ഏലത്തോട്ടത്തില്‍ ജോലിചെയ്യുന്നതിനിടെ കാട്ടാനയുടെ ആക്രമണത്തില്‍ തോട്ടം തൊഴിലാളിയായ സ്ത്രീയ്ക്ക് ദാരുണാന്ത്യം

ഏലത്തോട്ടത്തില്‍ ജോലിചെയ്യുന്നതിനിടെ കാട്ടാനയുടെ ആക്രമണത്തില്‍ തോട്ടം തൊഴിലാളിയായ സ്ത്രീക്ക് ദാരുണാന്ത്യം. പൂപ്പാറ പുതുകുളത്താണ് സംഭവം നടന്നത്. കോരംപാറ സ്വദേശി ചിരഞ്ജീവിയുടെ ഭാര്യ വിമല (45) ആണ് മരിച്ചത്.
ബുധനാഴ്ച ഉച്ചക്ക് 2.15നാണ് സംഭവം. ഏലത്തോട്ടത്തില്‍ ജോലിയെടുക്കുന്നതിനിടെയാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. വിമല സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ശാന്തന്‍പാറ പൊലീസ് മേല്‍നടപടി സ്വീകരിച്ചു. മക്കള്‍: ഇളങ്കോവന്‍, ഗോപി.
മേഖലയില്‍ നിരവധിപ്പേര്‍ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. ഭക്ഷ്യക്ഷാമം കാരണമാണ് കാട്ടാനകള്‍ കൂട്ടത്തോടെ ജനവാസ കേന്ദ്രങ്ങളിലേക്ക് ഇറങ്ങാന്‍ കാരണമെന്ന് നാട്ടുകാര്‍ .ഇതോടെ വനംവകുപ്പിനെതിരെ ജനരോഷമുയര്‍ന്നിട്ടുണ്ട്.
https://www.facebook.com/Malayalivartha






















