Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..

തൃപ്തിയായി സഖാക്കളെ... എകെ ശശീന്ദ്രന്‍ രാജിവയ്ക്കുമെന്ന് കരുതി സ്വന്തം പാര്‍ട്ടി സഖാക്കള്‍ കാട്ടിക്കൂട്ടിയത് കണ്ട് ചങ്ക് കലങ്ങിപ്പോയി; മന്ത്രി അറിയാതെ ഫോറസ്റ്റ് ഓഫീസര്‍മാരുടെ സ്ഥലംമാറ്റപട്ടിക പുറത്തിറക്കി; പിന്നാലെ മന്ത്രി ഇടപെട്ട് തന്നെ നടപടി സ്വീകരിച്ചു

24 JULY 2021 08:37 AM IST
മലയാളി വാര്‍ത്ത

വനംവകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍ രാജിവയ്ക്കുമെന്ന് കേരളത്തിലെ മറ്റാരും വിശ്വസിക്കാതിരിക്കെ സ്വന്തം പാര്‍ട്ടി സഖാക്കള്‍ ശശീന്ദ്രന്‍ രാജിവയ്ക്കുമെന്ന് കരുതി പണി കൊടുത്തു.

ശശീന്ദ്രന്‍ രാജിവയ്ക്കുമെന്ന അഭ്യൂഹങ്ങള്‍ക്ക് പിന്നാലെ ധൃതിപിടിച്ച് വനംവകുപ്പിലെ ഫോറസ്റ്റ് ഓഫീസര്‍മാരെ സ്ഥലംമാറ്റി ഉത്തരവ് പുറത്തിറങ്ങി. കഴിഞ്ഞ ദിവസം ഇറങ്ങിയ വനം വകുപ്പിലെ ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍മാരുടെ സ്ഥലംമാറ്റ പ്പട്ടികയിലാണ് ക്രമക്കേട് നടന്നതായി സംശയമുള്ളത്. വിഷയം ശ്രദ്ധയില്‍പ്പെട്ട ഉടന്‍ മന്ത്രി എ കെ ശശീന്ദ്രന്‍ നേരിട്ട് ഇടപെട്ടു സ്ഥലം മാറ്റ ഉത്തരവ് മരവിപ്പിച്ചു. വനം മന്ത്രി അറിയാതെയാണ് ഉത്തരവിറങ്ങിയതെന്നു ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് നടപടി.


സംസ്ഥാനത്തെ ഫോറസ്റ്റ് ഉദ്യോഗസ്ഥന്മാരെ വിവിധ ഇടങ്ങളിലേക്ക് സ്ഥലം മാറ്റികൊണ്ടുള്ള കഴിഞ്ഞ ദിവസം ഇറങ്ങിയ ഉത്തരവാണ് മരവിപ്പിച്ചത്. ഉദ്യോഗസ്ഥ തലത്തില്‍ ധൃതി പിടിച്ചു സ്ഥലം മാറ്റ ഉത്തരവിറക്കിയത് എ കെ ശശീന്ദ്രന്‍ വനമന്ത്രിസ്ഥാനത്തു നിന്നും ഒഴിവാകും എന്ന കണക്കുകൂട്ടലിലാണെന്നും സൂചനയുണ്ട്. ഇതേ പറ്റി വകുപ്പ് തലത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

