സ്‌കൂള്‍ വിദ്യാര്‍ഥിനിയായ കായിക താരത്തെ പീഡിപ്പിച്ചു; മാസങ്ങളോളം ഒളിവിലായിരുന്ന കായികാധ്യാപകന്‍ അറസ്റ്റില്‍; കൂടുതല്‍ വിദ്യാര്‍ഥിനികള്‍ പരാതിയുമായി രംഗത്ത്

സ്വകാര്യ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിനിയായ കായിക താരത്തെ പീഡിപ്പിച്ച കായികാധ്യാപകന്‍ അറസ്റ്റില്‍. കോടഞ്ചേരി സ്വദേശി വി ടി മനീഷിനെയാണ് താമരശ്ശേരി പോലിസ് അറസ്റ്റ് ചെയ്തത്. വയനാട് സ്വദേശിനിയായ വിദ്യാര്‍ഥിനിയുടെ പരാതിയിലാണ് നടപടി.
കൂടുതല്‍ വിദ്യാര്‍ഥിനികള്‍ പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്. നേരത്തേ നെല്ലിപ്പൊയിലെ സ്‌കൂളില്‍ കായികാധ്യാപകനായിരിക്കെ കായിക താരമായ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചതിന് ഇയാള്‍ക്കെതിരേ കേസെടുത്തിരുന്നു. മാസങ്ങളോളം ഒളിവിലായിരുന്ന വി ടി മിനീഷിനെ പിന്നീട് താമരശ്ശേരി രൂപതയ്ക്കു കീഴിലെ മറ്റൊരു സ്‌കൂളില്‍ നിയമിക്കുകയായിരുന്നു. ഇയാള്‍ക്കെതിരേ നാട്ടുകാര്‍ സ്‌കൂള്‍ മാനേജറായ പള്ളി വികാരി ഉള്‍പ്പെടെയുള്ളവര്‍ക്ക് നേരത്തേ പരാതി നല്‍കിയിരുന്നു.
https://www.facebook.com/Malayalivartha



















