വിവാഹ സമയത്ത് യുവതിക്ക് 120 പവന്‍ സ്വര്‍ണം നല്‍കിയിരുന്നു, ഒരാഴ്ചക്കകം തന്നെ യുവതിയുടെ സമ്മതം കൂടാതെ മുഴുവന്‍ സ്വര്‍ണവും അശ്വിന്‍രാജ് തന്‍റെ മാതാവിന്‍റെയും പിതാവിന്‍റെയും പേരിലുള്ള ബാങ്ക് ലോക്കറിലേക്ക് മാറ്റി!! ഭാര്യയുടെ സ്വര്‍ണം കൈക്കലാക്കിയ ശേഷം യുവതിക്ക് പീഡനം; പ്രവാസിയായ ഭര്‍ത്താവ് അറസ്റ്റില്‍

സ്വര്‍ണം കൈക്കലാക്കി യുവതിയെ ഗാര്‍ഹിക പീഡനത്തിനിരയാക്കിയെന്ന പരാതിയില്‍ പ്രവാസിയായ ഭര്‍ത്താവ് അറസ്റ്റില്‍. തൃശൂര്‍ പുതുക്കാട് മുപ്ലിയം റോഡില്‍ ചാക്കോച്ചിറ പൂനൂര്‍ കളരിക്കല്‍ ശെല്‍വരാജിന്റെ മകന്‍ 'ഉഷസ്സി'ല്‍ പി.കെ. അശ്വിന്‍ രാജാണ് (30) അറസ്റ്റിലായത്. നേരത്തേ ബേപ്പൂര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. അബൂദാബിയില്‍ നിന്ന് ബംഗളൂരു വിമാനത്താവളത്തില്‍ ഇറങ്ങിയപ്പോഴാണ് പ്രതി പിടിയിലായത്.
ബേപ്പൂര്‍ സ്വദേശിനിയായ അഞ്ജനയെ 2019 ഏപ്രില്‍ 20നാണ് എന്‍ജിനീയറായ അശ്വിന്‍ രാജ് വിവാഹം ചെയ്തത്. എം.കോം ബിരുദധാരിയാണ് അഞ്ജന. വിവാഹ സമയത്ത് യുവതിക്ക് 120 പവന്‍ സ്വര്‍ണം നല്‍കിയിരുന്നു. ഒരാഴ്ചക്കകം തന്നെ യുവതിയുടെ സമ്മതം കൂടാതെ മുഴുവന്‍ സ്വര്‍ണവും അശ്വിന്‍രാജ് തന്‍റെ മാതാവിന്‍റെയും പിതാവിന്‍റെയും പേരിലുള്ള ബാങ്ക് ലോക്കറിലേക്ക് മാറ്റിയതായി പരാതിയില്‍ പറയുന്നു.
ഒരു മാസത്തിനു ശേഷം ഇയാള്‍ യു.എ.ഇയിലേക്ക് പോയി. ഇതിനു ശേഷവും ഭര്‍തൃവീട്ടില്‍ തുടര്‍ന്ന യുവതിയെ ഭര്‍തൃമാതാവ് ഉഷാകുമാരി, പിതാവ് ശെല്‍വരാജ്, സഹോദരന്‍ അനശ്വര്‍ രാജ് എന്നിവര്‍ ചേര്‍ന്ന് മാനസികമായും ശാരീരികമായും പീഡിപ്പിച്ചതായും പരാതിയില്‍ പറയുന്നു. ഇതോടെ യുവതിയെ പിതാവ് 2019 നവംബറില്‍ ബേപ്പൂരിലെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു വരുകയായിരുന്നു.
തുടര്‍ന്നാണ് ഗാര്‍ഹിക പീഡനത്തിനും ആഭരണങ്ങള്‍ തിരിച്ചു കിട്ടുന്നതിനും അഞ്ജന ബേപ്പൂര്‍ പൊലീസില്‍ പരാതി നല്‍കിയത്. പൊലീസ് അന്വേഷണത്തിന്‍റെ ഭാഗമായി തൃശൂരിലെ ബാങ്ക് ലോക്കര്‍ തുറന്ന് പരിശോധിച്ചപ്പോള്‍ ആഭരണങ്ങള്‍ കണ്ടെത്തിയില്ല. ഇതിനിടെ കേസില്‍ പ്രതികളായ ശെല്‍വരാജ്, ഉഷാകുമാരി, അനശ്വര്‍ രാജ് എന്നിവര്‍ ഹൈകോടതിയില്‍ നിന്ന് മുന്‍കൂര്‍ ജാമ്യം നേടിയിരുന്നു. മജിസ്ട്രേറ്റിനു മുന്നില്‍ ഹാജരാക്കിയ അശ്വിന്‍ രാജിനും ജാമ്യം ലഭിച്ചു.
https://www.facebook.com/Malayalivartha



















