Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..

പൊതുമുതൽ നശിപ്പിച്ച കേസിൽ നസീമിന് വേണ്ടി സർക്കാർ ...  പോലീസ് ജീപ്പടക്കം അടിച്ചു തകർത്ത് പൊതു മുതൽ നശിപ്പിച്ച കേസിൽ നസീമടക്കം 10 പ്രതികളെ വിചാരണ കൂടാതെ കുറ്റവിമുക്തരാക്കി, സിറ്റി മ്യൂസിയം പോലീസിന് കോടതിയുടെ ശകാരവർഷം, എഫ്.ഐ.ആറിൽ പ്രതികളുടെ പേരെഴുതാത്തതിനും പ്രതികളെ സ്പോട്ട് അറസ്റ്റ് ചെയ്യാത്തതിനും തിരിച്ചറിയൽ പരേഡ് നടത്തി സാക്ഷികളെ തിരിച്ചറിയിക്കാതെ കുറ്റപത്രം സമർപ്പിച്ചതിനും രൂക്ഷ വിമർശനം

24 JULY 2021 07:28 AM IST
മലയാളി വാര്‍ത്ത

പോലീസ് ജീപ്പടക്കം അടിച്ചു തകർത്ത് പൊതുമുതൽ നശിപ്പിച്ച സംഭവത്തിൽ യൂണിവേഴ്സിറ്റി കോളേജ് എസ് എഫ് ഐ മുൻ സെക്രട്ടറി നസീമിനെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ടും ജാമ്യക്കാർക്ക് നോട്ടീസും നിലനിന്ന കേസിൽ നസീമടക്കം എല്ലാ പ്രതികളെയും വിചാരണ കൂടാതെ കോടതി കുറ്റവിമുക്തരാക്കി വിട്ടയച്ചു.

 

എഫ്. ഐ. ആറിൽ പ്രതികളുടെ പേര് എഴുതാത്തതിനും പ്രതികളെ സ്പോട്ട് അറസ്റ്റ് ചെയ്യാത്തതിനും കസ്റ്റഡിയിലെടുത്ത് തിരിച്ചറിയൽ പരേഡ് നടത്തി സാക്ഷികളെ കാണിച്ച് തിരിച്ചറിയിക്കാതെ കുറ്റപത്രം സമർപ്പിച്ചതിനും പൊതുസ്ഥലത്ത് പട്ടാപ്പകൽ നടന്ന കൃത്യത്തിന് സ്വതന്ത്ര സാക്ഷികളെ കുറ്റപത്രത്തിൽ ഉൾപ്പെടുത്താത്തതിനും സിറ്റി മ്യൂസിയം പോലീസിന് തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയുടെ ശകാരവർഷം.

 

 

 

എഫ്ഐആറിൽ 20 വനിതാ പ്രവർത്തകരടക്കം കണ്ടാലറിയാവുന്ന 200 എസ് എഫ്ഐ പ്രവർത്തകരെന്ന് രേഖപ്പെടുത്തുകയും അന്തിമ കുറ്റപത്രത്തിൽ വെറും 10 പ്രതികളെ മാത്രം പ്രതികളാക്കിയതിനും കേസ് ചാർജിംഗ് ഓഫീസറായ മ്യൂസിയം എസ് ഐയെ സിജെഎം ആർ.രേഖ രൂക്ഷമായി വിമർശിച്ചു.

 

 

പോലീസ് വീഴ്ച ചൂണ്ടിക്കാട്ടിയുള്ള സർക്കാരിൻ്റെ പിൻവലിക്കൽ ഹർജി അംഗീകരിച്ചാണ് കോടതി നിരുപാധികം 10 പ്രതികളെയും വിട്ടയച്ചത്. തിരുവന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ ബോധിപ്പിച്ചു. ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പ്രോസിക്യൂഷൻ ബീനയാണ് ഇക്കാര്യം കോടതിയെ അറിയിച്ചത്.

 

 

 

പിൻവലിക്കൽ ഉത്തരവ് ഇറങ്ങിയെന്നും പിൻവലിക്കൽ ഹർജി സമർപ്പിക്കാൻ പോകുകയാണെന്നും സർക്കാർ അഭിഭാഷക ബോധിപ്പിച്ചു. തുടർന്ന് കേസിലെ ഒന്നു മുതൽ മൂന്നു വരെ പ്രോസിക്യൂഷൻ സാക്ഷികളായ മ്യൂസിയം പോലീസ് സർക്കിൾ ഇൻസ്പെക്ടറടക്കമുള്ള പോലീസുദ്യോഗസ്ഥർ 2020 നവംബർ 11 ന് കോടതിയിൽ ഹാജരാകാൻ സി ജെ എം ആർ. ജയകൃഷ്ണൻ ഉത്തരവിട്ടിരുന്നു.

