Widgets Magazine
29
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ട്രംപിന് വലിയ തലവേദന... ഇറാനും യുഎസും പോർവിളി തുടർന്നതോടെ പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി പരന്നു, യുഎസിന്റെ 8 താവളങ്ങൾ തകർത്തെന്ന് ഇറാൻ; ഖത്തർ സ്വദേശി കൊല്ലപ്പെട്ടു, യുദ്ധം രൂക്ഷം


സങ്കടക്കാഴ്ചയായി... ദമ്മാമിലുണ്ടായ വാഹനാപകടത്തിൽ രണ്ട് കണ്ണൂർ സ്വദേശികൾക്ക് ദാരുണാന്ത്യം


പതിനാറാം നിയമസഭയുടെ ആദ്യ സമ്മേളനം ഇന്ന് പുനരാരംഭിക്കും.... ഇന്നും നാളെയും ധനാഭ്യർത്ഥനകൾ പരി​ഗണിക്കും.... വീര്യം കുറഞ്ഞ മദ്യത്തിന്‌ നികുതി നിശ്‌ചയിച്ചതടക്കമുള്ള ധനബില്ലുകൾ ബുധനാഴ്‌ചയാണ്‌ സഭയിലെത്തുക


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..

വീട്ടിലേക്ക് നിർബന്ധപൂർവം ഭർതൃസഹോദരി വിളിച്ചു വരുത്തി; അത്താഴം കഴിക്കാനുള്ള ഒരുക്കത്തിനിടെ അടച്ചിട്ട തറവാട് വീടിനോടു ചേർന്ന കിണറ്റിൽ നിന്ന് നിലവിളി... ഓടിയെത്തിയപ്പോൾ കണ്ടത് മരിച്ച് കിടക്കുന്ന ഇരട്ട കുട്ടികളെയും, പൈപ്പിൽ പിടിച്ച് നിൽക്കുന്ന സുബീനയെയും:- ആദ്യ വിവാഹം മൊഴിചൊല്ലിയത് സുബീനയുടെ ആത്മഹത്യ പ്രവണത മൂലം:- രണ്ടാം ബന്ധത്തിൽ പ്രശ്നങ്ങൾ ഇല്ലെന്ന് ബന്ധുക്കൾ... ഒരു നാടിന്റെ മുഴുവൻ നീറ്റലായി ആ പൊന്നോമനകൾ

28 SEPTEMBER 2021 11:32 AM IST
മലയാളി വാര്‍ത്ത

More Stories...

  ചീഫ്‌ സെക്രട്ടറി ഡോ. എ ജയതിലക്‌ ചൊവ്വാഴ്‌ച സർവീസിൽ നിന്ന്‌ വിരമിക്കും... ബിശ്വനാഥ് സിൻഹ നാളെ ചുമതലയേൽക്കും

ട്രംപിന് വലിയ തലവേദന... ഇറാനും യുഎസും പോർവിളി തുടർന്നതോടെ പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി പരന്നു, യുഎസിന്റെ 8 താവളങ്ങൾ തകർത്തെന്ന് ഇറാൻ; ഖത്തർ സ്വദേശി കൊല്ലപ്പെട്ടു, യുദ്ധം രൂക്ഷം

വാഹനാപകടത്തിൽ യുവാവ് മരിച്ചിട്ട് രണ്ടു ദിവസം മാത്രം.... പിന്നാലെ 18 ദിവസം പ്രായമുള്ള കുഞ്ഞിന് തൊണ്ടയിൽ പാൽകുടുങ്ങി ദാരുണാന്ത്യം..

ആലപ്പുഴയിൽ വാഹനാപകടത്തിൽ പരുക്കേറ്റു ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു...

