വീട്ടിൽ കളിച്ചുകൊണ്ടിരിക്കുന്നതിനിടെ മൂന്ന് വയസുകാരന്റെ തല കമ്പിയഴിയില്‍ കുടുങ്ങി: രക്ഷകരായി അഗ്‌നിരക്ഷാ സേന

വീട്ടില്‍ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന മൂന്ന് വയസുകാരന്റെ തല ജനലഴിയില്‍ കുടുങ്ങി. രക്ഷയ്ക്കായി അഗ്‌നിശമന സേനയെത്തി. വിയ്യൂര്‍ പള്ളിക്ക് എതിര്‍വശം ഇന്റസ് അവന്യൂ അപ്പാര്‍ട്ട്‌മെന്റിലെ ഫ്‌ളാറ്റില്‍ അഫ്‌സലിന്റെ മകന്‍ അമന്റെ തലയാണ് കമ്ബിക്കിടയില്‍ കുടുങ്ങിയത്. ഇന്നലെ വൈകീട്ട് നാലരയോടെയായിരുന്നു സംഭവം.
പരിഭ്രാന്തരായ വീട്ടുകാരും അയല്‍വാസികളും ചേര്‍ന്ന് തല പുറത്തേക്ക് എടുക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഇതോടെ ഫയര്‍ ഫോഴ്‌സിനെ വിവരം അറിയിച്ചു. ഉടനെ സ്ഥലത്തെത്തിയ സ്റ്റേഷന്‍ ഓഫീസര്‍ വിജയകൃഷ്ണന്‍, സിനീയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ ജോജി വര്‍ഗീസ്, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍മാരായ പ്രജീഷ്, സഞ്ജിത്, സതീഷ്, നവനീതകണ്ണന്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഡ്രൈവര്‍ പ്രദീഷ് എന്നിവരുടെ നേതൃത്വത്തില്‍ ഹൈഡ്രോളിക് കട്ടര്‍ ഉപയോഗിച്ച് ജനല്‍ക്കമ്ബി മുറിച്ച് പതിനഞ്ച് മിനിട്ട് കൊണ്ട് കുട്ടിയെ സുരക്ഷിതമായി പുറത്തെടുത്തു. കുട്ടിക്ക് പരിക്കൊന്നുമേറ്റില്ലെന്ന് ഫയര്‍ ഫോഴ്‌സ് അധികൃതര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha






















