കണ്ണൂരില്‍ കളിച്ചു കൊണ്ടിരിക്കെ മൂന്നു വയസ്സുകാരന്റെ തലയില്‍ ഗേറ്റ് വീണു, ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല

കണ്ണൂരില്‍ കളിച്ചു കൊണ്ടിരിക്കെ മൂന്നു വയസ്സുകാരന്റെ തലയില്‍ ഗേറ്റ് വീണു, ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.കണ്ണൂര്‍ മട്ടന്നൂര്‍ ഉരുവച്ചാലിലാണ് സംഭവം നടന്നത്.
പെരിഞ്ചേരിയില്‍ കുന്നുമ്മല്‍ വീട്ടില്‍ റിഷാദിന്റെ മകന്‍ ഹൈദറാണ് മരിച്ചത്. ഇന്നലെ വൈകുന്നേരം ആറിനാണ് സംഭവം ഉണ്ടായത്. കളിച്ചുകൊണ്ടിരിക്കെ അയല്‍വീട്ടിലെ സ്ലൈഡിംഗ് ഗേറ്റ് കുട്ടിയുടെ തലയിലേക്ക് വീഴുകയായിരുന്നു.
ഉടന്‍തന്നെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചൊവ്വാഴ്ച പുലര്‍ച്ചെയോട് മരണം സംഭവിച്ചു. കുഞ്ഞിന്റെ വേര്‍പാട് ഉറ്റവരെയും ബന്ധുക്കളെയും നാട്ടുകാരേയും കണ്ണീരിലാഴ്ത്തി.
"
https://www.facebook.com/Malayalivartha


























