പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ അശ്ലീലദൃശ്യങ്ങൾ കണ്ട റിട്ടയേര്‍ഡ് എസ് ഐ അറസ്റ്റിൽ!! ആരും കാണില്ലെന്ന് കരുതി അശ്ളീല ദൃശ്യങ്ങൾ കാണുന്നവർക്ക് വമ്പൻ കുരുക്കൊരുക്കി പൊലിസ്, ഡൗൺലോഡ് ചെയ്തിട്ട് ഡിലീറ്റാക്കുന്നവരെയും തേടിയെത്തും കേട്ടോ...
പാലക്കാട് ജില്ലയിൽ രഹസ്യമായി കുട്ടികളുടെ അശ്ലീല വിഡിയോകൾ കാണുന്നവരെ അറസ്റ്റ് ചെയ്യാൻ പോലീസ്. അന്വേഷണത്തിൽ രഹസ്യമായി പ്രായപൂര്‍ത്തിയാവാത്ത കുട്ടികളുടെ അശ്ലീല വിഡിയോകണ്ട റിട്ടയേര്‍ഡ് എസ് ഐയെ പൊലീസ് അറസ്റ്റുചെയ്തു.
കോട്ടായി കരിയങ്കോട് സ്വദേശി രാജശേഖരന് എന്ന അറുപതുകാരനെയാണ് പിടികൂടിയത്. അറസ്റ്റിലായ ഉടന്‍ കടുത്ത നെഞ്ചുവേദന അനുഭവപ്പെട്ട ഇയാളെ ചികിത്സയ്ക്കായി ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്റര്‍പോളിന്റെയും സൈബര്‍ ഡോമിന്റെയും നിര്‍ദ്ദേശപ്രകാരമായിരുന്നു ഇയാളുടെ അറസ്റ്റ്.
ഓണ്‍ലൈനില്‍ അശ്ലീലദൃശ്യങ്ങള്‍ സ്ഥിരമായി കാണുന്നവരെ അറസ്റ്റ് ചെയ്യാനായാണ് സൈബര്‍ സെല്ലിന്റെ കീഴില്‍ സ്പെഷ്യല്‍ ടീം രൂപീകരിച്ചത്. ജില്ലയില്‍ വിവിധ കേന്ദ്രങ്ങളില്‍ ഓപ്പറേഷന് പി ഹണ്ട് എന്ന പേരിട്ടായിരുന്നു പരിശോധന.
ഓണ്‍ലൈനില്‍ കുട്ടികളുടെ അശ്ലീലം കാണുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ സൈബര്‍ ഡോമും ഇന്റര്‍പോളും നിര്‍ദ്ദേശം നല്‍കിയതിനെ തുടര്‍ന്നായിരുന്നു ഇത്തരത്തിലെ പരിശോധനകളും അറസ്റ്റും. പാലക്കാട് ജില്ലയിലെ വിവിധ സ്റ്റേഷനുകളിലായി 59 പരിശോധനകളാണ് നടത്തിയത്.
ഇതിൽ 25 കേസുകളും രജിസ്റ്റർ ചെയ്തു. നിരോധിത സൈറ്റുകളില്‍നിന്ന് കുട്ടികളുടെ അശ്ലീല വീഡിയോകള്‍ ഡൗണ്‍ലോഡ് ചെയ്യുകയോ കാണുകയോ ചെയ്തിട്ടുണ്ടെന്ന് തെളിഞ്ഞാല്‍ പോക്സോ കേസ് കൂടി ചാര്‍ജ് ചെയ്യുമെന്ന് പൊലീസ് വ്യക്തമാക്കി.
പരിശോധനയില്‍ പിടിച്ചെടുത്ത മെബൈല്‍ ഫോണുകളും ലാപ്ടോപ്പുകളും ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. ഡൗൺലോഡ് ചെയ്തതിന് ശേഷം ഡിലീറ്റ് ചെയ്ത ദൃശ്യങ്ങൾ കണ്ടെടുക്കാനാണിത്.
https://www.facebook.com/Malayalivartha