 

യൂണിവേഴ്സിറ്റി കോളേജ് കത്തിക്കുത്ത് കേസിലും പി എസ് സി നടത്തിയ കെ എ പി ബറ്റാലിയൻ പോലീസ് കോൺസ്റ്റബിൾ പരീക്ഷാ തട്ടിപ്പു കേസിലും ഉൾപ്പെട്ട നസീമിനെ സി പി എം പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി വലിയ വായിൽ വിളമ്പിയ സി പി എം ഭരണ നേതൃത്വം തന്നെയാണ് നസീമിനെതിരായ കേസ് പിൻവലിച്ച് നസീമിനെ നിയമത്തിൻ്റെ കരങ്ങളിൽ നിന്ന് രക്ഷിച്ചെടുക്കാൻ എത്തിയിരിക്കുന്നത്.

 

 

 

ആഭ്യന്തര മന്ത്രി പിണറായി വിജയൻ്റെ ഉത്തരവ് പ്രകാരം ആഭ്യന്തര സെക്രട്ടറിയാണ് പിൻവലിക്കൽ ഉത്തരവ് ഇറക്കിയത്. സർക്കാർ കേസ് പിൻവലിക്കൽ ഉത്തരവ് ഇറക്കിയാലും കോടതിയാണ് കേസ് പിൻവലിക്കാൻ അനുവദിക്കണമോ വേണ്ടയോ എന്ന കാര്യത്തിൽ തീരുമാനമെടുക്കുന്നത്.

 

 

സർക്കാരിൻ്റെ പിൻവലിക്കൽ ഹർജി അനുവദിക്കുന്ന പക്ഷം പ്രതികളെ കോടതി വിചാരണ കൂടാതെ കുറ്റവിമുക്തരാക്കും. ക്രിമിനൽ നടപടി ക്രമത്തിലെ വകുപ്പ് 321 പ്രകാരമുള്ള ഹർജി തള്ളിയാൽ പ്രതികൾ വിചാരണ നേരിടാൻ കോടതി ഉത്തരവിടുന്നതാണ്. കേസ് പിൻവലിക്കുന്നത് പൊതുതാൽപര്യത്തിന് വിരുദ്ധമാണോ , സർക്കാർ തീരുമാനത്തിൽ പബ്ലിക് പ്രോസിക്യൂട്ടർ സ്വതന്ത്രമായി തീരുമാനമെടുത്താണോ പിൻവലിക്കൽ ഹർജി സമർപ്പിച്ചത് തുടങ്ങിയ കാര്യങ്ങൾ പരിശോധിച്ച ശേഷമേ കോടതി ഉത്തരവ് പുറപ്പെടുവിക്കുകയുള്ളു.

 

 

 

2016ൽ പോലീസ് കുറ്റപത്രം സമർപ്പിച്ച കേസിൽ നാലു വർഷത്തോളം കോടതിയിൽ ഹാജരാകാത്തതിനാൽ നസീമിന്റെയും എസ് എഫ് ഐ പ്രവർത്തകരായ ഏഴ് കൂട്ടാളികളുടെയും മുൻ ജാമ്യ ബോണ്ട് കോടതി റദ്ദാക്കിയിരുന്നു.

 

2020 ഓഗസ്റ്റ് ഒന്നിനകം നസീമടക്കം എട്ട് കൂട്ടാളികളെയും അറസ്റ്റ് ചെയ്യാനും ജാമ്യക്കാരെ ഹാജരാക്കാനും സിജെഎം ഉത്തരവിട്ടിരുന്നു. മ്യൂസിയം പോലിസ് സർക്കിൾ ഇൻസ്പെക്ടറോടാണ് കോടതി ഉത്തരവിട്ടത്. നസീമിനെതിരെ കുരുക്ക് മുറുകുന്നുവെന്ന് മനസിലാക്കിയ പിണറായി സർക്കാർ കേസ് അപ്പാടെ പിൻവലിക്കാൻ ഉത്തരവ് ഇറക്കുകയായിരുന്നു. നയതന്ത്ര ബാഗേജ് സ്വർണ്ണക്കടത്തിൽ സർക്കാരിനെതിരായ സമരത്തിൽ പൊതുമുതൽ നശിപ്പിക്കുന്ന പക്ഷം കർശന നടപടിയെടുക്കുമെന്ന് 6 മണി വാർത്താ സമ്മേളനത്തിൽ പ്രഖ്യാപിച്ച അതേ ആഭ്യന്തര മന്ത്രി പിണറായി വിജയൻ തന്നെയാണ് തൻ്റെ സ്വന്തം പാർട്ടിക്കാരുൾപ്പെട്ട പൊതുമുതൽ നശിപ്പിച്ച കേസ് പിൻവലിക്കാൻ ഉത്തരവിട്ടിരിക്കുന്നത്.

