സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷം; കര്‍കടകവാവിന് തിരുവിതാകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങളില്‍ ബലിതര്‍പണം ഇല്ല, സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുന്ന തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന് 10 കോടി രൂപ അനുവദിച്ച് സംസ്ഥാന സര്‍കാര്‍

കോവിഡ് വ്യാപനംകൂടുന്നതിനാൽ ഈ വര്‍ഷം കര്‍കടകവാവിന് തിരുവിതാകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങളില്‍ ബലിതര്‍പണം അനുവദിക്കില്ലെന്ന് അറിയിച്ചു . വെള്ളിയാഴ്ച ചേര്‍ന്ന ദേവസ്വംബോര്‍ഡ് യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം എടുത്തിരിക്കുന്നത്.
അതിനിടെ കോവിഡ് വ്യാപനത്തെ തുടര്‍ന്ന് സാമ്ബത്തിക പ്രതിസന്ധി അനുഭവിക്കുന്ന തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന് സംസ്ഥാന സര്‍കാര്‍ 10 കോടി രൂപ അനുവദിച്ച് ഉത്തരവായതായി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ.എന്‍ വാസു വ്യക്തമാക്കി.
സാമ്പത്തിക സഹായം അനുവദിച്ച് നല്‍കിയ സംസ്ഥാന സര്‍കാരിനോടുള്ള ബോര്‍ഡിന്റെ നന്ദി അറിയിക്കുന്നതായും തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് പ്രസിഡന്റ് വാര്‍ത്താകുറിപ്പില്‍ പറഞ്ഞു.
അടുത്തിടെ സാമ്ബത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ക്ഷേത്രങ്ങളില്‍ ആവശ്യമില്ലാത്ത പാത്രങ്ങളൊക്കെ വില്‍ക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് തീരുമാനിച്ചതായുള്ള റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു.
https://www.facebook.com/Malayalivartha



















