രോഗവ്യാപനം കൂടിയ സ്ഥലങ്ങള്‍ ക്ലസ്റ്ററുകളാക്കി മൈക്രോ കണ്ടെയിന്‍മെന്‍റ് സോണുണ്ടാക്കും; ഡി വിഭാഗത്തില്‍ അവശ്യ സര്‍വീസുകള്‍ക്ക് മാത്രം: 50 ശതമാനത്തിലധികം ഉദ്യോഗസ്ഥര്‍ക്ക് കോവിഡ് പ്രതിരോധ ചുമതല

സംസ്ഥാനത്ത് കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ഓഫീസുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, കമ്ബനികള്‍, കമ്മീഷനുകള്‍ എന്നിവയിലെ ഉദ്യോഗസ്ഥരുടെ ഹാജര്‍ നിലയില്‍ മാറ്റം വരുത്താന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.
രോഗവ്യാപനം കൂടിയ സ്ഥലങ്ങള്‍ ക്ലസ്റ്ററുകളാക്കി മൈക്രോ കണ്ടെയിന്‍മെന്‍റ് സോണുണ്ടാക്കുമെന്നും മുഖ്യ മന്ത്രി കൂട്ടിച്ചേർത്തു. സി കാറ്റഗറിയില്‍ 25 ശതമാനം ഉദ്യോഗസ്ഥരോട് കൂടിയാവും ഈ ഓഫീസുകള്‍ പ്രവര്‍ത്തിക്കു. 75 ശതമാനം പേരെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് വിന്യസിക്കും.
ഡി വിഭാഗത്തില്‍ അവശ്യ സര്‍വീസുകള്‍ക്ക് മാത്രമാണ് പ്രവര്‍ത്തനാനുമതി. ഇവിടെയുള്ള ഭൂരിപക്ഷം ജീവനക്കാരെയും പ്രതിരോധ പ്രവര്‍ത്തനത്തിന്‍റെ ഭാഗമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha



















