അന്തര്‍ദേശീയ ക്രൂചെയ്ഞ്ചിംഗ് സെന്ററായ വിഴിഞ്ഞത്ത് കപ്പലുകളുടെ നീണ്ട നിരയെത്തുന്നു

അന്തര്‍ ദേശീയ ക്രൂചെയ്ഞ്ചിങ് സെന്ററായ വിഴിഞ്ഞത്ത് കപ്പലുകളുടെ നീണ്ട നിരയെത്തുന്നു. നാളെ 10 കപ്പലുകളാണ് ക്രൂചെയ്ഞ്ചിംഗിനെത്തുന്നത്. കടലിന്റെ സ്വാഭാവിക ആഴവും അന്തര്‍ദേശീയ ജലപാതയോട് ഏറെ അടുത്തുകിടക്കുന്നതുമാണ് വിഴിഞ്ഞം തീരത്തിനെ കപ്പലുകളുടെ ഇഷ്ടകേന്ദ്രമാക്കുന്നത്.
ജീവനക്കാരെ മാറ്റിക്കയറ്റാനായി എത്തുന്നത് 10 കപ്പലുകള്‍. ഒരു വര്‍ഷത്തിനുള്ളില്‍ ഏറ്റവും കൂടുതല്‍ ക്രൂചെയ്ഞ്ചിങ് നടത്തി പേരെടുത്ത വിഴിഞ്ഞം ഒറ്റ ദിവസം 10 കപ്പല്‍ എന്ന അപൂര്‍വ നേട്ടവും നാളെ കൈപ്പിടിയിലൊതുക്കും.
നങ്കൂരമിട്ട് മൂന്ന് മണിക്കൂറിനുള്ളില്‍ ക്രൂചെയ്ഞ്ചിങ് നടത്തി മടങ്ങാനാകുമെന്നതും കൂടുതല്‍ കപ്പലുകളെ വിഴിഞ്ഞത്തേക്ക് ആകര്‍ഷിക്കുന്നു.
എത്ര കപ്പലുകള്‍ എത്തിയാലും കാലതാമസമില്ലാതെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ജീവനക്കാര്‍ തയ്യാറാണെങ്കിലും അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത തടസ്സമാകുന്നതായി ഇവര്‍ പറയുന്നു.
പുറം കടലില്‍ നങ്കൂരമിടുന്ന കപ്പലുകളില്‍ നിന്ന് ജീവനക്കാരെ കരക്കെത്തിക്കാനും പകരക്കാരെ തിരികെ കപ്പലുകളിലെത്തിക്കാനുമാവശ്യമായ ടഗുകളുടെ അഭാവമാണ് പ്രധാന തടസ്സം. നേരത്തേ മൂന്ന് ടഗുകള്‍ ഉണ്ടായിരുന്ന വിഴിഞ്ഞത്ത് നിലവില്‍ ഒരു ടഗ് മാത്രമാണുള്ളത്.
"
https://www.facebook.com/Malayalivartha





















