Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..

അണ്ടര്‍ സെക്രട്ടറി ഒ.ജി ശാലിനിയുടെ ഗുഡ്‌സ് സര്‍വീസ് എന്‍ട്രി പിന്‍വലിച്ച നടപടി പിന്‍വലിക്കാനുള്ള സാധ്യത മങ്ങി... ഗുഡ് സര്‍വീസ് എന്‍ട്രി നല്‍കിയിട്ടില്ലെന്നും പിന്‍വലിച്ചിട്ടില്ലെന്നും സര്‍ക്കാര്‍

23 JULY 2021 10:21 AM IST
മലയാളി വാര്‍ത്ത

അണ്ടര്‍ സെക്രട്ടറി ഒ.ജി ശാലിനിയുടെ ഗുഡ്‌സ് സര്‍വീസ് എന്‍ട്രി പിന്‍വലിച്ച നടപടി പിന്‍വലിക്കാനുള്ള സാധ്യത മങ്ങി. ഗുഡ് സര്‍വീസ് എന്‍ട്രി നല്‍കിയിട്ടില്ലെന്നും പിന്‍വലിച്ചിട്ടില്ലെന്നുമാണ് സര്‍ക്കാര്‍ പറയുന്നത്.

മുഖ്യമന്ത്രിക്ക് അവര്‍ പരാതി നല്‍കിയെങ്കിലും തത്കാലം മുഖ്യമന്ത്രി അതില്‍ ഇടപെടില്ല. അവരുടെ അപേക്ഷ റവന്യുമന്ത്രി പരിഗണിക്കട്ടെ എന്ന നിലപാടാണ് മുഖ്യമന്ത്രിക്കുള്ളത്. താന്‍ ഗുഡ്‌സ് സര്‍വീസ് എന്‍ട്രി പിന്‍വലിച്ചില്ലല്ലോ എന്നതാണ് മുഖ്യമന്ത്രിയുടെ നിലപാട്.

 



നിയമത്തിന്റെ അടിസ്ഥാനത്തില്‍ ശാലിനി ചെയ്തതില്‍ തെറ്റൊന്നും ഇല്ലെങ്കിലും സര്‍ക്കാരിന്റെ പരിഗണനയിലിരിക്കുന്ന ഫയല്‍ വിവരാവകാശ നിയമപ്രകാരം നല്‍കുന്നതിന് മുമ്പ് ഫയലിന്റെ ഇപ്പോഴത്തെ കസ്‌റ്റോഡിയന്റെ അനുമതി തേടണമായിരുന്നു എന്നാണ് മുഖ്യമന്ത്രി കരുതുന്നത്.

ശാലിനിക്കെതിരെ നടപടിയെടുത്തത് റവന്യു സെക്രട്ടറിയാണ്. അത് താന്‍ പിന്‍വലിച്ചാല്‍ അത് സെക്രട്ടറിക്ക് ആക്ഷേപമായി മാറും. അതിന് മുഖ്യമന്ത്രി തയ്യാറല്ല. ഇക്കാര്യം ചീഫ് സെക്രട്ടറിയും മുഖ്യമന്ത്രിയെ അറിയിച്ചു. ഫയലില്‍ തീരുമാനമെടുക്കേണ്ടത് സെക്രട്ടറി തന്നെയാണെന്ന ചിന്തയാണ് ചീഫ് സെക്രട്ടറിക്ക് ഉള്ളത്. മുഖ്യമന്ത്രിയുടെ തലത്തിലേക്ക് കാര്യങ്ങള്‍ എത്തേണ്ട അവസ്ഥ ഇപ്പോഴില്ലെന്ന് ചീഫ് സെക്രട്ടറി കരുതുന്നു. സെക്രട്ടറിയുടെ തീരുമാനം തിരുത്തേണ്ട സാഹചര്യമില്ലെന്നാണ് സര്‍ക്കാര്‍ കരുതുന്നത്.

