Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..

എത്ര മഹാനാണ് വിഭോ വി. എസേ: അനന്തരം ഐസക്ക് പിണറായിയോട് പകരം വീട്ടി.... രണ്ടാം പിണറായി സര്‍ക്കാരില്‍ നിന്നും ഒരു കൈയകലത്തില്‍ തന്നെ നിര്‍ത്തിയ പിണറായിക്കെതിരെ തോമസ് ഐസക്ക്

23 JULY 2021 10:25 AM IST
മലയാളി വാര്‍ത്ത

രണ്ടാം പിണറായി സര്‍ക്കാരില്‍ നിന്നും ഒരു കൈയകലത്തില്‍ തന്നെ നിര്‍ത്തിയ പിണറായിക്കെതിരെ തോമസ് ഐസക്ക്

അച്ചുതാനനന്ദനെ ജനകീയാസൂത്രണ പ്രസ്ഥാനത്തിന്റെ പിതാവായി വിശേഷിപ്പിച്ചു കൊണ്ടാണ് തോമസ് ഐസക്ക് രംഗത്തെത്തിയത്. പിണറായി വിജയന്റെ ഏറ്റവും വലിയ ശത്രുവാണ് അച്ചുതാനന്ദന്‍. അങ്ങനെയുള്ള വിഎസിനെ പ്രകീര്‍ത്തിക്കുന്നതിലൂടെ ഐസക്ക് ലക്ഷ്യമിടുന്നത് പിണറായിയെ പ്രകോപിപ്പിക്കുക എന്നത് തന്നെയാണ്.

 

 


വി. എസ്. അച്ചുതാനന്ദനെ കുറിച്ച് വാതോരാത്ത പ്രശംസാ വാക്കുകളാണ് തോമസ് ഐസക്ക് എഴുതുന്നത്. വി എസിനെ പ്രകീര്‍ത്തിക്കുമ്പോള്‍ പിണറായി വിജയനെ അപകീര്‍ത്തിപ്പെടുത്തുകയാണെന്ന് മനസിലാക്കാം. അതാണ് സി പി എമ്മിന്റെ പരമ്പരാഗത ശൈലി.

ജനകീയാസൂത്രണ ഉന്നതാധികാരസമിതിയുടെ അധ്യക്ഷനായിരുന്ന ഇ.എം.എസിന്റെ മരണ ശേഷം ആ വെല്ലുവിളി ഏറ്റെടുത്തു വിജയിപ്പിച്ച നേതാവായാണ്? വി.എസിനെ തോമസ്? ഐസക്? ഓര്‍ക്കുന്നത്.

ജനകീയാസൂത്രണ പരിപാടിയുമായി ബന്ധപ്പെട്ട്?? വി.എസ്? നടത്തിയ ഇടപെടലുകളുടെ പടങ്ങള്‍ ഉള്‍പ്പെടെയുള്ള വിശദമായ കുറിപ്പാണ്? തോമസ്? ഐസക്? ഫേസ്?ബുകില്‍ എഴുതിയത്?.

 



കുറിപ്പിലെവിടെയും അക്കാലത്തെ പാര്‍ട്ടിയുടെ ഇടപെടലുകളെ കുറിച്ച്? യാതൊരു സൂചനകളുമില്ല. പില്‍കാലത്ത്? വലിയ പാര്‍ട്ടി വിമര്‍ശകനായി മാറിയ സി.ആര്‍ നീലകണഠനടക്കമുള്ളവരുടെ ഇടപെടലുകളെ കുറിച്ച്? കുറിപ്പില്‍ സൂചന നല്‍കുകയും ചിത്രങ്ങള്‍ പങ്കുവെക്കുകയും ചെയ്?തിട്ടുണ്ട്?. ഇപ്പോള്‍ സി.ആര്‍. നീലകണ്ഠനും പാര്‍ട്ടിയുടെ പിണറായി വിരുദ്ധ ചേരിയില്‍ അംഗമാണ്.


