രാവിലെ കുളിക്കാനെന്നു പറഞ്ഞ് കുളിമുറിയില്‍ കയറി പിന്നീട് വാതിൽ തുറന്നില്ല! തുടര്‍ന്ന് വാതില്‍ പൊളിച്ചു നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച: കുമ്പളയിൽ നവവധുവിനെ ശുചിമുറിയിലെ ജനലില്‍ തൂങ്ങി മരിച്ച നിലയില്‍

നവവധുവിനെ ശുചിമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കിദൂര്‍ മൈരളയിലെ ഉദയകുമാറിന്‍റെ ഭാര്യ ശ്രേയ (22) യാണ് മരണപ്പെട്ടത്. വെള്ളിയാഴ്ച രാവിലെ കുളിക്കാനെന്നു പറഞ്ഞ് കുളിമുറിയില്‍ കയറിയ ശ്രേയ ഏറെ സമയമായിട്ടും വാതില്‍ തുറക്കാത്തതിനെത്തുടര്‍ന്ന് വാതില്‍ പൊളിച്ചു നോക്കിയപ്പോള്‍ ജനാലയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
ആറു മാസം മുമ്പാണ് ഇവരുടെ വിവാഹം നടന്നത്. കാസര്‍കോട് ചെന്നിക്കരയിലെ സുരേഷിന്‍റെയും ഭഗീരഥിയുടെയും മകളാണ്. കുമ്പള എസ്.ഐ രാജീവന്‍റെ നേതൃത്വത്തില്‍ മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തിയിരിക്കുകയാണ്.
https://www.facebook.com/Malayalivartha



















