ഇത് വേറെ ലെവലാ... തട്ടിപ്പു വീരന്‍ മോന്‍സണിന്റെ സിംഹാസനത്തില്‍ ഇരിക്കാന്‍ മത്സരിച്ചവരുടെ ഫോട്ടോകള്‍ പുറത്തു വന്നു; രാജകീയ സിംഹാസനത്തില്‍ ഇരുന്നത് പഴയ ഡിജിപി ലോക്‌നാഥ് ബഹ്‌റ മുതലുള്ള ആള്‍ക്കാര്‍; തീപിടിച്ച് കേരളം

ടിപ്പു സുല്‍ത്താന്റെ സിംഹാസനത്തില്‍ ഇരിക്കാന്‍ മത്സരിക്കുന്ന പ്രമുഖരുടെ ഫോട്ടോകള്‍ ഒന്നൊന്നായി പുറത്തായിരിക്കുകയാണ്. അന്നത്തെ പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ, സമീപത്ത് ടിപ്പുവിന്റെ വാളേന്തി മറ്റൊരു ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ അങ്ങനെ ഒന്നും പറയേണ്ട. മോന്‍സണ്‍ മാവുങ്കലിന് തുണയായത് ഇത്തരത്തിലുള്ള ഉന്നത ബന്ധങ്ങളാണ്. വീട്ടില്‍ പതിവായി വരുന്ന പോലീസ് വാഹനങ്ങള്‍ തന്നെ മാവുങ്കലിന് കുട പിടിച്ചു.
യേശുവിനെ ഒറ്റിക്കൊടുത്ത വെള്ളിത്തുട്ടുകളില്‍ രണ്ടെണ്ണം കൈവശമുണ്ടെന്ന് വരെ തട്ടിവിട്ട് കോടികള്‍ കബളിപ്പിക്കാന്‍ മോന്‍സണ്‍ മാവുങ്കലിന് തുണയായത് ഇതൊക്കെയാണ്. ഉന്നതരെ വീട്ടിലെത്തിച്ച് ചിത്രങ്ങളെടുത്തും വീഡിയോയില്‍ പകര്‍ത്തിയും തട്ടിപ്പിന് ഉപയോഗിക്കുകയായിരുന്നു. പുതിയ ഡിജിപി പൊലീസ് മേധാവിയായശേഷം അദ്ദേഹത്തിന്റെ ഓഫീസിലെത്തി ഉപഹാരം നല്‍കുന്ന ചിത്രമെടുത്തും ദുരുപയോഗിച്ചു. മോന്‍സണ്‍ അറസ്റ്റിലാവുന്നതിന് രണ്ട് മണിക്കൂര്‍ മുന്‍പും ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ അദ്ദേഹത്തിന്റെ വസതിയിലുണ്ടായിരുന്നു.
മോന്‍സണിന്റെ വീട്ടുമുറ്റത്ത് പൂത്തിരി കത്തിച്ച് വിഷു ആഘോഷിക്കുന്ന പോലീസ് ഉദ്യോഗസ്ഥന്റെ വീഡിയോ മോന്‍സണ്‍ തന്നെ പ്രചരിപ്പിച്ചിട്ടുണ്ട്. ഭാര്യാസമേതനായാണ് ആഘോഷം.
മോന്‍സണിനെതിരെ പന്തളം സ്വദേശിയുടെ ആറരക്കോടിതട്ടിപ്പ് പരാതിയില്‍ അന്വേഷണം അട്ടിമറിക്കാന്‍ ഇടപെട്ടത് ഐ.ജി ഗോകുലത്ത് ലക്ഷ്മണ്‍ ആയിരുന്നു എന്നും ആരോപണമുയര്‍ന്നിട്ടുണ്ട്. ഡിവൈ.എസ്.പി അന്വേഷിച്ചിരുന്ന കേസ് ക്രൈംബ്രാഞ്ചിന് വിടാന്‍ പൊലീസ് ആസ്ഥാനത്ത് തീരുമാനമെടുത്തപ്പോഴാണ് ലക്ഷ്മണ്‍ ഇടപെട്ടത്. ക്രൈംബ്രാഞ്ച് അന്വേഷണം റദ്ദാക്കണമെന്ന് പൊലീസ് ആസ്ഥാനത്തെ എ.ഐ.ജിക്ക് ഇമെയില്‍ അയച്ചു. പിന്നാലെ ക്രൈംബ്രാഞ്ച് അന്വേഷണം ഒഴിവാക്കി മോന്‍സണിന്റെ അടുപ്പക്കാരനായ ചേര്‍ത്തല സി.ഐക്ക് അന്വേഷണം കൈമാറി.
