അഞ്ചു മാസം മുമ്പ് വിവാഹിതയായ യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍; സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു

അഞ്ചു മാസം മുമ്പ് വിവാഹിതയായ യുവതി ഭര്‍തൃ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കിദൂരിലെ ഉദയ റൈയുടെ ഭാര്യ ശ്രേയ സുരേഷ് (22) ആണ് മരിച്ചത്. രാത്രി ഉറങ്ങാന്‍ കിടന്ന ശ്രേയയെ വെള്ളിയാഴ്ച പുലര്‍ച്ചെയോടെ കാണാതാകുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സമീപത്തെ മരത്തില്‍ തൂങ്ങിയ നിലയില്‍ കണ്ടത്.
നുള്ളിപ്പാടി ചെന്നിക്കരയിലെ സുരേഷ് ഷെട്ടി - ഭാഗ്യരതി ദമ്പതികളുടെ മകളാണ്. പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരത്തെ കണ്ണൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമെ മരണം ആത്മഹത്യയാണോയെന്ന് സ്ഥിരീകരിക്കാനാകുവെന്ന് പൊലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha



















