Widgets Magazine
29
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി... ദമ്മാമിലുണ്ടായ വാഹനാപകടത്തിൽ രണ്ട് കണ്ണൂർ സ്വദേശികൾക്ക് ദാരുണാന്ത്യം


പതിനാറാം നിയമസഭയുടെ ആദ്യ സമ്മേളനം ഇന്ന് പുനരാരംഭിക്കും.... ഇന്നും നാളെയും ധനാഭ്യർത്ഥനകൾ പരി​ഗണിക്കും.... വീര്യം കുറഞ്ഞ മദ്യത്തിന്‌ നികുതി നിശ്‌ചയിച്ചതടക്കമുള്ള ധനബില്ലുകൾ ബുധനാഴ്‌ചയാണ്‌ സഭയിലെത്തുക


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .

പൊളിച്ചടുക്കും ഞങ്ങള്‍... ശബരിമല പ്രക്ഷോഭ സമയത്ത് ശ്രദ്ധേയരായ ശശികല ടീച്ചറും വത്സന്‍ തില്ലങ്കേരിയും ഹിന്ദു ഐക്യവേദിയുടെ അമരത്ത്; കെ.പി. ശശികല ടീച്ചര്‍ പ്രസിഡന്റ്; വത്സന്‍ തില്ലങ്കേരി വര്‍ക്കിങ് പ്രസിഡന്റ്; ഒറ്റക്കെട്ടായി സംഘടനയെ മുന്നോട്ട് നയിക്കാന്‍ തീരുമാനം

19 JULY 2021 09:57 AM IST
മലയാളി വാര്‍ത്ത

ശബരിമല പ്രക്ഷോഭ സമയത്ത് ശ്രദ്ധ നേടിയ രണ്ട് പേരാണ് വത്സന്‍ തില്ലങ്കേരിയും ശശികല ടീച്ചറും. യുവതീ സാന്നിധ്യം ശബരിമലയിലുണ്ടെന്ന് പറഞ്ഞ് ഭക്തര്‍ ബഹളം വച്ചപ്പോള്‍ പോലീസിന്റെ മെഗാഫോണ്‍ ഉപയോഗിച്ച് പതിനെട്ടാം പടിയില്‍ വച്ച് ഭക്തരെ സമാധാനിപ്പിച്ച വത്സന്‍ തില്ലങ്കേരി ഏറെ ശ്രദ്ധിക്കപ്പെട്ടു.

അതേ സമയം ശബരിമലയില്‍ കയറാന്‍ ശ്രമിച്ച് പോലീസ് തടഞ്ഞ് തിരികെ വന്നയാളാണ് ശശികല ടീച്ചര്‍. പിന്നെ കൈക്കുഞ്ഞുമായി വന്ന് യതീഷ് ചന്ദ്രയുമായി തര്‍ക്കിച്ചത് ഏറെ ശ്രദ്ധ നേടി. ഇരുവരും ഒന്നിച്ച് ഹിന്ദു ഐക്യവേദിയുടെ അമരത്തേക്ക് എത്തുകയാണ്.

 



ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റായി കെ.പി. ശശികലയെയും വര്‍ക്കിങ് പ്രസിഡന്റായി വത്സന്‍ തില്ലങ്കേരിയെയും തെരഞ്ഞെടുത്തു. എം.കെ. കുഞ്ഞോല്‍, കെ.എന്‍. രവീന്ദ്രനാഥ്, പി.കെ. ഭാസ്‌കരന്‍ എന്നിവരാണ് രക്ഷാധികാരികള്‍. ഓണ്‍ലൈനായി ചേര്‍ന്ന സംസ്ഥാന പ്രതിനിധി സമ്മേളനത്തിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്.

മുന്‍ ചീഫ് സെക്രട്ടറി സി.വി. ആനന്ദബോസ് സമ്മേളനം ഉദ്ഘാടനം ചെയ്തു. എം.കെ. കുഞ്ഞോല്‍ പതാക ഉയര്‍ത്തി. കെ.പി. ശശികല അധ്യക്ഷയായി. കെ.എന്‍. രവീന്ദ്രനാഥ് ദീപം തെളിയിച്ചു. സമാപന സമ്മേളനത്തില്‍ ആര്‍.എസ്.എസ്. ക്ഷേത്രീയ സഹകാര്യവാഹ് എം. രാധാകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി.