 



ഒ.ജി ശാലിനി സര്‍ക്കാരിനെ കളങ്കപ്പെടുത്താന്‍ ശ്രമിച്ചു എന്ന ചിന്തയും സര്‍ക്കാരിനുണ്ട്. ഒരു കൂടിയാലോചനയും കൂടാതെയാണ് അവര്‍ നടപടിയെടുത്തതെന്നും സര്‍ക്കാര്‍ കരുതുന്നു. ഇത്തരം ജീവനക്കാരെ മുളയിലെ നുള്ളണമെന്ന അഭിപ്രായമാണ് സര്‍ക്കാരിനുള്ളത്. സര്‍ക്കാരിന് എതിരെ നില്‍ക്കുന്ന ഉദ്യോഗസ്ഥരെ കിടത്തി പൊറുപ്പിക്കേണ്ടതില്ലെന്ന തീരുമാനം സര്‍ക്കാര്‍ സ്വീകരിച്ചു കഴിഞ്ഞു.

ഗുഡ് സര്‍വ്വീസ് എന്‍ട്രി തിരികെ നല്‍കണമെന്ന് അണ്ടര്‍ സെക്രട്ടറി ഒ ജി ശാലിനി ആവശ്യപ്പെട്ടതിന് പിന്നാലെയാണ് സര്‍ക്കാര്‍ തീരുമാനം വന്നത്. സര്‍വ്വീസ് ചട്ടങ്ങള്‍ മറികടന്നാണ് ഗുഡ് സര്‍വ്വീസ് എന്‍ട്രി തിരികെയെടുത്തതെന്നും തന്റെ ഭാഗം കേള്‍ക്കാതെയാണ് നടപടിയെന്നുമാണ് ശാലിനിയുടെ പരാതി. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ഉദ്യോഗസ്ഥ മുഖ്യമന്ത്രിക്കും റവന്യു മന്ത്രിക്കും പരാതി നല്‍കി.

മരം മുറി ഫയലുകള്‍ വിവരാവകാശ നിയമപ്രകാരം നല്‍കിയതിന് പിന്നാലെയായിരുന്നു ശാലിനിക്കെതിരായ നടപടി. ഗുഡ് സര്‍വ്വീസ് എന്‍ട്രി റദ്ദാക്കിയത് വിവാദമായതിന് പിന്നാലെ റവന്യൂവകുപ്പിലെ അണ്ടര്‍ സെക്രട്ടറിയായ ശാലിനിയെ സെക്രട്ടറിയേറ്റിന് പുറത്തേക്ക് മാറ്റിയിരുന്നു. ഹയര്‍ സെക്കന്‍ഡറി ഡയറക്ടറേറ്റിലേക്കാണ് മാറ്റം. ഉന്നത ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശ പ്രകാരം ശാലിനി ഇപ്പോള്‍ നിര്‍ബന്ധിത അവധിയിലാണ്.

 



തന്റെ ഭാഗം കേള്‍ക്കാതെയാണ് ഗുഡ് സര്‍വീസ് എന്‍ട്രി പിന്‍വലിച്ചതെന്ന ശാലിനിയുടെ വാദം നിലനില്‍ക്കില്ല. കാരണം ഗുഡ് സര്‍വീസ് എന്‍ട്രി സര്‍ക്കാര്‍ നയത്തിന്റെ ഭാഗമാണ്. അത് നല്‍കണമോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള പൂര്‍ണ അധികാരം സര്‍ക്കാരിന് മാത്രമാണുള്ളത്. ഉദ്യോഗസ്ഥയെ ഹയര്‍ സെക്കന്ററി ഡയറക്ടറേറ്റിലേക്ക് മാറ്റിയതും ചോദ്യം ചെയ്യാന്‍ കഴിയില്ല. അതും സര്‍ക്കാരിന്റെ നയപരമായ വിഷയം തന്നെയാണ്.

