സംസ്ഥാന ആസൂത്രണ ബോര്‍ഡ് പുനഃസംഘടിപ്പിച്ചു; മുഖ്യമന്ത്രി പിണറായി വിജയന് ചെയര്‍മാനായ ബോർഡിൽ പാര്‍ട്ട് ടൈം വിദഗ്ധനായി സന്തോഷ് ജോര്‍ജ് കുളങ്ങരയും

സംസ്ഥാന ആസൂത്രണ ബോര്‍ഡ് പുനഃസംഘടിപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയന് ആസൂത്രണ ബോര്‍ഡ് ചെയര്‍മാനായിരിക്കും. പ്രഫ. വി.കെ. രാമചന്ദ്രനെ വൈസ് ചെയര്‍പേഴ്സണായി നേരത്തേ നിയോഗിച്ചിരുന്നു.
സി.പി.എം നേതാവ് എ.കെ. ബാലന്റെ ഭാര്യയും ആരോഗ്യവകുപ്പ് മുന്‍ ഡയറക്ടറുമായ ഡോ. പി.കെ. ജമീല, കോഴിക്കോട് സര്‍വകലാശാല വിമണ്‍സ് സ്റ്റഡീസിലെ പ്രഫ. മിനി സുകുമാരന്‍, കാര്‍ഷിക സര്‍വകലാശാലയിലെ പ്രഫ. ജിജു പി. അലക്സ്, നിലവില്‍ ബോര്‍ഡ് അംഗമായ ഡോ. കെ. രവിരാമന്‍ എന്നിവരെ വിദഗ്ധസമിതി അംഗങ്ങളായി നിയോഗിച്ചു. ജമീലയെ നേരത്തേ നിയമസഭ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയായി പരിഗണിച്ചിരുന്നു.
സന്തോഷ് ജോര്‍ജ് കുളങ്ങരയെ പാര്‍ട്ട് ടൈം വിദഗ്ധനായി ഉള്‍പ്പെടുത്തി. പ്രഫ. ആര്. രാമകുമാര്‍, വി. നമശിവായം എന്നിരാണ് മറ്റ് പാര്‍ട്ട് ടൈം വിദഗ്ധര്‍. ഔദ്യോഗിക അംഗങ്ങളായി മന്ത്രിമാരായ കെ.എന്‍. ബാലഗോപാല്‍, കെ. രാജന്, റോഷി അഗസ്റ്റിന്, കെ. കൃഷ്ണന്‍കുട്ടി, എ.കെ. ശശീന്ദ്രന്, അഡ്വ. ആന്റണി രാജു, അഹമ്മദ് ദേവര്‍കോവില്‍ എന്നിവരെ നിയമിച്ചു.
ചീഫ് സെക്രട്ടറിയും ധനകാര്യ അഡീഷനല്‍ ചീഫ് സെക്രട്ടറിയും സ്ഥിരം ക്ഷണിതാക്കളാകും. ആസൂത്രണ-സാമ്ബത്തികകാര്യ വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി മെംബര്‍ സെക്രട്ടറിയാണ്. കഴിഞ്ഞ ബോര്‍ഡിലും വി.കെ. രാമചന്ദ്രന് തന്നെയായിരുന്നു വൈസ് ചെയര്മാന്.
https://www.facebook.com/Malayalivartha






