 


മറ്റു ഭാരവാഹികള്‍: വൈസ് പ്രസിഡന്റുമാര്‍: കെ.വി. ശിവന്‍, എന്‍.കെ. നീലകണ്ഠന്‍, പി.എസ്. പ്രസാദ്, അഡ്വ.വി. പത്മനാഭന്‍, അഡ്വ.കെ. ഹരിദാസ്, ക്യാപ്റ്റന്‍ സുന്ദരന്‍, അഡ്വ.ബി.എന്‍. ബിനീഷ് ബാബു, നിഷ സോമന്‍, വി.എന്‍. അനില്‍കുമാര്‍, എസ്. സുധീര്‍. ജനറല്‍ സെക്രട്ടറിമാര്‍: ഇ.എസ്. ബിജു, ആര്‍.വി. ബാബു, ഡോ. ബ്രഹ്മചാരി ഭാര്‍ഗവ റാം, കെ.പി. ഹരിദാസ്, പി. സുധാകരന്‍. ട്രഷറര്‍: പി. ജ്യോതീന്ദ്രകുമാര്‍. സംഘടനാ സെക്രട്ടറി: സി. ബാബു. സഹസംഘടനാ സെക്രട്ടറി: വി. സുശികുമാര്‍. സെക്രട്ടറിമാര്‍: കിളിമാനൂര്‍ സുരേഷ്, കെ. പ്രഭാകരന്‍, മഞ്ഞപാറ സുരേഷ്, ഇ.ജി. മനോജ്, അഡ്വ. രമേഷ് കൂട്ടാല, എം. വി. മധുസൂദനന്‍, പി.വി. മുരളീധരന്‍, വി.എസ്. പ്രസാദ്, ശശി കമ്മട്ടേരി, എ. ശ്രീധരന്‍, ബിന്ദു മോഹന്‍. മേഖലാ സംഘടനാ സെക്രട്ടറിമാര്‍: പുത്തൂര്‍ തുളസി (ദക്ഷിണമേഖല), കെ.പി. സുരേഷ് (മധ്യമേഖല), കെ. ഷൈനു (ഉത്തരമേഖല).

ആരാണ് വത്സന്‍ തില്ലങ്കേരി എന്ന ചോദ്യം കേരളത്തിനകത്തും പുറത്തും സജീവമായത് ശബരിമല വിഷയത്തിലൂടെയാണ്. പേരക്കുട്ടിയുടെ ചോറൂണിന് ശബരിമലയിലെത്തിയ തൃശൂര്‍ സ്വദേശിനിയായ 52 കാരിയെ യുവതിയെന്നാരോപിച്ചു ഒരു സംഘം ആളുകള്‍ സന്നിധാനത്ത് തടഞ്ഞിരുന്നു. അക്രമാസക്തമായ ഈ രംഗത്തില്‍ പോലീസിന്റെ മെഗാ ഫോണ്‍ വാങ്ങി പതിനെട്ടാം പടിയില്‍ കയറി നിന്ന് സ്ഥിതിഗതികള്‍ ശാന്തമാക്കാന്‍ ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ചാനലുകള്‍ ലൈവ് ആയി എയര്‍ ചെയ്തതോടുകൂടിയാണ് ആര്‍എസ്എസ് നേതാവ് വത്സന്‍ തില്ലങ്കേരി വാര്‍ത്ത വിഷയമായി മാറുന്നതും അദ്ദേഹത്തെ കുറിച്ച് കൂടുതല്‍ പേര്‍ തിരക്കാന്‍ ഇറങ്ങിയതും. നാളിതുവരെ കേരളത്തിലെ ആര്‍എസ്എസിനുള്ളില്‍ മാത്രം ഒതുങ്ങി നിന്നിരുന്ന വത്സന്‍ തില്ലങ്കേരി പൊടുന്നനെയാണ് ഒരു വാര്‍ത്താ താരമായി മാറിയത്.

 



