Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..

മേലാലത് ചോദിക്കരുത്... ലിംഗമാറ്റ ശസ്ത്രക്രിയയെക്കുറിച്ചുള്ള കളിയാക്കലും ചര്‍ച്ചകളും വീണ്ടും സജീവമാകവെ പൊളിച്ചടുക്കി അഞ്ജലി അമീര്‍; ഞാനും ലിംഗമാറ്റ ശസ്ത്രക്രിയ ചെയ്തിട്ടുണ്ട്, നിങ്ങളുടെ പരിഹാസമാണ് ഞങ്ങളെക്കൊണ്ട് അത് ചെയ്യിപ്പിക്കുന്നത്

24 JULY 2021 08:45 AM IST
മലയാളി വാര്‍ത്ത

ട്രാന്‍സ്‌ജെന്‍ഡര്‍ യുവതി അനന്യകുമാരി അലക്‌സിന്റെ മരണം സമൂഹ മനസാക്ഷിയെ ഞെട്ടിക്കുന്നതാണ്. ഒരു വശത്ത് അനന്യയുടെ മരണം ചര്‍ച്ചയാകുമ്പോള്‍ മരണത്തിലേക്ക് നയിച്ച ലിംഗമാറ്റ ശസ്ത്രക്രിയയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ വീണ്ടും സജീവമായി. സ്വകാര്യ ആശുപത്രികള്‍ നടത്തുന്ന ലിംഗമാറ്റ ശസ്ത്രക്രിയയെപ്പറ്റി വ്യാപകമായ പരാതിയുണ്ടായിരുന്നു. ഇതിനെത്തുടര്‍ന്ന് ലിംഗ മാറ്റ ശസ്ത്രക്രിയയെ കുറിച്ച് പഠിക്കാന്‍ വിദഗ്ദ്ധ സമിതിയെ വെക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.

അനന്യയുടെ മരണത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നടി അഞ്ജലി അമീര്‍. ഹിജഡ, ഒന്‍പതു, ചാന്തുപൊട്ട് എന്നൊക്കെ വിളിച്ച് പരിഹസിക്കുന്നതുകൊണ്ടാണ് പലരും ലിംഗമാറ്റ സര്‍ജറി നടത്തുന്നതെന്ന് അഞ്ജലി പറയുന്നു, എന്നാല്‍ അതിനു ശേഷവും പീഡനവും പരിഹാസവും തുടരുകയാണെന്നും താരം പറഞ്ഞു.. താനും ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയിട്ടുണ്ടെന്നും താരം വ്യക്തമാക്കി.

 



'ഹിജഡ, ഒന്‍പതു ,ചാന്തുപൊട്ട്, ഒസ്സു, രണ്ടും കേട്ടകെട്ടത്, നപുംസകം, പെണ്ണാച്ചി, അത്, ഇത് അങ്ങനെ അങ്ങനെ പലപേരുകള്‍ വിളിച്ചു നിങ്ങള്‍ പരിഹസിക്കുന്നത് കൊണ്ടാണ് ഞങ്ങളെ പോലുള്ളവര്‍ രണ്ടും കല്പിച്ചു ലിംഗമാറ്റ സര്‍ജറിക്കു വിധേയമായി മനസും ശരീരവും ഒന്നിപ്പിക്കാന്‍ ശ്രമിക്കുന്നതു എന്നാലോ അതിനു ശേഷവും കടുത്ത പീഡനങ്ങളും പരിഹാസവും പറയൂ സമൂഹമേ ഈ ലോകത്തു സ്വൈര്യമായും സമാധാനമായും നിയമം അനുശാസിക്കുന്ന എല്ലാ അവകാശത്തോടെയും ജീവിച്ചു മരിക്കുവാനുള്ള അവകാശം ഞങ്ങള്‍ക്കില്ലേ ...?' അഞ്ജലി കുറിച്ചു.

