Widgets Magazine
29
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി... ദമ്മാമിലുണ്ടായ വാഹനാപകടത്തിൽ രണ്ട് കണ്ണൂർ സ്വദേശികൾക്ക് ദാരുണാന്ത്യം


പതിനാറാം നിയമസഭയുടെ ആദ്യ സമ്മേളനം ഇന്ന് പുനരാരംഭിക്കും.... ഇന്നും നാളെയും ധനാഭ്യർത്ഥനകൾ പരി​ഗണിക്കും.... വീര്യം കുറഞ്ഞ മദ്യത്തിന്‌ നികുതി നിശ്‌ചയിച്ചതടക്കമുള്ള ധനബില്ലുകൾ ബുധനാഴ്‌ചയാണ്‌ സഭയിലെത്തുക


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .

ആകാശ് തില്ലങ്കരിയുടെ ഇടപെടൽ പുറത്ത്... വിവരങ്ങൾ കൈമാറിയത് ടിപി കേസിലെ പ്രതി? പൂട്ടാനൊരുങ്ങി കസ്റ്റംസ്....

19 JULY 2021 09:34 AM IST
മലയാളി വാര്‍ത്ത

കുറച്ച് കാലങ്ങളായി ഉയർന്നു കേൾക്കുന്ന വിവാദങ്ങളാണ് സ്വർണക്കള്ളക്കടത്തും പിന്നെ അതുമായി ബന്ധപ്പെട്ട ക്വട്ടേഷനും ഗുണ്ടായിസവും. ആദ്യം മുതൽക്കേ പ്രതികൾ സിപിഎമ്മിന്റെ ബാനറിലാണ് ഇത്തരം പ്രവർത്തികളിൽ ഏർപ്പെട്ടിരുന്നതെന്ന് വ്യക്തമായ കാര്യമാണ്.

ചെഗുവേരയുടെ ചിത്രവും സോഷ്യൽ മീഡിയയിലും മറ്റും ഉന്നത നേതാക്കളുമായി നിൽക്കുന്ന ഫോട്ടോ പ്രദർശിപ്പിച്ചു ഒക്കെ ഇത്തരത്തിൽ അവർ തങ്ങളുടെ സംരക്ഷണം ഉറപ്പ് വരുത്തിയിരുന്നു. ഇതുമായി ബന്ധുപ്പെട്ട് പങ്കുള്ള ചില സിപിഎം നേതാക്കളെ പാർട്ടി പേരിനു വേേണ്ടിയിട്ടാണെങ്കിലും പുറത്താക്കിയിരുന്നു.

കരിപ്പൂർ സ്വർണക്കടത്ത് കേസിൽ ഇതുവരെ വലിയ മുന്നേറ്റം നടത്താൻ കസ്റ്റംസിന് കഴിഞ്ഞിട്ടില്ല എന്നാണ് പൊതു വിമർശനം. പലരെയും ചോദ്യം ചെയ്യുന്നുണ്ടെങ്കിലും നിർണായകമായ വിവരങ്ങളിലേക്ക് എത്താൻ കസ്റ്റംസിന് കഴിഞ്ഞിട്ടില്ലെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. എന്നാലിപ്പോൾ കേസിൽ വളരെ നിർണായകമായ മറ്റു ചില വിവരങ്ങലാണ് പുറത്ത് വന്നു കൊണ്ടിരിക്കുന്നത്.

അതായത് കരിപ്പൂർ സ്വർണക്കടത്ത് കേസിൽ ആകാശ് തില്ലങ്കേരിക്കും പങ്കുണ്ടെന്ന വാർത്തകളാണ് പുറത്ത് വന്നിട്ടുള്ളത്. ഇതുമായി ബന്ധപ്പെട്ട് ആകാശ് തില്ലങ്കേരിയെ ഇന്ന് കസ്റ്റംസ് ചോദ്യം ചെയ്യും എന്നാണ് അറിയാൻ കഴിഞ്ഞിട്ടുള്ളത്.

ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് അന്വേഷണ സംഘം നോട്ടീസും നൽകിയിട്ടുണ്ട്. സ്വർണക്കടത്തിൽ ആകാശിന് പങ്കുണ്ടെന്ന മൊഴികളുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യൽ നടപടി പുരോ​ഗമിക്കുക.

