പിക്കപ്പ് വാനും ലോറിയും കൂട്ടിയിടിച്ച് അപകടം; ഒരാള്‍ മരിച്ചു; നാല് പേര്‍ക്ക് പരിക്ക്

കണ്ണൂര്‍ കണ്ണപുരം യോഗശാലക്ക് സമീപം പിക്കപ്പ് വാനും ലോറിയും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. നാല് പേര്‍ക്ക് പരിക്കേറ്റു. മംഗലാപുരം ബല്‍ത്തങ്ങാടി സ്വദേശി കെ. ജയപ്രകാശ് (47)ആണ് മരിച്ചത്.
ഇന്ന് വൈകുന്നേരമായിരുന്നു അപകടം. ഐസിഐസിഐ ബാങ്കില്‍ നിന്നും പണവുമായി ബംഗളൂരുവിലേക്ക് പോകുന്ന പിക്കപ്പ് വാനും പഴയങ്ങാടി ഭാഗത്ത് നിന്ന് കണ്ണൂരിലേക്ക് വരികയായിരുന്ന ലോറിയുമാണ് കൂട്ടിയിടിച്ചത്. പരിക്കേറ്റവരെ കണ്ണൂര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.
https://www.facebook.com/Malayalivartha



















