Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..

അമിത്ഷായോടാ കളി... ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രനെ കൈയ്യാമം വച്ച് നടത്തിക്കുമെന്ന സഖാക്കളുടെ പ്രതീക്ഷ അസ്തമിച്ചു; കുഴല്‍പണ കേസില്‍ കെ.സുരേന്ദ്രന്‍ അടക്കം 19 ബിജെപി നേതാക്കള്‍ സാക്ഷികള്‍; ബിജെപി നേതാക്കളാരും പ്രതിപ്പട്ടികയില്‍ ഉണ്ടാകില്ല

23 JULY 2021 09:28 AM IST
മലയാളി വാര്‍ത്ത

കുഴല്‍പ്പണ കേസിലും മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കേസിലും പെട്ട് കൈയ്യാമം വച്ച് സുരേന്ദ്രനെ നടത്തിക്കുമെന്ന സഖാക്കളുടെ പ്രതീക്ഷ അസ്ഥമിച്ചിരിക്കുകയാണ്. വല്ലാത്തൊരു പ്രതിസന്ധിയുമായാണ് കെ. സുരേന്ദ്രന്‍ ഡല്‍ഹിയിലെത്തിയത്. രാജിവച്ച് തിരിച്ചു വരുമെന്ന് എതിരാളികളായ ബിജെപി നേതാക്കള്‍ പോലും ചിന്തിച്ചു. എന്നാല്‍ അതെല്ലാം തെറ്റി.

കൊടകര കുഴല്‍പണ കവര്‍ച്ചക്കേസില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ അടക്കം 19 ബിജെപി നേതാക്കളെ സാക്ഷികളാക്കി പൊലീസ് കുറ്റപത്രം സമര്‍പ്പിക്കും. കൊടകരയില്‍ നടന്ന മോഷണത്തെ അടിസ്ഥാനമാക്കി മാത്രമാണു കേസ് എന്നതിനാല്‍ ബിജെപി നേതാക്കളാരും പ്രതിപ്പട്ടികയില്‍ ഉണ്ടാകില്ല. മോഷണവുമായി നേരിട്ടും അല്ലാതെയും ബന്ധപ്പെട്ട 22 പേരാണു പട്ടികയില്‍. മൊത്തം 200 സാക്ഷികളാണു കുറ്റപത്രത്തിലുള്ളത്.

 



മോഷണക്കേസ് മാത്രം പരിഗണിക്കുന്നതിനാലും പണത്തിന്റെ ഉറവിടവും കൈമാറ്റവും സംബന്ധിച്ചു കേസ് റജിസ്റ്റര്‍ ചെയ്തിട്ടില്ലാത്തതിനാലും നേതാക്കളെ പ്രതി ചേര്‍ക്കാനാവില്ലെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. അതേസമയം, കവര്‍ച്ച ചെയ്യപ്പെട്ട പണം ബിജെപി തിരഞ്ഞെടുപ്പ് ആവശ്യത്തിനു കടത്തിക്കൊണ്ടു വന്നതാണെന്നു കുറ്റപത്രത്തിലുണ്ട്.

ബിജെപി നേതാക്കളെ ചോദ്യം ചെയ്തതു വഴി പണത്തിന്റെ ഉറവിടവും കടത്തിക്കൊണ്ടുവരവും സംബന്ധിച്ചു ലഭിച്ച തെളിവുകളും, ഭാരവാഹികളുടെ മൊഴികളും പ്രത്യേക റിപ്പോര്‍ട്ടായി കോടതിക്കു നല്‍കും.



അതേസമയം കൊടകര കുഴല്‍പണക്കേസ് കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്ന ആവശ്യം പൊലീസ് ഉന്നയിക്കും. പണത്തിന്റെ ഉറവിടവും പാര്‍ട്ടി ബന്ധവും കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്ന ആവശ്യമാണ് ഉന്നയിക്കുക. ബിജെപി നേതാക്കളുടെ ബന്ധം സംബന്ധിച്ചു ശേഖരിച്ച വിവരങ്ങള്‍ പ്രത്യേക അന്വേഷണസംഘം കോടതിയെ ബോധിപ്പിക്കും. പണം ബിജെപി തിരഞ്ഞെടുപ്പ് ആവശ്യത്തിനു കൊണ്ടുവന്നതാണെന്നതിന് ലഭിച്ച തെളിവുകള്‍ ഇഡിക്കും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനും റിപ്പോര്‍ട്ടായി സമര്‍പ്പിക്കുമെന്നു പൊലീസ് സൂചിപ്പിച്ചു.

കുഴല്‍പണം കവര്‍ച്ച ചെയ്യപ്പെട്ട സംഭവത്തിലാണു കേസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നതെങ്കിലും അന്വേഷണത്തിന്റെ ഏറിയപങ്കും പണത്തിന്റെ ഉറവിടവും ഇതിനു ബിജെപിയുമായുള്ള ബന്ധവും കേന്ദ്രീകരിച്ചായിരുന്നു. എന്നാല്‍ കുറ്റപത്രം കവര്‍ച്ച സംബന്ധിച്ചു മാത്രമായതിനാല്‍ നേതാക്കളെ പ്രതിചേര്‍ക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല. കുറ്റപത്രം 26നു മുന്‍പ് സമര്‍പ്പിക്കും. 3.5 കോടി രൂപ ബിജെപി തിരഞ്ഞെടുപ്പു പ്രചാരണത്തിനു ചെലവഴിക്കാന്‍ കൊണ്ടുവന്നതാണെന്ന് ഇതേ കേസില്‍ പ്രത്യേക അന്വേഷണസംഘം കോടതിക്കു റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.

