Widgets Magazine
04
May / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മോഷണപ്പണത്തിൽ ആഡംബര കൊട്ടാരവും ജീവകാരുണ്യവും; മാന്യന്റെ മുഖംമൂടി അണിഞ്ഞ ഹൈടെക് കള്ളൻ ഒടുവിൽ കുടുങ്ങി...


ചരിത്രം നാളെ മാറുമോ? ഗോവിന്ദന്റെ 'മൂന്നാം ടേം' പ്രഖ്യാപനവും തലസ്ഥാനത്തെ യുഡിഎഫ് പടയോട്ടവും...


ബാങ്കിൽ നിക്ഷേപിക്കാൻ ഭർത്താവ് നൽകിയ ലക്ഷങ്ങളുമായി യുവതി കാമുകനൊപ്പം മുങ്ങി; കന്യാകുമാരിയിൽ വെച്ച് പോലീസ് പിടിയിൽ...


ലക്ഷങ്ങളുടെ ജോലി, സുരക്ഷിത ജീവിതം.. എന്നിട്ടും അവർ തോറ്റുപോയി! കന്യാകുമാരിയിലെ ആ ദാരുണ അന്ത്യത്തിന് പിന്നിൽ...


മെഡിക്കല്‍ കോഴ്‌സുകളില്‍ പ്രവേശനത്തിനുള്ള നീറ്റ് യുജി പരീക്ഷ ഇന്ന്..... ഉച്ചക്ക് 2 മണി മുതല്‍ അഞ്ച് മണിവരെ , 22.79 ലക്ഷം വിദ്യാര്‍ത്ഥികളാണ് രാജ്യത്തിനകത്തും പുറത്തുമായി പരീക്ഷ എഴുതുന്നത്

ഒരു കത്രികയും തൂന്നിക്കെട്ടാനുള്ള സൂചിയും,നൂലും മാത്രം; ഓപ്പറേഷൻ റൂമിൽ കിടത്താതെ മറ്റൊരു മുറിയിലെ ടേബിളില്‍ അനസ്തേഷ്യ നൽകാതെ കിടത്തി! ലിംഗമാറ്റ ശസ്ത്രക്രിയ കഴിഞ്ഞ് മൂത്രം പോകാതെ വന്നപ്പോൾ കമ്പിവച്ച് തുളച്ച്‌ മൂത്രം പോകാൻ കുഴലിട്ടു:- പണം അടച്ച്‌ തീര്‍ക്കാന്‍ ഈ കുഴലും താങ്ങി ഭിക്ഷാടനം നടത്തി- ലിംഗമാറ്റ ശസ്ത്രക്രിയയിലെ പീഡനങ്ങളും, പ്രയാസങ്ങളും തുറന്ന് പറഞ്ഞ് തൃപ്തി ഹൃതിക്

23 JULY 2021 09:18 AM IST
മലയാളി വാര്‍ത്ത

More Stories...

ഫേസ്ബുക്കിൽ മുഖ്യമന്ത്രി ഒഴിവാക്കി, പോളിറ്റ് ബ്യൂറോ അംഗം എന്നാക്കി പിണറായി

കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളജിലെ ബിഡിഎസ് വിദ്യാർഥി നിതിൻരാജിന്റെ മരണത്തിൽ പൊലീസിനെതിരെ ​ഗുരുതര ആരോപണവുമായി നിതിൻ രാജിന്റെ അച്ഛൻ രാജൻ

സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ, യുഡിഎഫിൽ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള ചർച്ചകളും പോരും തെരുവിലേക്കും ആരാധനാലയങ്ങളിലേക്കും.

അച്ഛാ..എനിക്ക് ജീവിക്കണ്ട.. മരിക്കും മുൻപ് ഫോണിൽ പൊട്ടിക്കരഞ്ഞ് Judge..! ഭാര്യ അടിച്ച് കൊന്ന് കെട്ടിത്തൂക്കി..?

നേമത്ത് കസേര വലിച്ചിട്ട് രാജീവ്..! മാരാർജി ഭവനിൽ ആഘോഷം..AKG സെന്റർ പൂട്ടി TVM- വിട്ട് നേതാക്കൾ..ഇനി ഇല്ല

കേരളത്തിലെ രണ്ടാമത്തെ ട്രാൻസ് ദമ്പതികളായിരുന്നു തൃപ്തിയും ഹൃത്വികും. 2019 ജൂൺ 10ന് ആയിരുന്നു ഇവരുടെ വിവാഹം. ട്രാന്‍സ്ജെന്റര്‍ ആക്ടിവിസ്റ്റായ അനന്യയുടെ മരണത്തിന് ശേഷമാണ് ആശുപത്രി അധികൃതരുടെ നിഷ്ക്രിയത്വവും, ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് ശേഷം ഉണ്ടാകുന്ന ശാരീരിക ബുദ്ധിമുട്ടുകൾ ഗുരുതരമാണെന്നും ചർച്ചയാകുന്നത്. ഇപ്പോഴിതാ താന്‍ നേരിട്ട ലിംഗമാറ്റ ശസ്ത്രക്രിയയിലെ പീഡനങ്ങളും ഇതുമൂലം നേരിട്ട പ്രയാസങ്ങളും വിവരിക്കുകയാണ് ട്രാന്‍സ് വുമണായ തൃപ്തി ഹൃതിക്.