താരത്തിന്റെ പോസ്റ്റിന് താഴെ ശസ്ത്രക്രിയ പ്രകൃതി വിരുദ്ധമാണെന്നും പണംതട്ടാനാണ് ഡോക്ടര്‍മാര്‍ ശസ്ത്രക്രിയ നടത്തുന്നത് എന്ന ആരോപണവുമായി ഒരാള്‍ എത്തി. അയാള്‍ക്കുള്ള മറുപടിയായിട്ടാണ് താന്‍ ശസ്ത്രക്രിയ നടത്തിയെന്ന് താരം തുറന്നു പറഞ്ഞത്. 'ഞാന്‍ ചെയ്ത വ്യക്തിയാണ് ഇപ്പോള്‍ എനിക്ക് പ്രോബ്ലം ഒന്നുമില്ല സര്‍ജറി ഓക്കേ ആണ്' എന്നും അഞ്ജലി വ്യക്തമാക്കുന്നു.

 

 



അതേസമയം ട്രാന്‍സ്‌ജെന്‍ഡര്‍ റേഡിയോ ജോക്കിയും അവതാരകയുമായ അനന്യ കുമാരി അലക്‌സ് ലിംഗമാറ്റ ശസ്ത്രക്രിയക്ക് പിന്നാലെ അനുഭവിച്ചത് തീരാദുരിതമെന്ന റിപ്പോര്‍ട്ടാണ് പുറത്ത് വരുന്നത്. മരണത്തിന് മുമ്ബ് നല്‍കിയ അഭിമുഖത്തിലാണ് അനന്യ തനിക്ക് നേരിടേണ്ടി വന്ന ഗുരുതരമായ ശാരീരിക പ്രശ്‌നങ്ങള്‍ വിവരിച്ചത്.
.
2020 ജൂണിലായിരുന്നു സ്വകാര്യ ആശുപത്രിയില്‍ അനന്യ ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയത്. എന്നാല്‍, ഒരു വര്‍ഷം കഴിഞ്ഞിട്ടും ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളാണ് നേരിട്ടത്. ദിവസം പന്ത്രണ്ട് പ്രാവശ്യം പാഡ് മാറ്റേണ്ടിവരും. വജൈന വെട്ടിമുറിച്ചതുപോലെയാണ്. മൂത്രം പിടിച്ചുവെക്കാന്‍ കഴിയില്ല. മൂത്രം പോകുന്നതും പലവഴിക്കാണെന്ന് അനന്യ അഭിമുഖത്തില്‍ പറയുന്നു.

 



റിനൈ മെഡിസിറ്റിയിലാണ് ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയത്. രണ്ടുലക്ഷത്തി അമ്പത്തിയഞ്ചു രൂപയോളം ചെലവായി. കുടലില്‍ നിന്ന് ഒരു ഭാഗം എടുത്ത് യോനി നിര്‍മിക്കുന്ന രീതിയിലായിരുന്നു സര്‍ജറി. ഇത് കഴിഞ്ഞ് വീട്ടിലെത്തിയ ഉടന്‍ തന്നെ പ്രശ്‌നങ്ങള്‍ തുടങ്ങി. വീണ്ടും അതേ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വീണ്ടും വയറൊക്കെ കുത്തിക്കീറി സര്‍ജനറി നടത്തി. വെട്ടിമുറിച്ച പോലെയായിരുന്നു വജൈന ഉണ്ടായിരുന്നത്. ശസ്ത്രക്രിയക്ക് ശേഷം തനിക്ക് ജോലി ചെയ്യാനോ ചുമക്കാനോ തുമ്മാനോ കഴിയാത്ത അവസ്ഥയായിരുന്നു അനന്യ പറയുന്നു.

അനന്യയുടെ മരണത്തില്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ട്രാന്‍സ് ജെന്‍ഡര്‍ കൂട്ടായ്മ രംഗത്തെത്തിയി. റെനെ ആശുപത്രിയിലെ ഡോക്ടറുടെ പിഴവാണ് മരണകാരണമെന്ന് ഇവര്‍ ആരോപിക്കുന്നു.



