സാധാരണ മഴ പെയ്തുകൊണ്ടിരിക്കെ പെട്ടന്ന് നിറം മാറി... തീരദേശമേഖലയില്‍ 200 മീറ്റര്‍ പരിധിയില്‍ ശക്തമായ രീതിയിൽ 'പെട്രോള്‍ മഴ'; കോഴിക്കോട് വടകരയില്‍ അമ്പരന്ന് നാട്ടുകാർ...

കോഴിക്കോട് വടകരയില്‍ ചുവന്ന മഴ. കൂരിയാടിയില്‍ 200 മീറ്റര്‍ പരിധിയിലാണ് ചുവന്ന മഴ പെയ്തത്. രാസപദാര്‍ത്ഥം കലര്‍ന്നതാണോ എന്ന് സംശയുമുണ്ട്.
പെട്രോളിന്റെ കളറിലാണ് മഴ പെയ്തതെന്ന് നാട്ടുകാര്‍ പറയുന്നു. സാധാരണ മഴ പെയ്തുകൊണ്ടിരിക്കെ പെട്ടന്ന് നിറം മാറുകയായിരുന്നു. ഇതേതുടര്‍ന്ന് നിരവധി വീട്ടുകാര്‍ വെള്ളം ശേഖരിച്ചുവെക്കുകയും ചെയ്തു.
മഴവെള്ളത്തില്‍ രാസപദാര്‍ത്ഥങ്ങള്‍ കലര്‍ന്നതാകാം ചുവപ്പ് നിറത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.
തീരദേശമേഖലയില്‍ 200 മീറ്റര്‍ പരിധിയില്‍ ശക്തമായ രീതിയിലാണ് ചുവന്ന മഴ പെയ്തത്. നേരത്തെയും ഇവിടെ ഇത്തരത്തില്‍ ചുവന്ന മഴ പെയ്തിരുന്നു.
https://www.facebook.com/Malayalivartha























