Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..

ഗോ കൊറോണ ഗോ... കഴിഞ്ഞ സര്‍ക്കാരിലെന്ന പോലെ ഈ സര്‍ക്കാരിലും നാണക്കേടുണ്ടാക്കി എ.കെ. ശശീന്ദ്രന്‍; മന്ത്രി ശശീന്ദ്രന്‍ തെറ്റ് ചെയ്തുവെന്ന് പറയാനാവില്ലെന്ന് മുഖ്യമന്ത്രി പറയുമ്പോള്‍ ഏറ്റെടുത്ത് കെ. സുരേന്ദ്രന്‍; കൊറോണയെ പേടിച്ച് മടക്കിവച്ചിരുന്ന സമരവും ശശീന്ദ്രന്‍ വന്നതോടെ രംഗത്തെത്തി

23 JULY 2021 09:12 AM IST
മലയാളി വാര്‍ത്ത

ഇത് കൊറോണ കാലമാണ്. ചുരുട്ടിക്കൂട്ടി വച്ചിരുന്ന സമരങ്ങളെല്ലാം വീണ്ടും പൊടി തട്ടിയെടുത്തിരിക്കുകയാണ്. കഴിഞ്ഞ സര്‍ക്കാരിലെന്ന പോലെ ഈ സര്‍ക്കാരിലും നാണക്കേടുണ്ടാക്കിയിരിക്കുകയാണ് മന്ത്രി എ.കെ. ശശീന്ദ്രന്‍.

പീഡന പരാതി ഒത്തുതീര്‍ക്കാന്‍ ഇടപെട്ട ഓഡിയോ പുറത്തുവന്നതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍ ഗുരുതര ആരോപണം നേരിടുന്ന ആദ്യ മന്ത്രിയായി എ.കെ.ശശീന്ദ്രന്‍ മാറി. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്തും ശശീന്ദ്രന്‍ വിവാദത്തില്‍പ്പെട്ടിരുന്നു. ഫോണ്‍കെണി കേസില്‍പ്പെട്ടതോടെ ശശീന്ദ്രനു മന്ത്രി സ്ഥാനം രാജി വയ്‌ക്കേണ്ടി വന്നിരുന്നു. കോടതി കുറ്റവിമുക്തനാക്കിയതിനെത്തുടര്‍ന്നാണ് മന്ത്രിസഭയിലേക്കു തിരിച്ചെത്തിയത്.

 


കൊല്ലം കുണ്ടറയില്‍ പെണ്‍കുട്ടി അപമാനിക്കപ്പെട്ട കേസിനെക്കുറിച്ച് ധാരണയുണ്ടായിട്ടും അട്ടിമറിക്കാന്‍ കൂട്ടുനിന്നെന്ന ആരോപണമാണ് മന്ത്രിക്കെതിരെ ഉയരുന്നത്. പീഡന പരാതിയാണെന്ന് അറിഞ്ഞില്ലെന്നും പാര്‍ട്ടിക്കാരനെതിരെയുള്ള പരാതിയാണെന്നു കരുതിയാണ് ഇടപെട്ടതെന്നുമുള്ള മന്ത്രിയുടെ വാദങ്ങള്‍ ഫോണ്‍ സംഭാഷണത്തില്‍തന്നെ പൊളിഞ്ഞു.

എന്‍സിപി നേതാവ് ജി. പത്മാകരന്‍ കയറിപിടിച്ചെന്ന പരാതി ഒത്തുതീര്‍ക്കണമെന്നാണോ മന്ത്രി ആവശ്യപ്പെടുന്നതെന്ന് ഫോണില്‍ സംസാരിക്കവേ പെണ്‍കുട്ടിയുടെ അച്ഛന്‍ ചോദിക്കുന്നുണ്ട്. സംഭവമെല്ലാം അറിഞ്ഞെന്നും നല്ല രീതിയില്‍ കേസ് തീര്‍ക്കണമെന്നും മന്ത്രി പറയുന്നുണ്ട്.

 



മന്ത്രിക്കു പരാതിയെപറ്റി അറിയില്ലെന്ന വാദം ശരിയല്ലെന്നു പെണ്‍കുട്ടിയും പറയുന്നു. പരാതി പിന്‍വലിക്കണമെന്ന് എന്‍സിപി നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നതായും ഭീഷണിപ്പെടുത്തിയതായും പെണ്‍കുട്ടി പറഞ്ഞു. കുണ്ടറയിലെ പ്രാദേശിക എന്‍സിപി നേതാവാണ് പെണ്‍കുട്ടിയുടെ പിതാവ്. പെണ്‍കുട്ടി യുവമോര്‍ച്ചയുടെ പ്രവര്‍ത്തകയാണ്.

തദ്ദേശ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിയായി മത്സരിച്ചിരുന്നു. പിതാവ് എന്‍സിപി നേതൃത്വത്തോട് പരാതി പറഞ്ഞിട്ടും നടപടിയെടുക്കാത്തതിനെത്തുടര്‍ന്നാണ് കഴിഞ്ഞമാസം 28ന് പെണ്‍കുട്ടി കുണ്ടറ പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയത്.

എന്നാല്‍, പൊലീസ് ആരോപണവിധേയനു അനുകൂലമായ നിലപാടാണ് സ്വീകരിച്ചതെന്നു പെണ്‍കുട്ടി പറയുന്നു. എസ്പിക്കു പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ല.



അതേസമയം ഈ കേസ് ബിജെപി ഏറ്റെടുത്തിരിക്കുകയാണ്. പീഡന കേസില്‍നിന്നും എന്‍സിപി നേതാവിനെ രക്ഷിക്കാന്‍ ശ്രമിച്ച മന്ത്രി എ.കെ.ശശീന്ദ്രനെ സംരക്ഷിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ ഇരയെ അപമാനിക്കുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ പറഞ്ഞു. വേട്ടക്കാര്‍ക്കൊപ്പമാണ് പിണറായി വിജയനും സര്‍ക്കാരുമെന്ന് അവര്‍ തെളിയിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

സത്യപ്രതിജ്ഞാലംഘനം നടത്തിയ മന്ത്രിയെ മുഖ്യമന്ത്രി സംരക്ഷിക്കുന്നത് കേരളത്തിലെ ജനാധിപത്യത്തിന് തീരാകളങ്കമാണ്. ശശീന്ദ്രന്‍ ഉടന്‍ രാജിവയ്ക്കുകയാണ് വേണ്ടത്. ഇല്ലെങ്കില്‍ പുറത്താക്കാനുള്ള ആര്‍ജവം മുഖ്യമന്ത്രി കാണിക്കണം. മുഖ്യമന്ത്രിയില്‍ നിന്നും നീതി കിട്ടിയില്ലെന്നു പെണ്‍കുട്ടി പറഞ്ഞത് കേരളത്തിന് നാണക്കേടാണ്. ഒരു പെണ്‍കുട്ടിയെ എന്‍സിപി നേതാവ് പീഡിപ്പിക്കാന്‍ ശ്രമിച്ച പരാതി പിന്‍വലിക്കാന്‍ മന്ത്രി സംസാരിച്ചിട്ടും അത് എന്‍സിപി അന്വേഷിക്കട്ടെ എന്ന സിപിഎം നിലപാട് രാജ്യത്തെ നീതിന്യായ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.

 



അതേസമയം സ്ത്രീ പീഡന പരാതി ഒത്തുതീര്‍പ്പാക്കാന്‍ ഇടപെട്ടെന്ന ആരോപണം നേരിടുന്ന മന്ത്രി എ.കെ ശശീന്ദ്രനെ നിയമസഭയില്‍ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തെത്തി. മന്ത്രി ഇടപെട്ടത് രണ്ട് പാര്‍ട്ടി നേതാക്കള്‍ തമ്മിലുള്ള പ്രശ്‌നം പരിഹരിക്കുന്നതിന് വേണ്ടിയാണെന്നും മന്ത്രി തെറ്റ് ചെയ്തുവെന്ന് പറയാനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Operation-Toofan വേരറുക്കാൻ തൂഫാൻ ...  (2 hours ago)

Delhi Earthquake പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍  (3 hours ago)

വീട്ടുമുറ്റത്ത് താത്കാലികമായി നിര്‍മിച്ച കുളത്തില്‍ വീണ് ഒന്‍പതുവയസുകാരന്‍ മരിച്ചു  (3 hours ago)

Kothamangalam കുടുംബത്തിന് സഹായം ചെയ്തത് പോലീസ്  (3 hours ago)

കൊച്ചിയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി  (3 hours ago)

കാറിലെത്തി പ്രവാസിയുടെ വീട്ടില്‍ നിന്നും രാത്രി അലങ്കാരച്ചെടികള്‍ മോഷ്ടിച്ച് യുവാക്കള്‍  (4 hours ago)

കോൺ​ഗ്രസിന് കനത്ത തിരിച്ചടി. അവിശ്വാസ പ്രമേയത്തിനുള്ള കത്ത് നൽകാനുള്ള മതിയായ പിന്തുണ നേടാൻ സാധിച്ചില്ല  (4 hours ago)

പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവത്തിൽ പ്രോട്ടോക്കോൾ ഓഫീസർക്കെതിരെ അച്ചടക്ക നടപടി  (4 hours ago)

എനിക്ക് മരിക്കണ്ട അച്ഛാ... അയാൾക്ക് കാമുകിയെ മതി ആരതിയുടെ വോയിസ് ക്ലിപ്പ് പുറത്ത്..! ഒരുത്തനും സഹായിച്ചില്ല...!  (4 hours ago)

എനിക്ക് അവളെ വേണ്ട സാറെ..! ഞാൻ ഇഞ്ചിഞ്ചായി കൊന്നു കസ്റ്റഡിയിൽ കുറ്റം സമ്മതിച്ച് അതുൽ..! അവന്റെ ചെവിക്കുറ്റി നോക്കി പൊട്ടിക്ക് സാറേ..!  (5 hours ago)

ഒറ്റവരിയിൽ ആ ഡയറിയിൽ ചോര കൊണ്ട് ആരതി ഒളിപ്പിച്ച സത്യം..! ആത്മഹത്യാക്കുറിപ്പിൽ ഞെട്ടി അതുലിന്റെ അച്ഛൻ..!  (5 hours ago)

അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .  (5 hours ago)

"ഭാര്യയുടെ ആ​ഗ്രഹം ഇഷ്ടപ്പെട്ടില്ല" ആറുമാസം ​ഗർഭിണിയായ യുവതിയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി ഭർത്താവ്  (6 hours ago)

മുതിർന്ന സിപിഐ എം നേതാവ് കെ കെ കുട്ടികൃഷ്ണൻ വിടപറഞ്ഞു  (6 hours ago)

ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; വർഷങ്ങൾ നീണ്ട ഇരുണ്ട കാലത്തിന് വിരാമമിട്ട് തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ ദളിത് വിഭാഗങ്ങൾക്ക് ചരിത്രപരമായ ക്ഷേത്രപ്രവേശനം സാധ്യമാക്കി മുഖ്യമന്ത്രി വിജയ്  (6 hours ago)

Malayali Vartha Recommends