1998 ന്? ശേഷം വലിയ മുന്നേറ്റമുണ്ടാക്കിയ ജനകീയാസൂത്രണത്തെയും അതിന്? വി.എസ്? അച്യുതാനന്ദന്‍ നടത്തിയ ഇടപെടലുകളെയും പ്രകീര്‍ത്തിക്കുന്ന കുറിപ്പില്‍ പാര്‍ട്ടിയുടെ ഇടപെടലുകളെ കുറിച്ച്? ഒരു സൂചന പോലും നല്‍കാത്തത്? പിണറായിക്കുള്ള അടിയായി മാര്‍ക്‌സിസ്റ്റുകാര്‍ പോലും കരുതുന്നു. 1998 മുതലാണ്? പാര്‍ട്ടി സെക്രട്ടറിയായി പിണറായി വിജയനെത്തുന്നത്?. അപ്പോഴാണ് ജനകീയാസൂത്രണം നടക്കുന്നത്. സി പി എമ്മിന്റെ ഫ്‌ലാഗ്ഷിപ്പ് പരിപാടിയായതിനാല്‍ അതില്‍ പാര്‍ട്ടി സെക്രട്ടറിക്ക് നിര്‍ണായക പങ്കുണ്ട്.


സി പി എമ്മില്‍ ഇപ്പോഴത്തെ അധികാര കേന്ദ്രം പിണറായി വിജയനാണ്. വി.എസിനെ പ്രകീര്‍ത്തിച്ചുള്ള കുറിപ്പ്? കൃത്യമായ ഉദ്യേശത്തോടെയാണ്? തോമസ്? ഐസക്? ഇപ്പോള്‍ പങ്കുവെക്കുന്നത്.?



തോമസ് ഐസക്കിന്റെ കുറിപ്പ് ഇങ്ങനെയാണ് തുടങ്ങുന്നത്.

ഇ.എം.എസിനുശേഷം ജനകീയാസൂത്രണ ഉന്നതാധികാരസമിതിയുടെ അധ്യക്ഷനായി ആര്? സഖാവ് മരണമടയുമ്പോള്‍ ജനകീയാസൂത്രണം ഒന്നരവര്‍ഷം പിന്നിട്ടിരുന്നു. പ്രസ്ഥാനം വലിയ വെല്ലുവിളി നേരിടുകയായിരുന്നു. ആദ്യവര്‍ഷ പദ്ധതിരേഖകള്‍ തയ്യാറാക്കുന്നതിനും ഡിപിസികള്‍ അംഗീകരിക്കുന്നതിനും വലിയ കാലതാമസം നേരിട്ടു. അതുകൊണ്ടു നിര്‍വ്വഹണം പ്രശ്‌നമായി. മാര്‍ച്ച് 31 കഴിഞ്ഞ് ഏതാനും മാസവുംകൂടി പദ്ധതി നിര്‍വ്വഹണത്തിനു സമയം കൊടുത്തു. ഇതിനെതിരെ പ്രതിപക്ഷം വലിയ വിമര്‍ശനമുയര്‍ത്തി. നിര്‍വ്വഹണത്തിന്റെ വേഗത വര്‍ദ്ധിപ്പിക്കുന്നതിനു പുതിയ അധ്യക്ഷന്‍ തദ്ദേശഭരണ സ്ഥാപനങ്ങള്‍ നേരിട്ടു സന്ദര്‍ശിച്ച് പ്രോത്സാഹനം നല്‍കണം. ഈയൊരു ഘട്ടത്തിലാണ് സ. വി.എസ് അച്യുതാനന്ദന്‍ നേതൃത്വം ഏറ്റെടുക്കുന്നത്.