തന്നെ ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കും മുമ്പ് എച്ച്‌.ഐ.വി ടെസ്റ്റ് ഒഴികെ യാതൊരു പരിശോധനകളും നടത്തിയിരുന്നില്ലെന്ന് തൃപ്തി പറയുന്നു. 2015ൽ ബംഗളൂരുവിലെ എന്നൂര് ക്രോസ് ആശുപത്രിയില്‍ വച്ചായിരുന്നു ശസ്ത്രക്രിയ. ആശുപത്രിയില്‍ ഓപ്പറേഷന്‍ തിയേറ്റര്‍ ഉണ്ടായിരുന്നെങ്കിലും അവിടെ വെച്ചല്ല ശസ്ത്രക്രിയ നടത്തിയത്. ഒരു റൂമില്‍ ഒരു ടേബിളില്‍ കിടത്തി. അവിടെ ഒരു കത്രികയും തൂന്നിക്കെട്ടാനുള്ള സൂചിയും നൂലുമാത്രമാണുണ്ടായിരുന്നു. സാധാരണ അനസ്തേഷ്യ നല്‍കാറുണ്ടെന്നു കേട്ടിരുന്നു. ഇവിടെ അതൊന്നും ഉണ്ടായില്ല. ശാരീരകമായി പെണ്ണാവണം എന്ന തീവ്ര ആഗ്രഹം കൊണ്ടുമാത്രം മറ്റ് സുരക്ഷാ സംവിധാനങ്ങള്‍ ഒന്നുമില്ലാഞ്ഞിട്ടും ഓപ്പറേഷന് മുമ്പിൽ പതറാതിരുന്നു. ശസ്ത്രക്രിയ കഴിഞ്ഞ് വീട്ടിലെത്തിയപ്പോള്‍ മൂത്ര തടസം മാറാൻ ഒടുവിൽ കമ്പിവച്ച് തുളച്ച്‌ മൂത്രം പോകാന്‍ കുഴലിട്ടുവെന്നും, ആ വേദന ഇന്നും മറക്കാനാകുന്നില്ലെന്നും തൃപ്തി പറയുന്നു.


ഓപ്പറേഷൻ കഴിഞ്ഞ ഉടനെ തന്നെ വീട്ടിലേയ്ക്ക് വിടുകയായിരുന്നു. 40 ദിവസത്തെ വിശ്രമവും 41-ാം ദിവസം ആഘോഷ പൂര്‍വ്വമായ ജല്‍സയും കഴിഞ്ഞെങ്കിലും 42-ാം ദിവസം മൂത്രം തടസപ്പെട്ടു. തിരികെ ആശുപത്രിയിലെത്തി കമ്പി വെച്ച്‌ തുളച്ചാണ് മൂത്രം പോകാന്‍ കുഴലിട്ടത്. പ്രശ്നം അവിടംകൊണ്ടും തീര്‍ന്നില്ല. പണം അടച്ച്‌ തീര്‍ക്കാന്‍ വേണ്ടി ഈ കുഴലും താങ്ങിയാണ് ദിവസങ്ങളോളം ഭിക്ഷാടനത്തിന് പോയത്. പൈസ അടച്ച്‌ തീര്‍ത്തതോടെ വീണ്ടും സ്വതന്ത്രയായി. ഭിക്ഷാടനവും ലൈഗികവൃത്തിയും അല്ല തൊഴിലെന്ന് ബോധ്യം വന്നപ്പോള്‍ വീണ്ടും കേരളത്തിലേക്ക് തന്നെ മടങ്ങി വന്നു.

സിനിമയെന്ന വലിയ സ്വപ്നവും കൊണ്ടാണ് തൃപ്തി 2016ല്‍ കൊച്ചിയിലെത്തിയത്. ഇവിടെ എത്തിയപ്പോഴും വലിയ അക്രമണങ്ങള്‍ ഉണ്ടായി. ഓട്ടോയില്‍ എത്തിയ രണ്ട് പേര്‍ കമ്ബികൊണ്ട് അടിക്കുകയായിരുന്നു. എന്നാല്‍ അവര്‍ ആരാണെന്നോ എന്തിനാണ് തന്നെ അടിച്ചതെന്നോ ഇന്നും അറിയില്ല. ഈസമയത്തുണ്ടായ വാശിയാണ് പിന്നീട് തൃപ്തിയുടെ മുന്നേറ്റങ്ങള്‍ക്കും നിശ്ചദാര്‍ഢ്യത്തിനും വഴിയൊരുക്കിയത്.

