കണ്ണില്ലാ ക്രൂരത!! മലപ്പുറത്ത് പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ച കേസിൽ പിതാവിനെ അറസ്റ് ചെയ്തു; സംഭവം പുറം ലോകം അറിയുന്നത് സ്കൂള്‍ കൗണ്‍സിലിങ്ങിനിടെ, 43 കാരൻ കുട്ടിയെ പീഡിപ്പിക്കാൻ തുടങ്ങിയത് 2014 മുതൽ
മലപ്പുറത്ത് പ്രായപൂർത്തിയാകാത്ത മകളെ ബലാത്സംഗം ചെയ്ത കേസിൽ പിതാവിനെ പോലീസ് പിടികൂടി. ചാവക്കാട് സ്വദേശിയായ 43 കാരനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. വളാഞ്ചേരി സ്റ്റേഷന് എസ്എച്ച്ഒഎസ് അഷ്റഫിന്റെതാണ് നടപടി സ്വീകരിച്ചത്..
സംഭവം പുറത്തറിയുന്നത് സ്കൂള്‍ കൗണ്‍സിലര്‍ക്ക് കുട്ടി നല്കിയ വിവരത്തിലായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലിസിൽ പരാതിനൽകിയത്. തുടര്‍ന്ന് കുട്ടിയുടെ മൊഴിയെടുത്ത ശേഷം പിതാവിനെ അറസ്റ്റ് ചെയ്തു. 2014 മുതലാണ് പിതാവ് മകളെ പീഡിപ്പിക്കാൻ തുടങ്ങിയത്.
രണ്ടാമതായി വിവാഹം കഴിച്ച പ്രതി സ്വന്തം മകളെ കഴിഞ്ഞ അഞ്ചു വര്‍ഷത്തോളമായി ലൈംഗികമായി പീഡിപ്പിച്ചു വരികയായിരുന്നു എന്ന് പോലീസ് പറഞ്ഞു. ഇയാളുടെ ചാവക്കാടുള്ള ആദ്യ ഭാര്യയില്‍ നാല് മക്കളുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.
https://www.facebook.com/Malayalivartha