അതേസമയം പീഡനക്കേസ് ഒത്തുതീര്‍പ്പാക്കാന്‍ മന്ത്രി എ.കെ. ശശീന്ദ്രന്‍ പിതാവിനെ ഫോണില്‍ വിളിച്ചെന്ന കൊല്ലം സ്വദേശിയായ യുവതിയുടെ പരാതിയെ ചൊല്ലിയുയര്‍ന്ന വിവാദങ്ങള്‍ ചീറ്റിപ്പോയില്ലേയെന്ന് ചോദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ശബ്ദസംഭാഷണത്തില്‍ കേസിന്റെ കാര്യം പിതാവ് പറയുന്നത് വ്യക്തമായി തന്നെ കേള്‍ക്കാമെന്നിരിക്കെ, കേസ് അപ്രസക്തമായിയെന്ന് കരുതാനാകുമോയെന്ന് വാര്‍ത്താലേഖകര്‍ ചൂണ്ടിക്കാട്ടിയപ്പോഴാണ്, നിയമസഭയില്‍ കാര്യങ്ങളൊക്കെ കേട്ടതല്ലേ, അതെല്ലാം ചീറ്റിപ്പോയില്ലേ എന്ന് മുഖ്യമന്ത്രി പ്രതികരിച്ചത്. കൊടകര കുഴല്‍പ്പണക്കേസിലെ പുതിയ കുറ്റപത്രത്തെക്കുറിച്ച് ചൂണ്ടിക്കാട്ടിയപ്പോള്‍ അന്വേഷണ ഏജന്‍സി കണ്ടെത്തിയ കാര്യമല്ലേ, അത് തന്റെ കൈയിലില്ല എന്ന് മുഖ്യമന്ത്രി മറുപടി നല്‍കി.

 



അതേസമയം പീഡന പരാതി ഒതുക്കിതീര്‍ക്കാന്‍ ശ്രമിച്ചതായ ആരോപണത്തില്‍ എ.കെ. ശശീന്ദ്രന്‍ തെറ്റു ചെയ്‌തെന്ന് കണ്ടെത്തിയാല്‍ മന്ത്രി സ്ഥാനത്തുനിന്ന് നീക്കി നിര്‍ത്തുമെന്ന് എന്‍.സി.പി സംസ്ഥാന അദ്ധ്യക്ഷന്‍ പി.സി. ചാക്കോ പറഞ്ഞു. തിങ്കളാഴ്ച ചേരുന്ന സംസ്ഥാന കമ്മിറ്റി യോഗം ഇക്കാര്യത്തില്‍ വിശദമായ ചര്‍ച്ച നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. കോട്ടയത്ത് പ്രസ്‌ക്ലബില്‍ നടന്ന മീറ്റ് ദ പ്രസ് പരിപാടിയില്‍ മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ചാക്കോ.

പ്രാദേശികമായി ഉണ്ടായ തര്‍ക്കങ്ങളാണ് വിവാദം ആളിക്കത്തുന്നതിന് കാരണമായതെന്ന് അദ്ദേഹം പ്രതികരിച്ചു. 18 ദിവസം കഴിഞ്ഞാണ് പരാതി നല്‍കിയത്. എന്തുകൊണ്ടാണ് പരാതി വൈകിയതെന്ന് ചിന്തിക്കേണ്ടതുണ്ട്. സ്ത്രീ പീഡന വിഷയത്തില്‍ എന്‍.സി.പിക്ക് ഉറച്ച നിലപാടാണ് ഉള്ളത്. ഇക്കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യുന്ന നടപടി ഒരു കാരണവശാലും പാര്‍ട്ടിയുടെ ഭാഗത്തുനിന്ന് ഉണ്ടാകില്ല. പൊലീസ് അന്വേഷണം കൃത്യമായി നടക്കണമെന്ന് അഭിപ്രായമാണ് ഉള്ളത്. നീതിപൂര്‍വമായ അന്വേഷണം ഉണ്ടാകുമെന്ന് കരുതുന്നു. അതിനുശേഷം തുടര്‍ നടപടികളെക്കുറിച്ച് ആലോചിക്കാമെന്നും ചാക്കോ വ്യക്തമാക്കി.

 



അതേസമയം, പെണ്‍കുട്ടിയുടെ പിതാവ് പീഡന ശ്രമത്തെ കുറിച്ച് പറഞ്ഞിട്ടും ശശീന്ദ്രന്‍ എന്തുകൊണ്ടാണ് ഈ കാര്യം പൊലീസിനെ അറിയിക്കാതിരുന്നത് എന്ന ചോദ്യത്തില്‍ നിന്നും ചാക്കോ തെന്നിമാറി. എന്‍.സി.പി സംസ്ഥാന നേതൃത്വത്തിനും ശശീന്ദ്രനും ഈ വിവാദത്തെ കുറിച്ച് അറിയില്ലായിരുന്നു എന്നാണ് അദ്ദേഹവും പറയുന്നത്.

