ശബരിമല വിമാനത്താവളത്തിന്റെ കാര്യത്തില്‍ നേരിട്ട് ഗോദയിലേക്കിറങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി ... വിമാനത്താവളം നടക്കും, പക്ഷേ അത് ചെറുവള്ളി എസ്റ്റേറ്റിലാണോ എന്ന് ഇപ്പോള്‍ പറയാനാവില്ല, ശബരിമല വിമാനത്താവളം അട്ടിമറിക്കാനുള്ള പിണറായിയുടെ ശ്രമങ്ങള്‍ നരേന്ദ്ര മോദി പൊളിച്ചതെങ്ങനെ?

ശബരിമല വിമാനത്താവളത്തിന്റെ കാര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് ഗോദയിലേക്കിറങ്ങി. വിമാനത്താവളം നടക്കും. പക്ഷേ അത് ചെറുവള്ളി എസ്റ്റേറ്റിലാണോ എന്ന് ഇപ്പോള്‍ പറയാനാവില്ല. പിണറായിയുടെ കളി പള്ളി പുറത്താകും.
ശബരിമലയില്‍ യുവതീ പ്രവേശനത്തിന് വഴിയൊരുക്കിയ ഇടതുമുന്നണി സര്‍ക്കാരിന് വിമാനത്താവളം അട്ടിമറിച്ചാല്‍ കൊള്ളാമെന്ന ആഗ്രഹമുണ്ടെന്ന് മനസ്സിലാക്കിയത് പ്രധാനമന്ത്രി തന്നെയാണ്. ശബരിമല വിമാനത്താവളത്തിന്റെ കാര്യത്തില്‍ തുടക്ക മുതല്‍ തന്നെ കള്ള കളിയുണ്ടെന്ന് പ്രധാനമന്ത്രി മനസ്സിലാക്കിയിരുന്നു. ശബരിമലയില്‍ വിമാനത്താവളം വേണമെന്ന് പ്രധാനമന്ത്രിയും കേന്ദ്ര സര്‍ക്കാരും ആഗ്രഹിക്കുന്നു. ശബരിമലയെ ആഗോള തീര്‍ത്ഥാടന കേന്ദ്രമാക്കണമെങ്കില്‍ വിമാനത്താവളം കൂടിയേ തീരൂ.എന്നാല്‍ വിമാനത്താവളം അട്ടിമറിക്കാനുള്ള നീക്കങ്ങള്‍ സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടെന്ന് പ്രധാനമന്ത്രി മനസിലാക്കി.
ശബരിമല വിമാനത്താവള നിര്‍മാണം സംബന്ധിച്ച നിരവധി കാര്യങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരില്‍ നിന്നും മറച്ചു വച്ചിരുന്നു. ഇത് സംബന്ധിച്ച കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ ചില നിര്‍ണായക വിവരങ്ങള്‍ കേന്ദ്ര സര്‍ക്കാരിന് കൈമാറിയിരുന്നു. തുടര്‍ന്ന് പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉന്നതന്‍ രേഖകള്‍ കരസ്ഥമാക്കി.സംസ്ഥാനത്തെ ചില ഉയര്‍ന്ന ഉദ്യോഗസ്ഥരുമായി നിരന്തരം ബന്ധപ്പെട്ടു. പത്തനംതിട ജില്ല കളക്ടറുമായി നിരന്തര സമ്പര്‍ക്കം നടത്തി. തുടര്‍ന്നാണ് ശബരിമല വിമാനത്താവളവുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഹാജരാക്കാന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് സംസ്ഥാന ചീഫ് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കിയത്.
ശബരിമല വിമാനത്താവളത്തിനായി കണ്ടെത്തിയ ചെറുവള്ളി എസ്റ്റേറ്റ് കൈയേറ്റ ഭൂമിയാണെന്നും വിജിലന്‍സ് കേസുകളും അന്വേഷണവും കോടതി നടപടികളും ഉണ്ടെന്ന വിവരവും പി.എം.ഒ ക്ക് ലഭിച്ചു കഴിഞ്ഞു.
600 പേജ് വരുന്ന ആധികാരിക രേഖകളാണ് പിഎംഒയിലുള്ളത്.. ഇതില്‍ നടപടി തുടങ്ങിയെന്നാണ് വിവരം . കൈയേറ്റ ഭൂമി സര്‍ക്കാര്‍ പണം നല്‍കി വാങ്ങാനായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതി. ഇതിലാണ് കേന്ദ്ര സര്‍ക്കാരിന് സംശയം തട്ടിയത്.സര്‍ക്കാര്‍ ഭൂമിയാണെന്ന് ആരോപണം ഉയര്‍ന്ന ഒരു സ്ഥലം എന്തിനാണ് പണം നല്‍കി വാങ്ങുന്നത്? അക്കാര്യം എന്തിനാണ് കോടതിയുടെ ശ്രദ്ധയില്‍ കൊണ്ടുവരുന്നത്? അവിടെയാണ് സര്‍ക്കാരും പള്ളിക്കാരും തമ്മില്‍ രഹസ്യധാരണയുള്ളത്. അതായത് സര്‍ക്കാര്‍ ഭൂമി സര്‍ക്കാരിന് തന്നെ വിറ്റ് കാശടിക്കാം.
ഈ കുറുക്കുവഴി പൊളിക്കാനാണ് കേന്ദ്ര വ്യോമയാന മന്ത്രാലയം കഴിഞ്ഞയാഴ്ച സ്ഥലത്തിന്റെ പേരില്‍ ചില തര്‍ക്കങ്ങള്‍ ഉന്നയിച്ചത്. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ ശബരിമല വിമാനത്താവളത്തിന് എതിരാണെന്ന് സി പി എം പ്രചരിപ്പിച്ചു.കേന്ദ്ര സര്‍ക്കാര്‍ ശബരിമല വിമാനത്താവളത്തിന് എതിരല്ല.എന്നാല്‍ അതിന്റെ പേരില്‍ നടക്കുന്ന തട്ടിപ്പുകള്‍ക്ക് എതിരാണ്. ചില നിര്‍ണായക വിവരങ്ങള്‍ കേന്ദ്ര സര്‍ക്കാരില്‍ നിന്നും സംസ്ഥാന സര്‍ക്കാര്‍ മറച്ചു വച്ചതായി കേന്ദ്ര സര്‍ക്കാര്‍ കരുതുന്നു.
കോടതി, നിയമ നിര്‍മാണസഭകള്‍, ഭരണ നിര്‍വഹണ സംവിധാനം എന്നിവിടങ്ങളില്‍ സര്‍ക്കാരുകള്‍ സമര്‍പ്പിക്കുന്ന രേഖ ആധികാരികമായിരിക്കണമെന്നുണ്ട്. വാസ്തവവും വസ്തുതകളും ഒളിച്ചുവെക്കരുതെന്നാണ് വ്യവസ്ഥ. എന്നാല്‍, വിമാനത്താവള ഭൂമിയുടെ കാര്യത്തില്‍ അഞ്ച് പ്രധാന വസ്തുതകള്‍ സംസ്ഥാന സര്‍ക്കാര്‍ പ്രധാനമന്ത്രിയില്‍നിന്നും സര്‍ക്കാരിന്റെ വിവിധ വകുപ്പുകളില്‍നിന്നും മറച്ചുവച്ചു.
ചെറുവള്ളി എസ്റ്റേറ്റ് ഉള്‍പ്പെടുന്ന 2263 ഏക്കര്‍ ഭൂമി സര്‍ക്കാരിന്റേതാണ്, അത് ആര്‍ക്കും നഷ്ടപരിഹാരം കൊടുത്ത് ഏറ്റെടുക്കേണ്ടതല്ല.
ചെറുവള്ളി എസ്റ്റേറ്റ് കൈവശം വച്ചിരിക്കുന്നവര്‍ക്കെതിരേ ക്രിമിനല്‍ കേസുകളും വിജിലന്‍സ് കേസുകളുമുണ്ട്. (കേസ് നമ്പര്‍: വിസി 9-13-എസ്‌ഐയു 2, തിരുവനന്തപുരം വിജിലന്‍സ് കോടതി) വ്യാജരേഖയുണ്ടാക്കി സര്‍ക്കാര്‍ ഭൂമി കൈവശപ്പെടുത്തിയെന്ന കേസിലെ വിജിലന്‍സ് എഫ്‌ഐആര്‍ സുപ്രീംകോടതിയും ശരിവച്ചതാണ്.