സ. വി.എസിന്റെ ആദ്യ സന്ദര്‍ശനം എറണാകുളം ജില്ലയിലെ വാരപ്പെട്ടി പഞ്ചായത്തിലേയ്ക്കായിരുന്നു. കണിയാംകുടികടവു പാലത്തിന് പിഡബ്ല്യുഡി എസ്റ്റിമേറ്റ് 42 ലക്ഷം രൂപ. ഇത് ജനകീയകമ്മിറ്റി 20 ലക്ഷം രൂപയ്ക്കു പൂര്‍ത്തീകരിച്ചു. 7112 സന്നദ്ധപ്രവര്‍ത്തകര്‍, 275 ചാക്ക് സിമന്റും 3.5 ലക്ഷം രൂപയും സംഭാവന. ഇവയെല്ലാം കിഴിച്ചാല്‍ പഞ്ചായത്തിന്റെ പദ്ധതി പണത്തില്‍ നിന്നും ചെലവായത് 9 ലക്ഷം രൂപ. വി.എസിന്റെ സന്ദര്‍ശനത്തോടെ ഈ പാലം പ്രസിദ്ധമായി.

കുന്നത്തുകാല്‍ പഞ്ചായത്തായിരുന്നു മറ്റൊരു ഇളക്കം സൃഷ്ടിച്ച സന്ദര്‍ശനം. കുന്നത്തുകാല്‍ ലേബര്‍ ബാങ്ക് ദേശീയതലത്തില്‍തന്നെ ശ്രദ്ധയാകര്‍ഷിക്കപ്പെട്ടു. ലേബര്‍ ബാങ്കിന്റെ മൂലധനം അംഗങ്ങളായ കര്‍ഷകത്തൊഴിലാളികളുടെ കര്‍മ്മശേഷിയാണ്. അത് കാര്‍ഷികവൃത്തികള്‍ക്കുവേണ്ടി കൃഷിക്കാര്‍ക്കു വായ്പയായി നല്‍കുന്നു. കൃഷി വിളവെടുക്കുമ്പോള്‍ ബാങ്കിനു കൂലി നല്‍കിയാല്‍ മതിയാകും. കൃഷി ചെയ്യാന്‍ താല്‍പ്പര്യമില്ലെങ്കില്‍ ബാങ്ക് ഭൂമി ഏറ്റെടുത്തു കൃഷി ചെയ്യുകയും ചെയ്യും. ആദ്യവര്‍ഷം ബാങ്കില്‍ ചേരാന്‍ 25 പേരെ ഓടിച്ചിട്ടു പിടിക്കുകയായിരുന്നു. മൂന്നാംവര്‍ഷം ആയപ്പോള്‍ പരീക്ഷ നടത്തിയാണ് ആളുകളെ തെരഞ്ഞെടുത്തത്. ഇതിന്റെ ആശയം പൂര്‍ണ്ണമായി മനസ്സിലാക്കാതെയാണ് പലരും ഇപ്പോള്‍ ലേബര്‍ ബാങ്കിനെക്കുറിച്ചു പരാമര്‍ശിക്കാറുള്ളത്.



ചോറ്റാനിക്കരയിലെ കൂട്ടുകൃഷിയും പ്രസിദ്ധമായിരുന്നു. മഹാരാജാസ് കോളേജില്‍ എന്റെകൂടി അധ്യാപകനായിരുന്ന ജോര്‍ജ്ജ് മാഷായിരുന്നു ഈയൊരു പരീക്ഷണത്തിന്റെ ഉപജ്ഞാതാവ്. ഇന്നത്തെ തരിശുരഹിത പഞ്ചായത്ത് പ്രസ്ഥാനത്തിന്റെ തുടക്കം ഇവിടെനിന്നായിരുന്നുവെന്നു പറയാം.

ഇങ്ങനെ വിശദീകരിക്കാന്‍ തുടങ്ങിയാല്‍ ഇതു തീരില്ല. എന്റെയൊരു കണക്കുകൂട്ടല്‍ സ. വി.എസ് 200250 തദ്ദേശഭരണ സ്ഥാപനങ്ങളെങ്കിലും ഇപ്രകാരം സന്ദര്‍ശിക്കുകയുണ്ടായിയെന്നാണ്.