 

 


അതേ സമയം നസീമിനെ യൂണിവേഴ്‌സിറ്റി കോളേജ് വിദ്യാർത്ഥി അഖിൽ ചന്ദ്രൻ വധശ്രമ കേസിൽ കന്റോൺമെന്റ് പോലിസ് ജൂലൈ 15 ന് മൂന്നാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കിയ വേളയിൽ റിമാൻറ് റിപ്പോർട്ടിൽ ഈ കേസിന്റെ വിവരം പോലീസ് മറച്ച് വച്ചു.

 

വാറണ്ട് പ്രതിയെ കുറിച്ച് വിവരം ലഭിച്ചിട്ടു പോലും മ്യൂസിയം പോലീസ് കണ്ണടച്ച് ഇരുട്ടാക്കി. ഭരണ കക്ഷിയുടെ മാനസ പുത്രനായതിനാലാണ് മ്യൂസിയം പോലീസ് അനങ്ങാപ്പാറ നയം സ്വീകരിക്കുന്നതെന്നാണ് ആക്ഷേപമുയർന്നിരിക്കുന്നത്.

 

 

 


തന്റെ അതിർത്തി സ്റ്റേഷനിൽ ലഭിച്ച വാറണ്ട് പ്രതിയെ മറ്റൊരു കോടതിയിൽ ഹാജരാക്കിയതറിഞ്ഞാൽ വാറണ്ട് ഉത്തരവ് പുറപ്പെടുവിച്ച കോടതിയിൽ സ്റ്റേഷൻ ഹൗസ് ഓഫീസർ പ്രൊഡക്ഷൻ വാറണ്ട് അപേക്ഷ സമർപ്പിച്ച് ജയിലിൽ നിന്നും പ്രതിയെ കോടതിയിൽ വരുത്തി അറസ്റ്റ് രേഖപ്പെടുത്തണമെന്നതാണ്‌ കേരള പോലീസ് മാന്വലിലും ക്രിമിനൽ റൂൾസ് ഓഫ് പ്രാക്റ്റീസിലും നിഷ്ക്കർശിക്കുന്നത്. ഭരണകക്ഷിക്ക് വേണ്ടി ചട്ടങ്ങളെല്ലാം പോലീസ് കാറ്റിൽ പറത്തി.


2017 ഏപ്രിൽ 10 മുതൽ 2019 ജൂൺ 10 വരെ വിവിധ മാസങ്ങളിലായി 13 തവണ ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടു പോലും നസീമിനെയും കൂട്ടാളികളെയും പിടികൂടാൻ മുട്ടുവിറച്ച മ്യൂസിയം പോലീസ് വാറണ്ടുത്തരവുകൾ നടപ്പിലാക്കാതെ വാറണ്ടുകൾ ഒന്നൊന്നായി പല പല കാരണങ്ങൾ എഴുതി കോടതിക്ക് തിരിച്ചയച്ചു.

 

 

പ്രതികളുടെ വീട് താഴിട്ടു പൂട്ടിയിരിക്കുന്നു , കേസ് വിവരം മനസ്സിലാക്കി ഒളിവിൽ പോയി , താമസം മാറി പോയി സ്ഥലവാസികളെ കണ്ടു ചോദിച്ചതിൽ ഇപ്പോഴെവിടെയാണെന്നറിയില്ല , വിഐപി ഡ്യൂട്ടിയുള്ളതിനാൽ സമയം കിട്ടിയില്ല സാവകാശം വേണം തുടങ്ങിയ കാരണങ്ങൾ രേഖപ്പെടുത്തിയാണ് വാറണ്ടുകൾ മടക്കിയത്. പ്രതിയെ സ്ഥലത്ത് പോയി തിരക്കാതെ സ്റ്റേഷൻ റൈറ്റർ സ്റ്റേഷനിൽ ഇരുന്ന് എഴുതി സി ഐ ഒപ്പിട്ട് കോടതിയിൽ ഹാജരാക്കുകയായിരുന്നു എന്ന ആരോപണമാണുയർന്നിരിക്കുന്നത്.

