കേസ് ഡയറി കോടതിയില്‍ സമര്‍പ്പിച്ചു, ഞെട്ടിക്കുന്ന വിവരങ്ങളെന്ന് പ്രോസിക്യൂഷന്‍, ശാലുവിന്റെ ജാമ്യാപേക്ഷ മാറ്റി, ശാലു 46 ലക്ഷം നേരിട്ടു വാങ്ങി, സരിതയ്‌ക്ക് വക്കീല്‍ വഴി പരാതി നല്‍കാം

സോളാര്‍ കേസ് അന്വേഷണവുമായി ബന്ധപ്പെട്ട കേസ് ഡയറി എഡിജിപി ഹേമചന്ദ്രന്‍ കോടതിയില്‍ ഹാജരാക്കി. കേസ് ഡയറിയിലുള്ളത് ഞെട്ടിക്കുന്ന വിവരങ്ങളാണെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ ടി ആസിഫലി കോടതിയെ അറിയിച്ചു. പോലീസിന്റെ അന്വേഷണ പുരോഗതി റിപ്പോര്‍ട്ടും കോടതിയില്‍ സമര്‍പ്പിച്ചു. അന്വേഷണ സംഘം മുഖംനോക്കാതെ നടപടിയെടുക്കുമെന്നും ഡിജിപി കോടതിയെ അറിയിച്ചു.
സോളാര്‍ തട്ടിപ്പു കേസില്‍ ശാലു മേനോന്‍ 46 ലക്ഷം രൂപ ബിജു രാധാകഷ്‌ണനില്‍ നിന്ന് നേരിട്ട് വാങ്ങിയിട്ടുണ്ടെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. തട്ടിപ്പില്‍ ശാലുവിന്റെ പങ്ക് കൂടുതല്‍ അന്വേഷിക്കേണ്ടതുള്ളതിനാല്‍ ജാമ്യം അനുവദിക്കരുതെന്നും സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചു. അതേസമയം ശാലുവിന്റെ ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് മാറ്റിവെച്ചു.
ഇന്നലെ ശാലുവിന്റെ ജാമ്യാപേക്ഷ പരിഗണിക്കവേ കോടതി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. സോളാര്‍ തട്ടിപ്പിലെ പണം എവിടെയെന്ന് കോടതി ആരാഞ്ഞിരുന്നു. ഇതിന് മറുപടിയായാണ് ഡിജിപി ശാലു പണം കൈപ്പറ്റിയ കാര്യം കോടതിയെ അറിയിച്ചത്.
അതേസമയം സരിത എസ് നായര്‍ക്ക് അഭിഭാഷകന്‍ വഴി കോടതിക്ക് പരാതി നല്‍കാന്‍ അവസരം ഒരുക്കണമെന്ന് ഹൈക്കോടതി ഉത്തരവ്. പ്രതിയെ മൂവാറ്റുപുഴ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കുകയും തുടര്‍ന്ന് പരാതി എഴുതിവാങ്ങാന്‍ അഭിഭാഷകനെ അനുവദിക്കുകയും ചെയ്യണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു.
https://www.facebook.com/Malayalivartha