മലപ്പുറത്ത് മലവെള്ളപ്പാച്ചില്‍; പ്രദേശത്തെ വീടുകളിൽ വെള്ളം കയറി; ആളുകളെ സുരക്ഷിത സ്ഥലങ്ങളിലേയ്‌ക്ക് മാറ്റിപ്പാര്‍പ്പിക്കാന്‍ ആരംഭിച്ചു

മലപ്പുറത്ത് ചാലിയാര്‍ പഞ്ചായത്തിലെ മതില്‍മൂലയില്‍ മലവെള്ളപ്പാച്ചില്‍. കാഞ്ഞിരപ്പുഴ നിറഞ്ഞൊഴുകുന്നു. ചാലിയാര്‍ പഞ്ചായത്തിലെ ചില പ്രദേശങ്ങളിലും നിലമ്ബൂരിന്റെ പരിസരങ്ങളിലുമായി വെള്ളം കയറി. പ്രദേശത്തെ ചില വീടുകളിലും വെള്ളം കയറിയിട്ടുണ്ട്. ഇവിടങ്ങളില്‍ നിന്നും ആളുകളെ സുരക്ഷിത സ്ഥലങ്ങളിലേയ്‌ക്ക് മാറ്റിപ്പാര്‍പ്പിക്കാന്‍ ആരംഭിച്ചു.
ഉരുള്‍പൊട്ടലിന് സമാനമായി ശക്തമായ രീതിയിലാണ് വെള്ളം എത്തുന്നത്. എന്നാല്‍ ഇത് മലവെള്ളപ്പാച്ചില്‍ തന്നെയാണെന്ന് റവന്യു ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇന്ന് ഉച്ചയ്‌ക്ക് ശേഷമാണ് പുഴയില്‍ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നത്.കഴിഞ്ഞ ദിവസം മുതല്‍ മലപ്പുറത്ത് തോരാതെ മഴ പെയ്യുകയാണ്. ജില്ലയില്‍ ശക്തമായ കാറ്റും വീശുന്നുണ്ട്. ചിലയിടങ്ങളില്‍ മരം കടപുഴകി വീണ് വീടുകള്‍ക്ക് കേടുപാട് സംഭവിച്ചു.
https://www.facebook.com/Malayalivartha