 



ഐസക്ക് ഇതെഴുതുമ്പോള്‍ കേരളത്തിലെ പാര്‍ട്ടി പിണറായി വിജയനെ കൈയിലായിരുന്നു എന്ന് മനസിലാക്കണം. എന്നിട്ടും പിണറായിയെ ഒഴിവാക്കി വി എസിനെ പ്രകീര്‍ത്തിക്കുമ്പോള്‍ ഐസ്‌ക്കിന്റെ ഉള്ളിലിരുപ്പ് മനസിലാക്കാം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Operation-Toofan വേരറുക്കാൻ തൂഫാൻ ...  (2 hours ago)

Delhi Earthquake പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍  (3 hours ago)

വീട്ടുമുറ്റത്ത് താത്കാലികമായി നിര്‍മിച്ച കുളത്തില്‍ വീണ് ഒന്‍പതുവയസുകാരന്‍ മരിച്ചു  (3 hours ago)

Kothamangalam കുടുംബത്തിന് സഹായം ചെയ്തത് പോലീസ്  (3 hours ago)

കൊച്ചിയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി  (3 hours ago)

കാറിലെത്തി പ്രവാസിയുടെ വീട്ടില്‍ നിന്നും രാത്രി അലങ്കാരച്ചെടികള്‍ മോഷ്ടിച്ച് യുവാക്കള്‍  (3 hours ago)

കോൺ​ഗ്രസിന് കനത്ത തിരിച്ചടി. അവിശ്വാസ പ്രമേയത്തിനുള്ള കത്ത് നൽകാനുള്ള മതിയായ പിന്തുണ നേടാൻ സാധിച്ചില്ല  (3 hours ago)

പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവത്തിൽ പ്രോട്ടോക്കോൾ ഓഫീസർക്കെതിരെ അച്ചടക്ക നടപടി  (4 hours ago)

എനിക്ക് മരിക്കണ്ട അച്ഛാ... അയാൾക്ക് കാമുകിയെ മതി ആരതിയുടെ വോയിസ് ക്ലിപ്പ് പുറത്ത്..! ഒരുത്തനും സഹായിച്ചില്ല...!  (4 hours ago)

എനിക്ക് അവളെ വേണ്ട സാറെ..! ഞാൻ ഇഞ്ചിഞ്ചായി കൊന്നു കസ്റ്റഡിയിൽ കുറ്റം സമ്മതിച്ച് അതുൽ..! അവന്റെ ചെവിക്കുറ്റി നോക്കി പൊട്ടിക്ക് സാറേ..!  (4 hours ago)

ഒറ്റവരിയിൽ ആ ഡയറിയിൽ ചോര കൊണ്ട് ആരതി ഒളിപ്പിച്ച സത്യം..! ആത്മഹത്യാക്കുറിപ്പിൽ ഞെട്ടി അതുലിന്റെ അച്ഛൻ..!  (4 hours ago)

അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .  (5 hours ago)

"ഭാര്യയുടെ ആ​ഗ്രഹം ഇഷ്ടപ്പെട്ടില്ല" ആറുമാസം ​ഗർഭിണിയായ യുവതിയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി ഭർത്താവ്  (5 hours ago)

മുതിർന്ന സിപിഐ എം നേതാവ് കെ കെ കുട്ടികൃഷ്ണൻ വിടപറഞ്ഞു  (6 hours ago)

ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; വർഷങ്ങൾ നീണ്ട ഇരുണ്ട കാലത്തിന് വിരാമമിട്ട് തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ ദളിത് വിഭാഗങ്ങൾക്ക് ചരിത്രപരമായ ക്ഷേത്രപ്രവേശനം സാധ്യമാക്കി മുഖ്യമന്ത്രി വിജയ്  (6 hours ago)

Malayali Vartha Recommends