വീണ്ടും പിസി ജോര്‍ജ്... രാജിവെക്കില്ല, ആഭ്യന്തര മന്ത്രിയാണ് രാജിവെക്കേണ്ടത്, മുഖ്യമന്ത്രിയുടെ ചുറ്റും ഗൂഡ സംഘം, മുഖ്യമന്ത്രിയെ നശിപ്പിക്കാന്‍ പിടി തോമസും

ചീഫ് വിപ്പ് സ്ഥാനം രാജി വയ്‌ക്കില്ലന്ന് വ്യക്തമാക്കിയ പിസി ജോര്‍ജ് വീണ്ടും ശക്തമായ ആരോപണങ്ങളുമായി രംഗത്തെത്തി. മുഖ്യമന്ത്രിയുടെ നേര്‍ക്കുള്ള വിമര്‍ശനം തല്‍ക്കാലം മാറ്റിവച്ച് ആരോപണം മറ്റുള്ളവരിലേക്ക് മാറ്റി. സര്‍ക്കാര്‍ ചീഫ് വിപ്പ് സ്ഥാനം രാജിവെക്കേണ്ടെന്ന് കെ എം മാണി പറഞ്ഞതായി പി സി ജോര്‍ജ് വ്യക്തമാക്കി. പി.ടി തോമസ് പറയുന്നത് കോണ്‍ഗ്രസ്സ് നിലപാടല്ലെന്നും പിടി തോമസിന്റെ വാക്കു കേട്ടിട്ട് രാജി വെയ്‌ക്കേണ്ടെന്ന് കെ.എം.മാണി പറഞ്ഞതായും പി.സി ജോര്‍ജ്ജ് വ്യക്തമാക്കി. രാജിവെക്കേണ്ടത് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണെന്നും പി സി ജോര്‍ജ് പറഞ്ഞു. രാജിക്കാര്യം പാര്‍ട്ടിയാണ് തീരുമാനിക്കേണ്ടത്.
കോടതി പരാമര്‍ശങ്ങളുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയെ അപമാനിച്ച് പുറത്താക്കാന്‍ ഒപ്പമുള്ള ഒരു ഗൂഡസംഘം ശ്രമിക്കുകയാണ്. അവര്‍ ആരെന്ന് അറിഞ്ഞിട്ടും മുഖ്യമന്ത്രി അവരെ കൂടെകൂട്ടുകയാണ്. അവരെ കൊണ്ടുനടക്കുന്നത് അപകടകരമാണ്. പിടി തോമസിന് തനിക്കെതിരെ വ്യക്തിപരമായ ശത്രുതയുണ്ട്. മുഖ്യമന്ത്രിയെ നശിപ്പിക്കാന്‍ പിടി തോമസ് ശ്രമിക്കുകയാണെന്നും പിസി ജോര്‍ജ് ആരോപിച്ചു. പി.ടി തോമസിന്റെ പ്രവര്‍ത്തനം കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ തിരിച്ചറിയണമെന്നും പിണറായി വിജയനുമായി താന്‍ സംസാരിച്ചിട്ട് പത്ത് വര്‍ഷത്തിലേറെയായെന്നം പി.സി.ജോര്‍ജ്ജ് അറിയിച്ചു.
പി സി ജോര്‍ജ്ജ് ഇന്നലെയാണ് രാജി സന്നദ്ധത അറിയിച്ചത്. എന്നാല്‍ ജോര്‍ജ്ജ് രാജിവെക്കേണ്ടെന്നായിരുന്നു കെ എം മാണിയുടെ നിലപാട്. പി സി ജോര്‍ജ്ജ് രാജി സന്നദ്ധത തന്നെ അറിയിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. ജോര്‍ജ്ജ് ഇങ്ങനെ തുടരുന്നതില്‍ തനിക്ക് ബുദ്ധിമുട്ടില്ല.
രണ്ടാഴ്ച മുമ്പും ജോര്‍ജ് രാജിക്കൊരുങ്ങിയിരുന്നു. പാര്‍ട്ടി അനുവദിക്കാത്തതു കൊണ്ടാണ് അന്ന് രാജിവെയ്ക്കാതിരുന്നത്.സോളാര്‍ കേസില്‍ സര്‍ക്കാരിന്റെ അന്വേഷണത്തില്‍ തൃപ്തനല്ലെന്ന് ജോര്‍ജ് അറിയിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ചീഫ് വിപ്പ് സ്ഥാനം രാജി വെയ്ക്കാന്‍ ഒരുങ്ങുന്നത്. തനിക്ക് ഈ സ്ഥാനം എപ്പോള്‍ ഭാരമാകുന്നുവോ അന്ന് രാജി വെയ്ക്കുമെന്ന് പി.സി ജോര്‍ജ് അറിയിച്ചിരുന്നു.
https://www.facebook.com/Malayalivartha