പാര്‍ട്ടിയിലെ അഭിപ്രായവ്യത്യാസം പരിഹരിക്കാനാണ് ശശീന്ദ്രന്‍ വിളിച്ചത്. കേസ് ഒത്തുതീര്‍ക്കണമെന്ന് പറഞ്ഞിട്ടില്ല. ശശീന്ദ്രന്‍ ഇടപെട്ടാല്‍ പ്രശ്‌നം തീരുമെന്ന് പ്രാദേശിക നേതാക്കള്‍ പറഞ്ഞതുകൊണ്ടാണ് വിളിച്ചതെന്നും ചാക്കോ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

 

 

" f

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Operation-Toofan വേരറുക്കാൻ തൂഫാൻ ...  (13 minutes ago)

Delhi Earthquake പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍  (28 minutes ago)

വീട്ടുമുറ്റത്ത് താത്കാലികമായി നിര്‍മിച്ച കുളത്തില്‍ വീണ് ഒന്‍പതുവയസുകാരന്‍ മരിച്ചു  (51 minutes ago)

Kothamangalam കുടുംബത്തിന് സഹായം ചെയ്തത് പോലീസ്  (1 hour ago)

കൊച്ചിയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി  (1 hour ago)

കാറിലെത്തി പ്രവാസിയുടെ വീട്ടില്‍ നിന്നും രാത്രി അലങ്കാരച്ചെടികള്‍ മോഷ്ടിച്ച് യുവാക്കള്‍  (1 hour ago)

കോൺ​ഗ്രസിന് കനത്ത തിരിച്ചടി. അവിശ്വാസ പ്രമേയത്തിനുള്ള കത്ത് നൽകാനുള്ള മതിയായ പിന്തുണ നേടാൻ സാധിച്ചില്ല  (1 hour ago)

പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവത്തിൽ പ്രോട്ടോക്കോൾ ഓഫീസർക്കെതിരെ അച്ചടക്ക നടപടി  (1 hour ago)

എനിക്ക് മരിക്കണ്ട അച്ഛാ... അയാൾക്ക് കാമുകിയെ മതി ആരതിയുടെ വോയിസ് ക്ലിപ്പ് പുറത്ത്..! ഒരുത്തനും സഹായിച്ചില്ല...!  (2 hours ago)

എനിക്ക് അവളെ വേണ്ട സാറെ..! ഞാൻ ഇഞ്ചിഞ്ചായി കൊന്നു കസ്റ്റഡിയിൽ കുറ്റം സമ്മതിച്ച് അതുൽ..! അവന്റെ ചെവിക്കുറ്റി നോക്കി പൊട്ടിക്ക് സാറേ..!  (2 hours ago)

ഒറ്റവരിയിൽ ആ ഡയറിയിൽ ചോര കൊണ്ട് ആരതി ഒളിപ്പിച്ച സത്യം..! ആത്മഹത്യാക്കുറിപ്പിൽ ഞെട്ടി അതുലിന്റെ അച്ഛൻ..!  (2 hours ago)

അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .  (3 hours ago)

"ഭാര്യയുടെ ആ​ഗ്രഹം ഇഷ്ടപ്പെട്ടില്ല" ആറുമാസം ​ഗർഭിണിയായ യുവതിയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി ഭർത്താവ്  (3 hours ago)

മുതിർന്ന സിപിഐ എം നേതാവ് കെ കെ കുട്ടികൃഷ്ണൻ വിടപറഞ്ഞു  (3 hours ago)

ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; വർഷങ്ങൾ നീണ്ട ഇരുണ്ട കാലത്തിന് വിരാമമിട്ട് തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ ദളിത് വിഭാഗങ്ങൾക്ക് ചരിത്രപരമായ ക്ഷേത്രപ്രവേശനം സാധ്യമാക്കി മുഖ്യമന്ത്രി വിജയ്  (3 hours ago)

Malayali Vartha Recommends