ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയില്‍ വൈദ്യുതി പോസ്റ്റ് ഒടിഞ്ഞ് വീണ് അപകടം; ഓട്ടോറിക്ഷ ഡ്രൈവര്‍ക്ക് ഗുരുതരമായി പരുക്കേറ്റു

നെടുങ്കണ്ടത്ത് ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയില്‍ വൈദ്യുതി പോസ്റ്റ് ഒടിഞ്ഞ് വീണ് ഓട്ടോറിക്ഷ ഡ്രൈവര്‍ക്ക് ഗുരുതര പരുക്കേറ്റു. സുബുകണ്ടംപാറ മദന്‍ കുമാര്‍ (32) തലക്കാണ് ഗുരുതരമായി പരുക്കേറ്റത്. മദന്‍ കുമാറിനെ നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം തേനി മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
നെടുങ്കണ്ടം കരടി വളവിനു സമീപം വ്യാഴാഴ്ച്ച രാവിലെയാണ് അപകടം നടന്നത്. കനത്ത കാറ്റിലും മഴയിലും സംസ്ഥാന പാതയുടെ സമീപത്ത് നിന്ന മരം ഒടിഞ്ഞ് വൈദ്യുതി ലൈനിലേക്ക് പതിച്ചു. മരം വീണ ആഘാതത്തില്‍ വൈദ്യുത പോസ്റ്റ് ഒടിഞ്ഞ് ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയുടെ മുകളിലേക്ക് വീഴുകയായിരുന്നു. ഡ്രൈവറിരിക്കുന്ന ഭാഗത്താണ് പോസ്റ്റ് പതിച്ചത്. ഇതേ ഓട്ടോറിക്ഷയുടെ പിന്നിലിരുന്ന് യാത്ര ചെയ്ത യാത്രക്കാരന്‍ അദ്ഭുതകരമായി രക്ഷപെട്ടു. ഈ യാത്രക്കാരനാണ് മറ്റൊരു വാഹനത്തില്‍ മദന്‍കുമാറിനെ നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്.രാവിലെ കോവിഡ് വാക്സിന്‍ എടുക്കാനായി സുബുകണ്ടം പാറ സ്വദേശി മദന്‍കുമാറിനെ ഓട്ടം വിളിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha























