Widgets Magazine
07
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ദിവസം 80,000 തീർത്ഥാടകരെ മാത്രമേ സന്നിധാനത്തേക്ക് കടത്തിവിടാവൂ... ശബരിമലയിൽ മണ്ഡല, മകരവിളക്ക് തീർത്ഥാടനം കൂടുതൽ സുരക്ഷിതവും സുഗമവുമാക്കാൻ വെർച്വൽക്യൂ ബുക്കിംഗിൽ അടക്കം മാറ്റങ്ങൾ നിർദ്ദേശിച്ച് ഹൈക്കോടതി ഉത്തരവ്


ഇന്ന് കലാശക്കൊട്ട്.... കൊട്ടിക്കലാശത്തിന് മണിക്കൂറുകൾ മാത്രം... കേരളം വിധിയെഴുത്തിന് ഒരുങ്ങുമ്പോൾ അവസാനഘട്ട പ്രചാരണം ശക്തമാക്കി ഓരോ മുന്നണികളും.... നാളെ നിശബ്ദ പ്രചാരണം, മറ്റെന്നാൾ വിധിയെ‌ഴുത്ത്


കതൈബ് ഹിസ്ബുള്ളയുടെ മുന്നറിയിപ്പ്.. ഊര്‍ജ്ജ കേന്ദ്രങ്ങളെ ലക്ഷ്യം വച്ച് തകർത്ത് എറിയുമെന്ന് ഭീഷണി..യുദ്ധ മുഖത്തേക്ക് ഒരു വിഭാഗം കൂടി എത്തുന്നു..ട്രംപിന്റെ അഗ്നികുണ്ഡത്തിൽ ഇറാൻ വീഴും..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..

കോടികളുടെ തട്ടിപ്പ് നടത്തിയ മോന്‍സണ്‍ മാവുങ്കലിന് വേണ്ടി ഇടപെട്ട് നടൻ ബാല; മോന്‍സന് എതിരെയുള്ള നീക്കങ്ങൾ അവസാനിപ്പിക്കണമെന്ന് ബാല ആവശ്യപ്പെടുന്ന ഓഡിയോ ക്ലിപ്പ് പുറത്ത്:- മോന്‍സണ്‍ മാവുങ്കലിന്റെ വീട്ടിലെ സ്ഥിരം സന്ദർശകനായിരുന്ന ബാല സിനിമാ മേഖലയിലെ ഉന്നത ബന്ധങ്ങൾക്ക് ഇടനിലക്കാരനായി നിന്നിട്ടുണ്ടെന്ന് എം ടി ഷമീർ: തന്നെ ഒരു രീതിയിലും ആളുകൾ ജീവിക്കാൻ സമ്മതിക്കുന്നില്ല... വിവാഹം കഴിഞ്ഞ ഈ ദിവസങ്ങൾക്കുള്ളിലെ ആരോപണത്തിൽ മനഃസമാധാനം നഷ്ടപ്പെട്ടു! തന്നെ വേട്ടയാടുന്നു- പ്രതികരിച്ച് ബാല

28 SEPTEMBER 2021 09:02 AM IST
മലയാളി വാര്‍ത്ത

മോന്‍സണ്‍ മാവുങ്കലിന് വേണ്ടി ഇടപെട്ട് നടൻ ബാല. പത്ത് വർഷമായി മോന്‍സന്റെ ഡ്രൈവറായിരുന്ന അജി നെട്ടൂരിന്റെ സുഹൃത്തിനെ തട്ടിപ്പിന് ഇരയാക്കിയതുമായുള്ള പ്രശ്നത്തിൽ അജിയെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടിരുന്നു. ഇതോടെ സുഹൃത്തിനെ തട്ടിപ്പിന് ഇരയാക്കിയ പരാതി പോലീസ് സ്റ്റേഷനിൽ എത്തി.

ഇതേ തുടർന്ന് കൊച്ചി സിറ്റി പോലീസിൽ നിന്നും, അജി താമസിക്കുന്ന ഭാഗത്തെ പോലീസിൽ നിന്നും ഒട്ടേറെ പീഡനങ്ങൾ അജിയ്ക്കും കുടുംബത്തിനും ഏൽക്കേണ്ടി വന്നിരുന്നു. ഈ അന്വേഷണം നടക്കുന്നതിനിടയിലാണ് നടൻ ബാല മോന്‍സന് വേണ്ടി ഇടപെട്ട റിപ്പോർട്ടുകൾ പുറത്ത് വരുന്നത്.

അജിയോട് പ്രശ്നങ്ങൾ അവസാനിപ്പിക്കാൻ പറയുന്ന ഓഡിയോ ക്ലിപ്പുകൾ ഒരു ചാനൽ പുറത്ത് വിട്ടിരുന്നു. മോന്‍സന് എതിരെയുള്ള നീക്കങ്ങൾ അവസാനിപ്പിക്കണമെന്ന് ബാല ആവശ്യപ്പെടുന്നത് സംഭാഷണത്തിൽ വ്യക്തമാണ്.

മോന്‍സണ്‍ മാവുങ്കലിന്റെ ഉറ്റ സുഹൃത്തുക്കളില്‍ ഒരാളാണ് ബാല. ഈ ഒരു ബന്ധത്തിന്റെ പുറത്താണ് ബാല വിഷയത്തില്‍ ഇടപെട്ടത്. തന്നെ ഒരു സഹോദരനായിട്ടാണ് കാണുന്നതെങ്കില്‍ മോന്‍സണിനെതിരായ പരാതി പിന്‍വലിക്കണമെന്ന് ബാല പറയുന്നുണ്ട്. അജിക്കെതിരായ കേസുകള്‍ ഒഴിവാക്കാന്‍ താന്‍ പറഞ്ഞിട്ടുണ്ടെന്നും സ്‌നേഹത്തോടെ മുന്നോട്ടു പോകണമെന്നും ബാല പറയുന്നുണ്ട്.

അതേ സമയം നടൻ ബാലയ്ക്ക് മോന്‍സനുമായി അടുത്ത ബന്ധമാണ് ഉള്ളതെന്ന് ഉന്നയിച്ച് കേസിൽ പരാതിക്കാരനായ എം ടി ഷമീറും രംഗത്തെത്തി. മോന്‍സണ്‍ മാവുങ്കലിന്റെ വീട്ടിലെ സ്ഥിരം സന്ദർശകനായിരുന്നു നടൻ ബാല എന്ന് അദ്ദേഹം വ്യക്തമാക്കുന്നു. എല്ലാ ദിവസവും വൈകുന്നേരം ബാല വീട്ടിൽ എത്താറുണ്ടെന്ന് മാത്രമല്ല, സിനിമാ മേഖലയിലെ ഉന്നത ബന്ധങ്ങൾക്ക് ഇടനിലക്കാരനായി നിന്നിട്ടുണ്ടെന്നും പറയുന്നു.

 

 

 

പുരാവസ്തുക്കളെ കുറിച്ച് ബാല തന്നെ യൂട്യൂബ് ചാനൽ അടക്കമുള്ള ദൃശ്യമാധ്യമങ്ങളിൽ പ്രചരിപ്പിച്ചിട്ടുണ്ടെന്നും പറയുന്നു. ആളുകൾക്കിടയിൽ നല്ലൊരു ഇമേജ് നേടിക്കൊടുക്കാൻ ബാല കിണഞ്ഞു ശ്രമിച്ചു. പത്ത് വർഷത്തോളം മോന്‍സന്റെ ഡ്രൈവറായിരുന്ന അജിയെ പരാതിയിൽ നിന്ന് പിന്തിരിപ്പിക്കാനുള്ള ശ്രമം നടത്തുന്ന ബാലയ്ക്ക് ഉള്ളത് കേവലമൊരു സൗഹൃദം അല്ലെന്നും എം ടി ഷമീർ വ്യക്തമാക്കുന്നു.

അതേ സമയം, അദ്ദേഹത്തിന്റെ അയൽവാസിയെന്നല്ലാതെ മോന്‍സനുമായി മറ്റു ബന്ധങ്ങൾ ഇല്ലെന്ന് പ്രതികരിച്ച് ബാല രംഗത്തെത്തി.

ഒരു അറിവുമില്ലാത്ത ഈ ആരോപണങ്ങൾ കഴിഞ്ഞ രണ്ട് ദിവസമായി വേട്ടയാടുകയാണെന്നും, മനഃസമാധാനം നഷ്ടപ്പെട്ട് ചെന്നൈയിലുള്ള വസതിയിലാണ് ഇപ്പോഴുള്ളതെന്നുമാണ് ബാലയുടെ പ്രതികരണം. തന്നെ ഒരു രീതിയിലും ആളുകൾ ജീവിക്കാൻ സമ്മതിക്കുന്നില്ല, ഡ്രൈവറും മോന്‍സനുമായി എന്താണ് പ്രശ്നമെന്ന് തനിക്ക് അറിയില്ല, അത് തിരക്കാനുള്ള സമയവും തനിക്ക് ഇല്ലെന്ന് ബാല പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശബരിമലയിൽ മണ്ഡല, മകരവിളക്ക് തീർത്ഥാടനം കൂടുതൽ സുരക്ഷിതവും സുഗമവുമാക്കാൻ വെർച്വൽക്യൂ ബുക്കിംഗിൽ അടക്കം മാറ്റങ്ങൾ നിർദ്ദേശിച്ച് ഹൈക്കോടത  (21 minutes ago)