കേസിൽ നേരത്തെ പിടിയിലായ അ‌ർജുൻ ആയങ്കിയുമായി ആകാശിന് അടുത്ത ബന്ധമുണ്ടെന്നാണ് ലഭിച്ചിരിക്കുന്ന വിവരം. ആകാശിന്റെ തില്ലങ്കേരിയിലെ വീട്ടിൽ രണ്ട് ദിവസം മുൻപ് കസ്റ്റംസ് സംഘം പരിശോധന നടത്തിയിരുന്നു.

ഇതിൽ കാര്യമായ വിവരങ്ങൾ കസ്റ്റംസിന് ലഭിച്ചു എന്നു വേണം കരുതാൻ. ടിപി കേസിലെ കുറ്റവാളി മുഹമ്മദ്‌ ഷാഫി അടക്കമുള്ളവരും ആകാശിനെതിരെ മൊഴി നൽകിയെന്നാണ് സൂചന.

കണ്ണൂരിലെ യൂത്ത് കോൺഗ്രസ്‌ പ്രവർത്തകൻ ഷുഹൈബ് വധക്കേസിലെ പ്രതിയാണ് ആകാശ് തില്ലങ്കേരി. അതേസമയം റിമാൻഡിൽ കഴിയുന്ന അർജുൻ ആയങ്കിയുടെ ജാമ്യപേക്ഷ ഇന്ന് കോടതി പരിഗണിക്കാനിരിക്കുവാണ്.

കള്ളക്കടത്തിൽ തനിക്ക് പങ്കുണ്ടെന്ന് തെളിയിക്കാനുള്ള രേഖകൾ കസ്റ്റംസിന് കിട്ടിയിട്ടില്ലെന്നാണ് ഇയാളുടെ വാദം. എന്നാൽ അർജുന് അന്തർസംസ്ഥാന കള്ളക്കടത്ത് സംഘവുമായി അടുത്ത ബന്ധം ഉണ്ടെന്നാണ് കസ്റ്റംസ് തറപ്പിച്ച് പറയുന്നത്.

കള്ളക്കടത്തിൽ തനിക്ക് പങ്കുണ്ടെന്നു തെളിയിക്കാനുള്ള രേഖകൾ കസ്റ്റംസിനു ഇല്ലെന്നാണ് അർജുൻ കോടതിയെ അറിയിച്ചിട്ടുള്ളത്. എന്നാൽ അർജുൻ ആയങ്കിക്ക് അന്തർ സംസ്ഥാന കള്ളക്കടത്തു സംഘവുമായി ബന്ധം ഉണ്ടെന്നാണ് കസ്റ്റംസ് വാദം. അർജുൻ ഉൾപ്പെട്ട കള്ളക്കടത്തു സംഘത്തിനെതിരെ അന്വേഷണം തുടരുകയാണെന്നും ജാമ്യം നല്കരുതെന്നും കസ്റ്റംസ് കോടതിയെ അറിയിച്ചിട്ടുണ്ട്.

അർജുൻ ആയങ്കിയും ഷാഫിയും തമ്മിൽ അടുത്ത ബന്ധമുണ്ടെന്നും ഇതിനുള്ള തെളിവുണ്ടെന്നും കസ്റ്റംസ് സമർപ്പിച്ച അപേക്ഷയിൽ പറയുന്നു. കഴിഞ്ഞ വർഷം ഇരുവരും ചേർന്ന് നടത്തിയ സ്വർണ്ണക്കടത്തിന്റെ വിവരങ്ങളും കോടതിയിൽ മുദ്രവെച്ച കവറിൽ നേരത്തെ സമർപ്പിച്ചിരുന്നു.

അന്വേഷണത്തിൽ സുപ്രധാന തെളിവായ മൊബൈൽ ഫോൺ ഇനിയും കണ്ടെടുത്തട്ടില്ല. ഇത് സംബന്ധിച്ച് അർജുൻ പല കാര്യങ്ങളാണ് പറയുന്നത്. ഇയാൾ പറയുന്നത് പലതും കളവാണെന്നു ഇതിനകം ബോധ്യപ്പെട്ടതായും കസ്റ്റംസ് പറയുന്നു. കരിപ്പൂർ കേന്ദ്രീകരിച്ച സ്വർണ്ണക്കടത്തിലെ പ്രധാന കണ്ണിയാണ് അർജുൻ ആയങ്കി.