 


കൂടുതല്‍ വിവാദങ്ങള്‍ക്ക് നിന്നാല്‍ ഉദ്യോഗസ്ഥക്കെതിരെ മറ്റ് നടപടികളിലേക്ക് സര്‍ക്കാര്‍ നീങ്ങിയേക്കും. അതിന് ഇടവരുത്തരുതെന്ന ഉപദേശം സംഘടന തലത്തില്‍ തന്നെ ഉദ്യോഗസ്ഥക്ക് നല്‍കിയിട്ടുണ്ടെന്നാണ് ലഭിക്കുന്ന സൂചനകള്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Operation-Toofan വേരറുക്കാൻ തൂഫാൻ ...  (2 hours ago)

Delhi Earthquake പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍  (3 hours ago)

വീട്ടുമുറ്റത്ത് താത്കാലികമായി നിര്‍മിച്ച കുളത്തില്‍ വീണ് ഒന്‍പതുവയസുകാരന്‍ മരിച്ചു  (3 hours ago)

Kothamangalam കുടുംബത്തിന് സഹായം ചെയ്തത് പോലീസ്  (3 hours ago)

കൊച്ചിയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി  (3 hours ago)

കാറിലെത്തി പ്രവാസിയുടെ വീട്ടില്‍ നിന്നും രാത്രി അലങ്കാരച്ചെടികള്‍ മോഷ്ടിച്ച് യുവാക്കള്‍  (3 hours ago)

കോൺ​ഗ്രസിന് കനത്ത തിരിച്ചടി. അവിശ്വാസ പ്രമേയത്തിനുള്ള കത്ത് നൽകാനുള്ള മതിയായ പിന്തുണ നേടാൻ സാധിച്ചില്ല  (3 hours ago)

പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവത്തിൽ പ്രോട്ടോക്കോൾ ഓഫീസർക്കെതിരെ അച്ചടക്ക നടപടി  (4 hours ago)

എനിക്ക് മരിക്കണ്ട അച്ഛാ... അയാൾക്ക് കാമുകിയെ മതി ആരതിയുടെ വോയിസ് ക്ലിപ്പ് പുറത്ത്..! ഒരുത്തനും സഹായിച്ചില്ല...!  (4 hours ago)

എനിക്ക് അവളെ വേണ്ട സാറെ..! ഞാൻ ഇഞ്ചിഞ്ചായി കൊന്നു കസ്റ്റഡിയിൽ കുറ്റം സമ്മതിച്ച് അതുൽ..! അവന്റെ ചെവിക്കുറ്റി നോക്കി പൊട്ടിക്ക് സാറേ..!  (4 hours ago)

ഒറ്റവരിയിൽ ആ ഡയറിയിൽ ചോര കൊണ്ട് ആരതി ഒളിപ്പിച്ച സത്യം..! ആത്മഹത്യാക്കുറിപ്പിൽ ഞെട്ടി അതുലിന്റെ അച്ഛൻ..!  (4 hours ago)

അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .  (5 hours ago)

"ഭാര്യയുടെ ആ​ഗ്രഹം ഇഷ്ടപ്പെട്ടില്ല" ആറുമാസം ​ഗർഭിണിയായ യുവതിയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി ഭർത്താവ്  (5 hours ago)

മുതിർന്ന സിപിഐ എം നേതാവ് കെ കെ കുട്ടികൃഷ്ണൻ വിടപറഞ്ഞു  (6 hours ago)

ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; വർഷങ്ങൾ നീണ്ട ഇരുണ്ട കാലത്തിന് വിരാമമിട്ട് തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ ദളിത് വിഭാഗങ്ങൾക്ക് ചരിത്രപരമായ ക്ഷേത്രപ്രവേശനം സാധ്യമാക്കി മുഖ്യമന്ത്രി വിജയ്  (6 hours ago)

Malayali Vartha Recommends