വൈക്കത്ത്  കർഷകൻ തൂങ്ങിമരിച്ചു  (54 minutes ago)

ഇന്ന് മുതൽ ക്വാർട്ടർ ഫൈനൽ പോരാട്ടങ്ങൾ... ഇന്ന് യൂറോപ്യൻ കരുത്തരും മുൻ ചാമ്പ്യന്മാരുമായ റയൽ മഡ്രിഡും ബയേൺ മ്യൂണിക്കും തമ്മിൽ ആദ്യപാദ മത്സരത്തിൽ ഏറ്റുമുട്ടും  (1 hour ago)

സൈക്കിൾ യാത്രയ്ക്കിടെ കുഴഞ്ഞുവീണ് വയോധികൻ മരിച്ചു...  (1 hour ago)

തൂത്തുക്കുടി സാത്താന്‍കുളം കസ്റ്റഡി കൊലക്കേസിൽ കുറ്റക്കാരായ ഒമ്പത് പൊലീസ് ഉദ്യോഗസ്ഥര്‍ക്കും വധശിക്ഷ...  (1 hour ago)

കൊല്ലത്ത് പുത്തൂർ മൈലംകുളം റേഡിയോ ജംഗ്ഷന് സമീപം 42 വയസ്സുകാരനെ മരിച്ച നിലയിൽ കണ്ടെത്തി...  (1 hour ago)

കണ്ണീർക്കാഴ്ചയായി... അമ്മയ്ക്ക് ഒപ്പം അങ്കണവാടിയില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്ന മൂന്നര വയസുകാരന്‍ പിക്കപ്പ് ഇടിച്ച് മരിച്ചു  (1 hour ago)

  ക്ഷേത്രത്തിനുള്ളിലെ വിശ്രമ കേന്ദ്രത്തിൽ പൂജാരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി...  (2 hours ago)

ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട കേസ്.... സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിൽ വാദം ഇന്ന് മുതൽ  (2 hours ago)

പുതിയ ഗൃഹപ്രവേശവും ഉയർന്ന പദവിയും! വൃശ്ചികം രാശിക്കാർക്ക് ഇന്ന് സുവർണ്ണ കാലം!  (2 hours ago)

ചന്ദ്രൻറെ പിന്നിലൂടെ യാത്ര ചെയ്യുന്ന മനുഷ്യർ എന്ന ചരിത്രം കുറിച്ച് ആർട്ടെമിസ് സംഘം.... 1972ന് ശേഷം ഇതാദ്യമായിട്ടാണ് മനുഷ്യൻ വീണ്ടും ചാന്ദ്ര ഗുരുത്വസ്വാധീന മേഖലയിലെത്തിയത്  (2 hours ago)

കൊട്ടിക്കലാശത്തിന് മണിക്കൂറുകൾ മാത്രം... കേരളം വിധിയെഴുത്തിന് ഒരുങ്ങുമ്പോൾ അവസാനഘട്ട പ്രചാരണം ശക്തമാക്കി ഓരോ മുന്നണികളും.... നാളെ നിശബ്ദ പ്രചാരണം, മറ്റെന്നാൾ വിധിയെ‌ഴുത്ത്  (3 hours ago)

പൂജാരി ക്ഷേത്രത്തിനുള്ളിലെ വിശ്രമ കേന്ദ്രത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (8 hours ago)

യുഎസും ഇറാനും ഒരു ഭാഗിക കരാറില്‍ പോലും എത്തുന്നതിനുള്ള സാധ്യതയില്ലെന്ന് റിപ്പോര്‍ട്ട്  (8 hours ago)

കാട്ടാക്കടയിലെ നവജാത ശിശുവിന്റെ മരണം കൊലപാതകം: ഭാര്യ ഗര്‍ഭിണിയാണെന്ന വിവരം താനും വീട്ടുകാരും അറിഞ്ഞിരുന്നില്ലെന്ന് ഭര്‍ത്താവ്  (8 hours ago)

Malayali Vartha Recommends