ഒന്നാം പ്രതിയും സ്വർണ്ണം കൊണ്ടുവന്ന മുഹമ്മദ്‌ ഷെഫീഖിന്റ് ഫോണിൽ ഇത് സംബന്ധിച്ച തെളിവുകൾ ഉണ്ട്. ചിലത് ശബ്ദ സന്ദേശങ്ങളാണ്. മറ്റു സംഘങ്ങളുമായും ഇയാൾക്ക് പല രീതിൽ ബന്ധമുണ്ട്.

അതുകൊണ്ട് തന്നെ കൂടുതൽ ചോദ്യം ചെയ്യൽ ആവശ്യമാണെന്നും സാമ്പത്തീക കുറ്റകൃത്യങ്ങൾക്കായുള്ള എറണാകുളത്തെ പ്രത്യേക കോടതിയിൽ നേരത്തെ കസ്റ്റംസ് സമർപ്പിച്ച അപേക്ഷയിൽ പറഞ്ഞിരുന്നു. എന്നാൽ അപേക്ഷ കോടതി തള്ളിയതിനെ തുടർന്നാണ് ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങുന്നത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണീർക്കാഴ്ചയായി... പാറമടക്കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർഥികൾ മുങ്ങിമരിച്ചു....  (4 minutes ago)

ദമ്മാമിലുണ്ടായ വാഹനാപകടത്തിൽ രണ്ട് കണ്ണൂർ സ്വദേശികൾക്ക് ദാരുണാന്ത്യം  (18 minutes ago)

പതിനാറാം നിയമസഭയുടെ ആദ്യ സമ്മേളനം ഇന്ന് പുനരാരംഭിക്കും.... ഇന്നും നാളെയും ധനാഭ്യർത്ഥനകൾ പരി​ഗണിക്കും.... വീര്യം കുറഞ്ഞ മദ്യത്തിന്‌ നികുതി നിശ്‌ചയിച്ചതടക്കമുള്ള ധനബില്ലുകൾ ബുധനാഴ്‌ചയാണ്‌ സഭയിലെത്തുക  (34 minutes ago)

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത  (8 hours ago)

തിരുവനന്തപുരത്ത് നിന്നും കാണാതായ യുവതിയെ കണ്ടെത്തി  (8 hours ago)

കൂട്ടുകാര്‍ക്ക് മെസേജ് അയച്ച് 18കാരന്‍ തൂങ്ങിമരിച്ചു  (9 hours ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (9 hours ago)

തമിഴ്‌നാട് സര്‍ക്കാരിന്റെ ഡല്‍ഹി പ്രതിനിധി നിയമനത്തില്‍ തര്‍ക്കം തുടരുന്നു  (10 hours ago)

ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യത്ത് മലയാളികൾക്ക് അവസരം ഫിൻലാൻഡ് Work Visa, ചെലവ് PR-എങ്ങനെ എടുക്കാം ...? വീഡിയോ skip ചെയ്യാതെ കാണൂ  (10 hours ago)

സൗദിയില്‍ അരാംകോയുടെ ഹെലികോപ്റ്റര്‍ തകര്‍ന്ന് 14 മരണം  (10 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: ഗീന കുമാരിയെ ജില്ല പബ്ലിക് പ്രോസികൂട്ടര്‍ സ്ഥാനത്ത് നിന്നും നീക്കി  (10 hours ago)

ജൂതന്റെ കാഞ്ഞ ബുദ്ധി USനെ യുദ്ധത്തിലേക്കിറക്കി ! IRGCയുടെ 10 കോട്ടകളില്‍ തീയിട്ട് അമേരിക്കന്‍ പട  (10 hours ago)

റെയിൽവേയിൽ 119 സെക്ഷൻ കൺട്രോളർ ഒഴിവുകൾ; ബിരുദധാരികൾക്ക് അവസരം  (10 hours ago)

പിണറായിയുടെ ചെവികുറ്റി കലക്കി സ്റ്റാലിൻ..! ചതിച്ച് വിജയനെ വലിച്ച് കീറി സ്റ്റാലിൻ  (10 hours ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (10 hours ago)

Malayali Vartha Recommends