അതേസമയം, അനന്യകുമാരിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട വിവാദത്തില്‍ വിശദീകരണവുമായി റെനൈ മെഡിസിറ്റി രംഗത്തെത്തി. അനന്യ ആരോപിച്ചത് പോലുള്ള പിഴവ് ചികിത്സയില്‍ സംഭവിച്ചിട്ടില്ലെന്നും ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ലെന്ന് കണ്ടെത്തി അത് അനന്യയെ ബോദ്ധ്യപ്പെടുത്തുകയും ചെയ്തതാണെന്നും റിനൈ മെഡിസിറ്റി വിശദീകരണകുറിപ്പില്‍ വ്യക്തമാക്കി.

 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Operation-Toofan വേരറുക്കാൻ തൂഫാൻ ...  (22 minutes ago)

Delhi Earthquake പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍  (37 minutes ago)

വീട്ടുമുറ്റത്ത് താത്കാലികമായി നിര്‍മിച്ച കുളത്തില്‍ വീണ് ഒന്‍പതുവയസുകാരന്‍ മരിച്ചു  (1 hour ago)

Kothamangalam കുടുംബത്തിന് സഹായം ചെയ്തത് പോലീസ്  (1 hour ago)

കൊച്ചിയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി  (1 hour ago)

കാറിലെത്തി പ്രവാസിയുടെ വീട്ടില്‍ നിന്നും രാത്രി അലങ്കാരച്ചെടികള്‍ മോഷ്ടിച്ച് യുവാക്കള്‍  (1 hour ago)

കോൺ​ഗ്രസിന് കനത്ത തിരിച്ചടി. അവിശ്വാസ പ്രമേയത്തിനുള്ള കത്ത് നൽകാനുള്ള മതിയായ പിന്തുണ നേടാൻ സാധിച്ചില്ല  (1 hour ago)

പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവത്തിൽ പ്രോട്ടോക്കോൾ ഓഫീസർക്കെതിരെ അച്ചടക്ക നടപടി  (1 hour ago)

എനിക്ക് മരിക്കണ്ട അച്ഛാ... അയാൾക്ക് കാമുകിയെ മതി ആരതിയുടെ വോയിസ് ക്ലിപ്പ് പുറത്ത്..! ഒരുത്തനും സഹായിച്ചില്ല...!  (2 hours ago)

എനിക്ക് അവളെ വേണ്ട സാറെ..! ഞാൻ ഇഞ്ചിഞ്ചായി കൊന്നു കസ്റ്റഡിയിൽ കുറ്റം സമ്മതിച്ച് അതുൽ..! അവന്റെ ചെവിക്കുറ്റി നോക്കി പൊട്ടിക്ക് സാറേ..!  (2 hours ago)

ഒറ്റവരിയിൽ ആ ഡയറിയിൽ ചോര കൊണ്ട് ആരതി ഒളിപ്പിച്ച സത്യം..! ആത്മഹത്യാക്കുറിപ്പിൽ ഞെട്ടി അതുലിന്റെ അച്ഛൻ..!  (2 hours ago)

അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .  (3 hours ago)

"ഭാര്യയുടെ ആ​ഗ്രഹം ഇഷ്ടപ്പെട്ടില്ല" ആറുമാസം ​ഗർഭിണിയായ യുവതിയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി ഭർത്താവ്  (3 hours ago)

മുതിർന്ന സിപിഐ എം നേതാവ് കെ കെ കുട്ടികൃഷ്ണൻ വിടപറഞ്ഞു  (3 hours ago)

ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; വർഷങ്ങൾ നീണ്ട ഇരുണ്ട കാലത്തിന് വിരാമമിട്ട് തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ ദളിത് വിഭാഗങ്ങൾക്ക് ചരിത്രപരമായ ക്ഷേത്രപ്രവേശനം സാധ്യമാക്കി മുഖ്യമന്ത്രി വിജയ്  (3 hours ago)

Malayali Vartha Recommends