ചെങ്ങന്നൂരില്‍ 70 വയസുകാരി ഇലക്‌ട്രിക് ബാറ്റുകൊണ്ട് കള്ളനെ അടിച്ചു വീഴ്ത്തി; അടുക്കള വാതില്‍ വഴി കയറിയ കള്ളൻ അപ്രതീക്ഷിതമായി കിട്ടിയ അടിയിൽ ഷോക്കേറ്റ് നിലത്ത് വീണു

വീട്ടില്‍ കയറിയ കള്ളനെ 70 വയസുകാരി ഇലക്‌ട്രിക് ബാറ്റു കൊണ്ട് അടിച്ചു വീഴ്ത്തി. നെടുവരംകോട് തയ്യില്‍ സാറാമ്മ വര്‍ഗീസിന്റെ വീട്ടിലാണ് കള്ളൻ കയറിയത്. സാറാമ്മ വീട്ടില്‍ ഒറ്റയ്ക്കായിരുന്നു താമസം. അടുക്കള വാതില്‍ വഴി കയറിയ കള്ളനെ ഇലക്‌ട്രിക് ബാറ്റ് വച്ചടിച്ചപ്പോള്‍ ഷോക്കേറ്റ് വീഴുകയായിരുന്നു.
നിലത്തു വീണ സുനില്‍ ഇവിടെ നിന്നും എഴുന്നേറ്റ് സാറാമ്മയെ തള്ളിയിട്ട ശേഷം ഓടി രക്ഷപ്പെട്ടു. സംഭവത്തില്‍ നെടുവരംകോട് സ്വദേശി ഊരാളി സുനില്‍ പിടിയിലായി. ചെങ്ങന്നൂര്‍ പൊലീസ് സ്ഥലത്തെത്തി സമീപത്തെ ആളൊഴിഞ്ഞ വീട്ടില്‍ ഒളിച്ചിരുന്ന സുനിലിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
https://www.facebook.com/Malayalivartha
