ഇനി നാടു വിട്ടുപോകില്ലെന്നും നാട്ടില്‍നിന്നു കൊണ്ടുതന്നെപോരാടി മുന്നേറണമെന്നും ദൃഢനിശ്ചയമെടുത്തു. കേരളത്തിലെ ട്രാന്‍സ്ജെന്‍ഡര്‍ കമ്മ്യൂണിറ്റിയുടെ പൂര്‍ണ പിന്തുണയും ഈസമയത്ത് ലഭിച്ചു. ആശുപത്രിയില്‍ ചികിത്സയില്‍കിടക്കെ മറ്റുകേരളത്തിലെ ട്രാന്‍സ് സുഹൃത്തുക്കള്‍ സന്ദര്‍ശിക്കുകയും സഹായങ്ങള്‍ നല്‍കുകയും ചെയ്തു.

മരിക്കുന്നതിന് ഏതാനും ദിവസങ്ങൾക്ക് മുമ്പ് ലിംഗ ശസ്ത്രക്രിയയിലെ പിഴവ് തന്നെ എത്രമാത്രം ഗുരുതരമായി ബാധിച്ചു എന്ന് ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. തെറ്റായി ചെയ്ത ലിംഗ മാറ്റ ശസ്ത്രക്രിയ മൂലം ശാരീരികമായ കടുത്ത ബുദ്ധിമുട്ടുകളാണ് ഒരു വര്‍ഷത്തിലേറെയായി അനന്യ നേരിട്ടിരുന്നത്. 2020 ല്‍ പാലാരിവട്ടത്തെ റെനയ് മെഡിസിറ്റി എന്ന ആശുപത്രിയില്‍ വെച്ച്‌ പ്ലാസ്റ്റിക് സര്‍ജറി ഡിപ്പാര്‍ട്‌മെന്റ് ഡോക്ടര്‍ അര്‍ജുന്‍ അശോക് ആണ് അനന്യയുടെ ലിംഗ മാറ്റ ശസ്ത്രക്രിയ നടത്തിയത്.

ശസ്ത്രക്രിയ എന്ന പേരില്‍ തന്റെ ലിംഗഭാഗത്തെ വെട്ടിക്കീറുകയാണ് ഇവര്‍ ചെയ്‌തെന്ന് അനന്യ തുറന്നു പറഞ്ഞിരുന്നു. ഒരു ദിവസം എട്ട് മുതല്‍ പന്ത്രണ്ട് വരെ സാനിറ്ററി പാഡ് മാറ്റണം. ചിലപ്പോള്‍ പാഡ് വാങ്ങിക്കാന്‍ പോലും പൈസ ഉണ്ടാവില്ല.സഹിക്കാന്‍ വയ്യാത്ത വേദനയാണ് സ്വകാര്യ ഭാഗത്ത്. കുറേ നേരം ഇരിക്കുമ്പോള്‍ വേദന വരുന്നത് മൂലം കൈ കുത്തിപ്പിടിച്ചാണ് ചിലപ്പോള്‍ ഇരിക്കുന്നതെന്നും അനന്യ പറഞ്ഞിരുന്നു. ഇതോടെ സമാന സംഭവങ്ങൾ തുറന്ന് പറഞ്ഞ് മെഡിക്കൽ നെഗ്‌ളിജൻസിന് ഇരകളായ ട്രാൻസ് ജെൻഡർസ് രംഗത്ത് എത്തുകയായിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഫേസ്ബുക്കിൽ മുഖ്യമന്ത്രി ഒഴിവാക്കി, പോളിറ്റ് ബ്യൂറോ അംഗം എന്നാക്കി പിണറായി  (3 hours ago)

യുദ്ധംമൂലം താൽക്കാലികമായി നിർത്തിയ കോഴിക്കോട് – ദോഹ വിമാന സർവീസ് ഖത്തർ എയർവേയ്സ് പുനരാരംഭിച്ചു  (3 hours ago)

കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളജിലെ ബിഡിഎസ് വിദ്യാർഥി നിതിൻരാജിന്റെ മരണത്തിൽ പൊലീസിനെതിരെ ​ഗുരുതര ആരോപണവുമായി നിതിൻ രാജിന്റെ അച്ഛൻ രാജൻ  (3 hours ago)

സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ, യുഡിഎഫിൽ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള ചർച്ചകളും പോരും തെരുവിലേക്കും ആരാധനാലയങ്ങളിലേക്കും.  (3 hours ago)

അച്ഛാ..എനിക്ക് ജീവിക്കണ്ട.. മരിക്കും മുൻപ് ഫോണിൽ പൊട്ടിക്കരഞ്ഞ് Judge..! ഭാര്യ അടിച്ച് കൊന്ന് കെട്ടിത്തൂക്കി..?  (3 hours ago)

നേമത്ത് കസേര വലിച്ചിട്ട് രാജീവ്..! മാരാർജി ഭവനിൽ ആഘോഷം..AKG സെന്റർ പൂട്ടി TVM- വിട്ട് നേതാക്കൾ..ഇനി ഇല്ല  (3 hours ago)

കേരളത്തിൽ നാളെ സംഭവിക്കുന്നത് കലാപം...?!അവന്മാർ വിജയം ആഘോഷിക്കണ്ട തെരുവിൽ അടിപൊട്ടും..?രഹസ്യ വിവരം...!  (4 hours ago)

ഇറാന്റെ തിണ്ണമിടുക്ക് ദേ യുദ്ധം വീണ്ടും ട്രംപിൻറെ മൂട്ടിൽ കിടന്നുള്ള പണി, കൂട്ടി ഇട്ട് കത്തിക്കാൻ ഇറങ്ങുന്നു  (4 hours ago)

സ്മൈലിൽ അഞ്ചാമത്തെ ചിരിയൊരുങ്ങി; സന്തോഷം പങ്കു വച്ച് രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ  (5 hours ago)

വി ഡി സതീശൻ ജി കഴിഞ്ഞ അഞ്ചു വർഷം നന്നായി കഷ്ടപ്പെട്ട്, പലപ്പോഴും ശക്തമായ തീരുമാനങ്ങൾ എടുത്തുമാണ് കോൺഗ്രസ്‌ പാർട്ടിയെ ഇന്നീ കാണുന്ന അവസ്ഥയിൽ എത്തിച്ചത്; അതിന്റെ പ്രതിഫലനം കൂടിയാണ് ഇപ്പോഴത്തെ റിസൾട്ട്‌;  (5 hours ago)

കേരളം ഉറപ്പിച്ചു; കുറഞ്ഞത് 76 സീറ്റുകളോടെ ഇടതുപക്ഷ ജനാധിപത്യ മുന്നണി വീണ്ടും അധികാരത്തിൽ വരും; ഭരണവിരുദ്ധ വികാരമെന്ന വ്യാജപ്രചരണങ്ങളെയും കാറ്റിൽ പറത്തിക്കൊണ്ട്, ഇടതുപക്ഷ ജനാധിപത്യ മുന്നണി കേരളത്തിൽ വ  (5 hours ago)

മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിൽ നിന്ന് വന്ന അവസാന മന്ത്രിസഭാ യോഗ തീരുമാനങ്ങൾ ; വാല്‍പ്പാറ ദുരന്തത്തിൽ മരണമടഞ്ഞവർക്ക് 10 ലക്ഷം രൂപ വീതം അനുവദിക്കും ; പന്ത്രണ്ടാം ശമ്പള കമ്മീഷൻ്റെ സുഗമമായ പ്രവർത  (6 hours ago)

വോട്ടെണ്ണലിനായി 310 വീതം സൂപ്പർവൈസർമാർ, സൂക്ഷമ നിരീക്ഷകർ, കൗണ്ടിം​ഗ് അസിസ്റ്റന്റുമാർ ഉൾപ്പെടെ 930 ഉദ്യോ​ഗസ്ഥരെ നിയോ​ഗിച്ചിട്ടുണ്ട്; വോട്ടെണ്ണലിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായി  (6 hours ago)

കെ എസ് ഇ ബി ജീവനക്കാരെ നിലയത്തിൽ കയറ്റാതെ തടഞ്ഞ കമ്പനി മാഫിയകൾക്ക് ശക്തിപകരുന്ന നടപടിക്കു പിന്നിൽ വലിയ അഴിമതി ; ആരോപണവുമായി കോൺഗ്രസ് നേതാവ് രമേശ്‌ ചെന്നിത്തല  (6 hours ago)

മോഷണപ്പണത്തിൽ ആഡംബര കൊട്ടാരവും ജീവകാരുണ്യവും; മാന്യന്റെ മുഖംമൂടി അണിഞ്ഞ ഹൈടെക് കള്ളൻ ഒടുവിൽ കുടുങ്ങി...  (6 hours ago)

Malayali Vartha Recommends