കണ്ണൂലെ തില്ലങ്കേരി എന്ന കൊച്ചു ഗ്രാമത്തില്‍ കൊച്ചോതു ബാലന്‍ പടയംകൂടി മാധവി ദമ്പതികളുടെ മകനായി 1964 മാര്‍ച്ച് മാസം 20 ന് ഒരു സാധാരണ കുടുംബത്തില്‍ ജനിച്ച വത്സന്‍ രാഷ്ട്രീയ സ്വയംസേവക് സംഘില്‍ സജീവമായത് 1980 ലാണ്. ഏതാണ്ട് ഇതേ കാലത്തു തന്നെ ഇരിട്ടിക്കടുത്ത പുന്നാട് പ്രഗതി എന്ന പേരില്‍ ഒരു ട്യൂട്ടോറിയലും വത്സന്‍ ആരംഭിച്ചിരുന്നു. പിന്നീട് ഇതേ പേരില്‍ തന്നെ രണ്ടു പാരലല്‍ കോളേജുകള്‍ ഇരിട്ടിയിലും പേരാവൂരിലും ആരംഭിച്ചു. ഇന്നിപ്പോള്‍ പ്രഗതി കാരിയര്‍ ഗൈഡന്‍സ് സെന്റര്‍, കരിയര്‍ കോച്ചിങ് സെന്റര്‍, കാരുണ്യ ഹോസ്പിറ്റല്‍ എന്നിങ്ങനെ ഒട്ടേറെ സ്ഥാപനങ്ങള്‍ വത്സന്‍ തില്ലങ്കേരിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

തന്റെ പ്രസംഗ മികവ് തന്നെയാണ് തില്ലങ്കേരിയുടെ പ്രധാന ആയുധം. എതിരാളികളെ കടന്നാക്രമിച്ച് മാത്രമല്ല തന്റെ കേള്‍വിക്കാരെ തില്ലങ്കേരി ആവേശം കൊള്ളിക്കുന്നത്. തില്ലങ്കേരിയുടെ വായനയും അറിവും പ്രസംഗത്തിന് ആരാധാകരെ കൂട്ടുന്നുണ്ട്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണീർക്കാഴ്ചയായി... പാറമടക്കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർഥികൾ മുങ്ങിമരിച്ചു....  (4 minutes ago)

ദമ്മാമിലുണ്ടായ വാഹനാപകടത്തിൽ രണ്ട് കണ്ണൂർ സ്വദേശികൾക്ക് ദാരുണാന്ത്യം  (18 minutes ago)

പതിനാറാം നിയമസഭയുടെ ആദ്യ സമ്മേളനം ഇന്ന് പുനരാരംഭിക്കും.... ഇന്നും നാളെയും ധനാഭ്യർത്ഥനകൾ പരി​ഗണിക്കും.... വീര്യം കുറഞ്ഞ മദ്യത്തിന്‌ നികുതി നിശ്‌ചയിച്ചതടക്കമുള്ള ധനബില്ലുകൾ ബുധനാഴ്‌ചയാണ്‌ സഭയിലെത്തുക  (34 minutes ago)

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത  (8 hours ago)

തിരുവനന്തപുരത്ത് നിന്നും കാണാതായ യുവതിയെ കണ്ടെത്തി  (8 hours ago)

കൂട്ടുകാര്‍ക്ക് മെസേജ് അയച്ച് 18കാരന്‍ തൂങ്ങിമരിച്ചു  (9 hours ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (9 hours ago)

തമിഴ്‌നാട് സര്‍ക്കാരിന്റെ ഡല്‍ഹി പ്രതിനിധി നിയമനത്തില്‍ തര്‍ക്കം തുടരുന്നു  (10 hours ago)

ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യത്ത് മലയാളികൾക്ക് അവസരം ഫിൻലാൻഡ് Work Visa, ചെലവ് PR-എങ്ങനെ എടുക്കാം ...? വീഡിയോ skip ചെയ്യാതെ കാണൂ  (10 hours ago)

സൗദിയില്‍ അരാംകോയുടെ ഹെലികോപ്റ്റര്‍ തകര്‍ന്ന് 14 മരണം  (10 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: ഗീന കുമാരിയെ ജില്ല പബ്ലിക് പ്രോസികൂട്ടര്‍ സ്ഥാനത്ത് നിന്നും നീക്കി  (10 hours ago)

ജൂതന്റെ കാഞ്ഞ ബുദ്ധി USനെ യുദ്ധത്തിലേക്കിറക്കി ! IRGCയുടെ 10 കോട്ടകളില്‍ തീയിട്ട് അമേരിക്കന്‍ പട  (10 hours ago)

റെയിൽവേയിൽ 119 സെക്ഷൻ കൺട്രോളർ ഒഴിവുകൾ; ബിരുദധാരികൾക്ക് അവസരം  (10 hours ago)

പിണറായിയുടെ ചെവികുറ്റി കലക്കി സ്റ്റാലിൻ..! ചതിച്ച് വിജയനെ വലിച്ച് കീറി സ്റ്റാലിൻ  (10 hours ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (10 hours ago)

Malayali Vartha Recommends