ഈ സി.ഐ മോന്‍സണിന്റെ ഉറ്റബന്ധുവിന്റെ വിവാഹനിശ്ചയ ചടങ്ങില്‍ പങ്കെടുക്കുന്നതിന്റെ ചിത്രവും പുറത്തായി. ഇക്കാര്യം ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ചെയ്തതോടെ ജില്ലാ ക്രൈംബ്രാഞ്ചിലേക്ക് അന്വേഷണം തിരിച്ചെത്തി.
പൊലീസ് സ്ഥിരമായി മോന്‍സണിന്റെ വീട്ടിലെത്തി സുരക്ഷ വിലയിരുത്തുന്നതിനെക്കുറിച്ചും ഗേറ്റില്‍ ബീറ്റ് ബോക്‌സ് സ്ഥാപിച്ചതിനെക്കുറിച്ചും കൊച്ചി സിറ്റി കമ്മിഷണര്‍ അന്വേഷിക്കുന്നുണ്ട്.
മോന്‍സണിനെതിരായ ക്രൈംബ്രാഞ്ച് അന്വേഷണം തടയാന്‍ വഴിവിട്ട് ഇടപെട്ട ലക്ഷ്മണിന് എ.ഡി.ജി.പി 2020 ഒക്ടോബറില്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. ലക്ഷ്മണ്‍ അധികാര പരിധി വിട്ട് ഇടപെട്ടതിനെക്കുറിച്ച് രണ്ടുദിവസത്തിനകം വിശദീകരിക്കണമെന്നായിരുന്നു നോട്ടീസ്. പിന്നീട് ലക്ഷ്മണിനെ വിളിച്ചുവരുത്തി ശാസിച്ചു.
മോന്‍സണ്‍ മാവുങ്കലിന് പണം കൈമാറിയതിന് കെ.പി.സി.സി. അദ്ധ്യക്ഷനും എം.പിയുമായ കെ.സുധാകരനും മുന്‍ ഡി.ഐ.ജി എസ്. സുരേന്ദ്രനും സാക്ഷികളെന്ന് പരാതിക്കാര്‍ പറയുന്നത്. മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയിലാണ് ഗുരുതര ആരോപണം.
മോന്‍സണിന്റെ തട്ടിപ്പുകള്‍ അറിയില്ലെന്നും തന്റെ സാന്നിദ്ധ്യത്തില്‍ പണമിടപാട് നടന്നിട്ടില്ലെന്നും മുന്‍ ഡി.ഐ.ജി എസ്. സുരേന്ദ്രന്‍. അറസ്റ്റ് ചെയ്യുമ്പോള്‍ മോന്‍സണിന്റെ വീട്ടില്‍ ഉണ്ടായിരുന്നില്ല. കൊച്ചി പൊലീസ് കമ്മിഷണറായിരിക്കെ ചാരിറ്റി പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടാണ് പരിചയപ്പെട്ടത്. കുടുംബത്തിലെ മിക്ക ചടങ്ങുകളിലും പങ്കെടുക്കുമായിരുന്നു. എന്നാല്‍ ഇടപാടുകളില്‍ സംശയം തോന്നിയതിനാല്‍ കുറച്ചുകാലമായി ബന്ധമില്ല. മോന്‍സണിനെതിരെ തനിക്ക് പരാതിയൊന്നും കിട്ടിയിരുന്നില്ല.
"
https://www.facebook.com/Malayalivartha
