2014 ഒക്ടോബര്‍ 20 ന് കേരള ഹൈക്കോടതി ഈ വിഷയത്തില്‍ എസ്റ്റേറ്റ് ഭൂമി കൈവശക്കാര്‍ക്കെതിരേ വിധി പറഞ്ഞിട്ടുള്ളതാണ്. (ക്രിമിനല്‍ എംസി 6447-2013).
കേരള ലാന്‍ഡ് കണ്‍സര്‍വന്‍സി ആക്ട് പ്രകാരം നിയോഗിച്ച സ്‌പെഷല്‍ ഓഫീസര്‍ രാജമാണിക്യം ഐഎഎസ്, ഭൂമി കൈയേറ്റ വിഷയത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടിട്ടുള്ളതാണ് (റിപ്പോര്‍ട്ട് നമ്പര്‍ ജിഎല്‍ആര്‍-(എല്‍ആര്‍)-4-2013-എച്ച്എംഎല്‍, 24-09-2016). ഈ വിവരങ്ങളുടെ ആധികാരിക രേഖകള്‍ സഹിതമാണ് പിഎംഒയില്‍ റിപ്പോര്‍ട്ട് എത്തിയിരിക്കുന്നത്. ചെറുവള്ളി എസ്റ്റേറ്റ് ഉള്‍പ്പെടെ തോട്ടം ഭൂമി കൈയേറ്റക്കാര്‍ക്കെതിരേ ഫെറാ നിയമം ലംഘിച്ചതിന് കേസ് നടക്കുന്ന വിവരവും പിഎംഒയിലെത്തിയ റിപ്പോര്‍ട്ടിലുണ്ട്.
വ്യാജരേഖയുണ്ടാക്കിയാണ് പള്ളിക്കാര്‍ ചെറുവള്ളി എസ്റ്റേറ്റ് കൈവശം സൂക്ഷിക്കുന്നത്. ഈ ഭൂമി പിടിച്ചെടുക്കണമെന്ന് രാജമാണിക്യം കമ്മിറ്റി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.എന്നാല്‍ പ്രസ്തുത റിപ്പോര്‍ട്ട് സര്‍ക്കാര്‍ പൂഴ്ത്തി . രാജമാണിക്യത്തെ ഒതുക്കി. സര്‍ക്കാര്‍ ഭൂമി സര്‍ക്കാരിന് എന്ന നിലയില്‍ കേസ് വാദിച്ച സര്‍ക്കാര്‍ അഭിഭാഷക സുശീലാ ഭട്ടിനെ ആദ്യ പിണറായി സര്‍ക്കാര്‍ തല്‍സ്ഥാനത്ത് നിന്നും നീക്കി. ഇതെല്ലാം ചെറുവള്ളി ഉള്‍പ്പെടെയുള്ള എസ്റ്റേറ്റുകള്‍ തല്‍പ്പരകക്ഷികള്‍ക്ക് തീറെഴുതാന്‍ വേണ്ടിയായിരുന്നു..ഇതിനെതിരെയാണ് പ്രധാനമന്ത്രി ഇടപെട്ടിരിക്കുന്നത്.
ഭൂമി വ്യാജരേഖയുണ്ടാക്കി കൈയേറിയ എസ്റ്റേറ്റ് ഉടമകളെ സഹായിക്കാനാണെന്ന് സ്ഥാപിക്കുന്ന രേഖകളും ഇതിലുണ്ട്. കൂടുതല്‍ രേഖകള്‍ പി എംഒ ആവശ്യപ്പെടുന്നതോടെ സംസ്ഥാനം രേഖകള്‍ സമര്‍പ്പിക്കേണ്ടിവരും. അതില്‍, രാജമാണിക്യം റിപ്പോര്‍ട്ട് ഒഴിവാക്കാനാവില്ല. അങ്ങനെ വന്നാല്‍, അഞ്ച് ലക്ഷം ഏക്കര്‍ സര്‍ക്കാര്‍ ഭൂമി വ്യാജരേഖയിലൂടെയാണ് കൈവശം വച്ചിരിക്കുന്നതെന്നും സിബിഐ അന്വേഷണം വേണമെന്നുമുള്ള ശുപാര്‍ശ കേന്ദ്ര സര്‍ക്കാര്‍ ഗൗരവമായെടുക്കും.
" f
https://www.facebook.com/Malayalivartha

