പ്രതികളെ അറസ്റ്റ് ചെയ്ത ശേഷം 90 ദിവസം തികയുമെന്നതിനാല്‍ പണം മുഴുവന്‍ കണ്ടെടുക്കുന്നതിനു മുന്‍പു തന്നെ കുറ്റപത്രം സമര്‍പ്പിക്കേണ്ടി വരും. കവര്‍ച്ച ചെയ്യപ്പെട്ട 3.5 കോടി രൂപയില്‍ 2.25 കോടിയിലേറെ രൂപ ഇനിയും കണ്ടെടുക്കാനുണ്ട്. 22 പ്രതികളാണു ജയിലിലുള്ളത്.

 



കവര്‍ച്ചക്കേസില്‍ മാത്രം കുറ്റപത്രം നല്‍കി കുഴല്‍പണം അവസാനിപ്പിക്കാന്‍ പൊലീസിനു കഴിയില്ല. അങ്ങനെയെങ്കില്‍ പണത്തിന്റെ സ്രോതസ്സ് സംബന്ധിച്ചും കടത്തിക്കൊണ്ടുവന്ന രീതി സംബന്ധിച്ചും ബിജെപിയുടെ സംസ്ഥാന നേതാക്കള്‍ അടക്കമുള്ളവരെ പൊലീസ് വിളിച്ചു വരുത്തി അന്വേഷണം നടത്തിയത് എന്തിനെന്ന ചോദ്യം വരും. അതിനാല്‍ പണത്തിന്റെ ഉറവിടവും വരവും സംബന്ധിച്ചു വിശദമായ അന്വേഷണം തുടരാനും നേതാക്കളുടെ പങ്കു രേഖയാക്കാനും തന്നെയാണ് അന്വേഷണസംഘത്തിന്റെ തീരുമാനം. പ്രാഥമിക റിപ്പോര്‍ട്ട് ഇഡിക്ക് സമര്‍പ്പിച്ചിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി.

അതേസമയം മുഖ്യമന്ത്രി പിണറായി വിജയന്‍ ഡല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദര്‍ശിച്ചത് കൊടകര കുഴല്‍പണക്കേസും സ്വര്‍ണക്കടത്തുകേസും ഒത്തുതീര്‍പ്പാക്കാന്‍ വേണ്ടിയാണെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ ആരോപിച്ചു.

 

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Operation-Toofan വേരറുക്കാൻ തൂഫാൻ ...  (2 hours ago)

Delhi Earthquake പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍  (3 hours ago)

വീട്ടുമുറ്റത്ത് താത്കാലികമായി നിര്‍മിച്ച കുളത്തില്‍ വീണ് ഒന്‍പതുവയസുകാരന്‍ മരിച്ചു  (3 hours ago)

Kothamangalam കുടുംബത്തിന് സഹായം ചെയ്തത് പോലീസ്  (3 hours ago)

കൊച്ചിയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി  (3 hours ago)

കാറിലെത്തി പ്രവാസിയുടെ വീട്ടില്‍ നിന്നും രാത്രി അലങ്കാരച്ചെടികള്‍ മോഷ്ടിച്ച് യുവാക്കള്‍  (3 hours ago)

കോൺ​ഗ്രസിന് കനത്ത തിരിച്ചടി. അവിശ്വാസ പ്രമേയത്തിനുള്ള കത്ത് നൽകാനുള്ള മതിയായ പിന്തുണ നേടാൻ സാധിച്ചില്ല  (3 hours ago)

പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവത്തിൽ പ്രോട്ടോക്കോൾ ഓഫീസർക്കെതിരെ അച്ചടക്ക നടപടി  (4 hours ago)

എനിക്ക് മരിക്കണ്ട അച്ഛാ... അയാൾക്ക് കാമുകിയെ മതി ആരതിയുടെ വോയിസ് ക്ലിപ്പ് പുറത്ത്..! ഒരുത്തനും സഹായിച്ചില്ല...!  (4 hours ago)

എനിക്ക് അവളെ വേണ്ട സാറെ..! ഞാൻ ഇഞ്ചിഞ്ചായി കൊന്നു കസ്റ്റഡിയിൽ കുറ്റം സമ്മതിച്ച് അതുൽ..! അവന്റെ ചെവിക്കുറ്റി നോക്കി പൊട്ടിക്ക് സാറേ..!  (4 hours ago)

ഒറ്റവരിയിൽ ആ ഡയറിയിൽ ചോര കൊണ്ട് ആരതി ഒളിപ്പിച്ച സത്യം..! ആത്മഹത്യാക്കുറിപ്പിൽ ഞെട്ടി അതുലിന്റെ അച്ഛൻ..!  (4 hours ago)

അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .  (5 hours ago)

"ഭാര്യയുടെ ആ​ഗ്രഹം ഇഷ്ടപ്പെട്ടില്ല" ആറുമാസം ​ഗർഭിണിയായ യുവതിയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി ഭർത്താവ്  (5 hours ago)

മുതിർന്ന സിപിഐ എം നേതാവ് കെ കെ കുട്ടികൃഷ്ണൻ വിടപറഞ്ഞു  (6 hours ago)

ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; വർഷങ്ങൾ നീണ്ട ഇരുണ്ട കാലത്തിന് വിരാമമിട്ട് തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ ദളിത് വിഭാഗങ്ങൾക്ക് ചരിത്രപരമായ ക്ഷേത്രപ്രവേശനം സാധ്യമാക്കി മുഖ്യമന്ത്രി വിജയ്  (6 hours ago)

Malayali Vartha Recommends