 


പൊതു മുതൽ നശിപ്പിച്ചതിന് നസീമിനും കൂട്ടാളികൾക്കുമെതിരെ 2016 ഫെബ്രുവരി എട്ടിനാണ് മ്യൂസിയം പോലിസ് കുറ്റപത്രം സമർപ്പിച്ചത്. പോലിസിന്റെ അനാസ്ഥയും അലംഭാവവും കാരണം ഓരോ തവണയും വാറണ്ട് എഴുതിയെഴുതി കൈ കുഴയുന്നത് കോടതിയിൽ വാറണ്ട് എഴുതുന്ന പ്രോസസ്സ് ക്ലാർക്കിനാണ്. കൂടാതെ ഓരോ തവണയും കേസും പ്രതികളുടെ പേരും വിളിച്ച് കോടതിയുടെ വിലപ്പെട്ട സമയവും പാഴാകുന്നു. സമയക്കുറവ് കാരണം സാക്ഷി വിസ്താരങ്ങളും മൊഴിയെടുപ്പും പൂർത്തീകരിക്കാതെ മറ്റു തീയതികളിലേക്ക് മാറ്റി വയ്ക്കേണ്ടിയും വരുന്നു.

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Operation-Toofan വേരറുക്കാൻ തൂഫാൻ ...  (22 minutes ago)

Delhi Earthquake പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍  (37 minutes ago)

വീട്ടുമുറ്റത്ത് താത്കാലികമായി നിര്‍മിച്ച കുളത്തില്‍ വീണ് ഒന്‍പതുവയസുകാരന്‍ മരിച്ചു  (1 hour ago)

Kothamangalam കുടുംബത്തിന് സഹായം ചെയ്തത് പോലീസ്  (1 hour ago)

കൊച്ചിയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി  (1 hour ago)

കാറിലെത്തി പ്രവാസിയുടെ വീട്ടില്‍ നിന്നും രാത്രി അലങ്കാരച്ചെടികള്‍ മോഷ്ടിച്ച് യുവാക്കള്‍  (1 hour ago)

കോൺ​ഗ്രസിന് കനത്ത തിരിച്ചടി. അവിശ്വാസ പ്രമേയത്തിനുള്ള കത്ത് നൽകാനുള്ള മതിയായ പിന്തുണ നേടാൻ സാധിച്ചില്ല  (1 hour ago)

പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവത്തിൽ പ്രോട്ടോക്കോൾ ഓഫീസർക്കെതിരെ അച്ചടക്ക നടപടി  (1 hour ago)

എനിക്ക് മരിക്കണ്ട അച്ഛാ... അയാൾക്ക് കാമുകിയെ മതി ആരതിയുടെ വോയിസ് ക്ലിപ്പ് പുറത്ത്..! ഒരുത്തനും സഹായിച്ചില്ല...!  (2 hours ago)

എനിക്ക് അവളെ വേണ്ട സാറെ..! ഞാൻ ഇഞ്ചിഞ്ചായി കൊന്നു കസ്റ്റഡിയിൽ കുറ്റം സമ്മതിച്ച് അതുൽ..! അവന്റെ ചെവിക്കുറ്റി നോക്കി പൊട്ടിക്ക് സാറേ..!  (2 hours ago)

ഒറ്റവരിയിൽ ആ ഡയറിയിൽ ചോര കൊണ്ട് ആരതി ഒളിപ്പിച്ച സത്യം..! ആത്മഹത്യാക്കുറിപ്പിൽ ഞെട്ടി അതുലിന്റെ അച്ഛൻ..!  (2 hours ago)

അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .  (3 hours ago)

"ഭാര്യയുടെ ആ​ഗ്രഹം ഇഷ്ടപ്പെട്ടില്ല" ആറുമാസം ​ഗർഭിണിയായ യുവതിയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി ഭർത്താവ്  (3 hours ago)

മുതിർന്ന സിപിഐ എം നേതാവ് കെ കെ കുട്ടികൃഷ്ണൻ വിടപറഞ്ഞു  (3 hours ago)

ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; വർഷങ്ങൾ നീണ്ട ഇരുണ്ട കാലത്തിന് വിരാമമിട്ട് തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ ദളിത് വിഭാഗങ്ങൾക്ക് ചരിത്രപരമായ ക്ഷേത്രപ്രവേശനം സാധ്യമാക്കി മുഖ്യമന്ത്രി വിജയ്  (3 hours ago)

Malayali Vartha Recommends