സായാഹ്ന സവാരിക്കിറങ്ങിയ 17കാരിയുടെ പുറകെ ബൈക്കില്‍ എത്തി ഉപദ്രവിച്ച് 21കാരൻ! പോക്‌സോ കേസില്‍ പ്രതി അറസ്റ്റിൽ

സായാഹ്ന സവാരിക്കിറങ്ങിയ പതിനേഴുകാരിയെ ശല്യം ചെയ്ത യുവാവിനെ പോക്‌സോ കേസില്‍ അറസ്റ്റ് ചെയ്തു. തൃശൂര്‍ പട്ടിക്കാട് പല്ലശന വീട്ടില്‍ വിഷ്ണു രാജിനെയാണ് (21)കടവന്ത്ര പൊലീസ് അറസ്റ്റ് ചെയ്തത്. ബുധനാഴ്ച വൈകിട്ട് പെണ്‍കുട്ടിയും ചേച്ചിയും കൂടി സായാഹ്ന സവാരിക്കിറങ്ങിയപ്പോഴാണ് ഇയാള്‍ ശല്യം ചെയ്തത്.
കടവന്ത്ര ജവഹര്‍ നഗര്‍ റോഡിലാണ് സംഭവം. പിറകെ ബൈക്കില്‍ എത്തിയ പ്രതി പെണ്‍കുട്ടിയെ ഉപദ്രവിച്ച് കടന്നു കളയുകയായിരുന്നു. കുമാരനാശാന്‍ ലെയിനില്‍ കാര്‍ പെയിന്ററായ പ്രതി കടവന്ത്ര മുട്ടത്ത് ലെയിനില്‍ വാടകയ്ക്ക് താമസിക്കുകയാണ്. ഇവിടെ നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
https://www.facebook.com/Malayalivartha






















