എല്ലാം ബോളിവുഡ് ഫിലിം പോലെ... രാജ് കുന്ദ്രയ്‌ക്കെതിരെ അശ്ലീലം ചുമത്തി കേസെടുത്തതിനെതിരെ അഭിഭാഷകന്‍; ചിത്രീകരിച്ചത് വെബ് സീരീസെന്ന് രാജ് കുന്ദ്ര കോടതിയില്‍; രാജ്കുന്ദ്രയുടെ വസതിയില്‍ നിന്ന് ക്രൈംബ്രാഞ്ച് 70 അശ്ലീല വീഡിയോകളും സെര്‍വറുകളും പിടിച്ചെടുത്തു

വ്യവസായിയും നടി ശില്പ ഷെട്ടിയുടെ ഭര്‍ത്താവുമായ രാജ് കുന്ദ്രയ്‌ക്കെതിരായ അശ്ലീല കേസ് കൊഴുക്കുമ്പോള്‍ ബോളിവുഡ് സിനിമ പോലെ അത് ചോദ്യം ചെയ്ത് കുന്ദ്രെയുടെ അഭിഭാഷകന്‍ രംഗത്തെത്തി. അശ്ലീല വീഡിയോ നിര്‍മിച്ച് മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി വിതരണം ചെയ്തതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസമാണ് രാജ് കുന്ദ്രയെ മുംബയ് പൊലീസ് അറസ്റ്റ് ചെയ്തത്.
കേസില്‍ അശ്ലീലമെന്ന ഉള്ളടക്കം ചേര്‍ത്തതിനെ ചോദ്യം ചെയ്താണ് അഭിഭാഷകന്‍ എത്തിയിരിക്കുന്നത്. നീലച്ചിത്ര നിര്‍മാണമായിരുന്നില്ല വെബ് സീരീസാണ് ചിത്രീകരിച്ചതെന്ന് കുന്ദ്രയുടെ അഭിഭാഷകനായ അബാദ് പോണ്ട കോടതിയില്‍ വാദിച്ചു.
ഐടി നിയമത്തിലെ സെക്ഷന്‍ 67 എ ലൈംഗികത പ്രകടമാക്കുന്നതിനെക്കുറിച്ചാണ് പറയുന്നത്. യഥാര്‍ത്ഥ ലൈംഗിക ബന്ധം മാത്രമേ പോണ്‍ ആയി കണക്കാക്കൂ. ബാക്കിയുള്ളതെല്ലാം അശ്ലീല ഉള്ളടക്കമാണെന്ന് പോണ്ട പറഞ്ഞു. വെബ് സീരീസിനെയാണ് പൊലീസ് നീലച്ചിത്ര നിര്‍മാണമായി പറയുന്നത്. എന്നാല്‍ അശ്ലീലമെന്ന് അതിനെ വര്‍ഗീകരിച്ചിട്ടില്ല.
രണ്ട് പേര്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടുവെന്ന് കാണിക്കുന്ന ഒന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ഇല്ല. അതിനാല്‍ യഥാര്‍ത്ഥ ലൈംഗിക ബന്ധം നടക്കാത്തതിനാല്‍ അതിനെ അശ്ലീലമെന്ന് തരംതിരിക്കാന്‍ സാധിക്കില്ലെന്ന് അഭിഭാഷകന്‍ വ്യക്തമാക്കി.അതേമയം രാജ് കുന്ദ്രയ്‌ക്കെതിരെ ശക്തമായ തെളിവുകളുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട് ശില്‍പ്പാ ഷെട്ടിയേയും പൊലീസ് ചോദ്യം ചെയ്‌തേക്കും. സംഭവവുമായി ബന്ധപ്പെട്ട് കുന്ദ്രയടക്കം 11 പേരാണ് പിടിയിലായത്.
അതേസമയം നീലച്ചിത്ര നിര്‍മാണത്തില്‍ അറസ്റ്റിലായ രാജ്കുന്ദ്രയുടെ വസതിയില്‍ നിന്ന് ക്രൈംബ്രാഞ്ച് 70 അശ്ലീല വീഡിയോകളും സെര്‍വറുകളും പിടിച്ചെടുത്തു. രാജ്കുന്ദ്രയുടെ പി.എ ഉമേഷ് കാന്ത് വ്യത്യസ്ത നിര്‍മാണ കമ്പനികളുടെ സഹായത്തോടെ നിര്‍മിച്ച വീഡിയോകളാണിതെല്ലാം. ചോദ്യം ചെയ്യലില്‍ രാജ്കുന്ദ്ര കൂടുതല്‍ വിവരങ്ങള്‍ തുറന്ന് പറയുന്നില്ലെന്ന് പോലീസ് പറയുന്നു.
വീഡിയോകള്‍ പോലീസ് ഫോറന്‍സിക് അനാലിസിസിന് അയക്കും. യുകെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കിന്റിന്‍ എന്ന സ്ഥാപനവുമായി രാജ് കുന്ദ്രയ്ക്ക് ബന്ധമുണ്ട്. നീലച്ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ അപ്ലോഡ് ചെയ്തത് കിന്റിന്റെ സഹായത്തോടെയാണെന്ന ആരോപണവും പോലീസ് പരിശോധിക്കും.
ഹോട്ട്‌ഷോട്ട്‌സ് എന്ന ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിന്റെ സെര്‍വറുകള്‍ ഗൂഗിള്‍ പ്ലേസ്‌റ്റോറില്‍ നിന്ന് നീക്കം ചെയ്തതിനെ തുടര്‍ന്ന് ബദലായി മറ്റൊരു ഒടിടി പ്ലാറ്റ്‌ഫോം തുടങ്ങാന്‍ രാജ് കുന്ദ്രയും അദ്ദേഹത്തിന്റെ സുഹൃത്തും ആലോചിച്ചിരുന്നതായി വാട്ട്‌സ്ആപ്പ് ചാറ്റുകളില്‍ നിന്ന് വ്യക്തമായെന്ന് പോലീസ് പറയുന്നു.
മാധ് ഐലന്റെില്‍ ഫെബ്രുവരി 4 ന് പോലീസ് നടത്തിയ റെയ്ഡാണ് രാജ് കുന്ദ്രയിലേക്ക് വിരല്‍ ചൂണ്ടിയത്. റെയ്ഡില്‍ വിവസ്ത്രരായ രണ്ടു വ്യക്തികളും അഞ്ചോളം വരുന്ന സഹായികളും ചേര്‍ന്ന് വീഡിയോ ചിത്രീകരിക്കുന്നത് പോലീസ് കണ്ടെത്തി. സംഭവത്തില്‍ ഉള്‍പ്പെട്ട സ്ത്രീയെ പോലീസ് അവിടെ നിന്ന് രക്ഷിക്കുകയും മൊഴി രേഖപ്പെടുത്തുകയും ചെയ്തു.
അന്വേഷണം അടുത്തഘട്ടത്തിലെത്തിയപ്പോള്‍ രാജ്കുന്ദ്രയുടെ പങ്ക് വ്യക്തമായെന്ന് പോലീസ് പറയുന്നു. തുടര്‍ന്നാണ് ജൂലൈ 19 ന് ഇദ്ദേഹത്തെ പോലീസ് അറസ്റ്റ് ചെയ്തത്. ശില്‍പ ഷെട്ടിയുടെ പങ്ക് അന്വേഷിക്കുമെന്ന് പോലീസ് പറഞ്ഞെങ്കിലും കൂടുതല്‍ തെളിവുകളെന്നും ലഭിച്ചില്ല.
"
https://www.facebook.com/Malayalivartha

























