വളാഞ്ചേരിയില്‍ പ്രായപൂര്‍ത്തിയാകാത്ത മകളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പിതാവ് അറസ്റ്റില്‍
പ്രായപൂര്‍ത്തിയാകാത്ത മകളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പിതാവ് അറസ്റ്റില്‍. ചാവക്കാട് സ്വദേശിയായ 43 കാരനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. വളാഞ്ചേരി സ്റ്റേഷന് എസ്എച്ച്ഒഎസ് അഷ്റഫിന്റെതാണ് നടപടി. സ്കൂള്‍ കൗണ്‍സിലര്‍ക്ക് കുട്ടി നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് കുട്ടിയുടെ മൊഴിയെടുത്ത ശേഷം പിതാവിനെ അറസ്റ്റ് ചെയ്തു. 2014 മുതലാണ് പിതാവ് മകളെ പീഡിപ്പിച്ചത്. രണ്ടാമതായി വിവാഹം കഴിച്ച പ്രതി സ്വന്തം മകളെ കഴിഞ്ഞ അഞ്ചു വര്‍ഷത്തോളമായി ലൈംഗികമായി പീഡിപ്പിച്ചു വരികയായിരുന്നു എന്ന് പോലീസ് അറിയിച്ചു. ഇയാളുടെ ചാവക്കാടുള്ള ആദ്യ ഭാര്യയില്‍ നാല് മക്കളുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
https://www.facebook.com/Malayalivartha