന്റെ കാഞ്ഞ ബുദ്ധി USനെ യുദ്ധത്തിലേക്കിറക്കി ! IRGCയുടെ 10 കോട്ടകളില്‍ തീയിട്ട് അമേരിക്കന്‍ പട  (10 hours ago)

റെയിൽവേയിൽ 119 സെക്ഷൻ കൺട്രോളർ ഒഴിവുകൾ; ബിരുദധാരികൾക്ക് അവസരം  (10 hours ago)

പിണറായിയുടെ ചെവികുറ്റി കലക്കി സ്റ്റാലിൻ..! ചതിച്ച് വിജയനെ വലിച്ച് കീറി സ്റ്റാലിൻ  (10 hours ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (10 hours ago)

Malayali Vartha Recommends