വാഹനാപകടത്തില്‍ പരുക്കേറ്റ യുവതിയുടെ മസ്തിഷ്‌കമരണം സ്ഥിരീകരിച്ചു... അവയവ ദാനത്തിനായി ബന്ധുക്കള്‍ സമ്മതപത്രം കൈമാറി

മൂന്നുവയസ്സുളള ഇരട്ടക്കുട്ടികളെ അമ്മ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ സംഭവത്തില്‍ നടുങ്ങി പേരോടും വാണിമേലും. ഞായറാഴ്ച രാത്രിയോടെയാണ് ദാരുണ വാർത്ത പലരും അറിഞ്ഞു തുടങ്ങിയത്.

തൂണേരി പഞ്ചായത്തിലെ പേരോടിലാണ് സംഭവം നടന്നതെങ്കിലും മരണപ്പെട്ട കുട്ടികളുടെ ഉമ്മ സുബീന മുംതാസിന്റെ വീട് വാണിമേലിന് സമീപത്തെ തൂണേരിമുക്കിലാണ്.

കുട്ടികളെ താന്‍ കിണറ്റില്‍ എറിഞ്ഞിട്ടുണ്ടെന്നും താനും കിണറ്റില്‍ച്ചാടി മരിക്കുകയാണെന്നും സുബീന തൂണേരി മുക്കിലെ വീട്ടിലേക്കാണ് ആദ്യം വിളിച്ചു പറഞ്ഞത്. ഇതോടെ ബന്ധുക്കളുടെയും നാട്ടുകാരുടെയും ഉറക്കം നഷ്ടപ്പെട്ടു.

ബന്ധുക്കള്‍ ഉടന്‍ തന്നെ വിവരം പേരോടിലെ പരിചയക്കാരെ അറിയിച്ചതോടെയാണ് അന്വേഷിച്ചെത്തിയ ഇവർ കിണറില്‍ സുബീനയെയും രണ്ടു മക്കളെയും കണ്ടത്. ഒമ്പതരയോടെ തന്നെ കുട്ടികളെ കിണറ്റിൽ എറിഞ്ഞിരിക്കാനാണ് സാധ്യതയെന്ന് നാട്ടുകാർ പറഞ്ഞു.

നാട്ടുകാർ എത്തുമ്പോൾ യുവതി കിണറ്റിലെ പൈപ്പിൽ പിടിച്ച് നിൽക്കുകയായിരുന്നു. നാട്ടുകാർ സുബിനയെ രക്ഷപ്പെടുത്തി നാദാപുരം താലൂക്ക് ആശുപത്രിലെത്തിക്കുകയായിരുന്നു.

എന്നാൽ സുബിനയുടെ ഈ കടുംകൈ എന്തിനാണെന്ന് ഒരേ സ്വരത്തിൽ ചോദിക്കുകയാണ് ബന്ധുക്കളും, നാട്ടുകാരും. ഇരട്ടക്കുട്ടികൾ ആയിരുന്നതിനാൽ ഏറെ സ്നേഹത്തിലായിരുന്നു മുഹമ്മദ് റസ് വിനും, ഫാത്തിമ റഫ്വയ്ക്കും തമ്മിൽ ഉണ്ടായിരുന്നത്.

2013-ലാണ് പേരോടിലെ റഫീഖും സുബീനയും തമ്മിലുള്ള വിവാഹം നടക്കുന്നത്. റഫീഖുമായോ റഫീഖിന്റെ വീട്ടുകാരുമായോ സുബീനയ്ക്ക് എന്തെങ്കിലും അസ്വാരസ്യങ്ങള്‍ ഉണ്ടായിരുന്നതായി നാട്ടുകാര്‍ക്ക് അറിവില്ല.

 

പിന്നെ എന്താണ് ഇത്തരമൊരു കൃത്യത്തിന് സുബീനയെ പ്രേരിപ്പിച്ചതെന്ന് വ്യക്തമല്ല. സമീപത്തെ മറ്റൊരു വീട്ടിൽ ടിവിയിൽ ക്രിക്കറ്റ് കാണുകയായിരുന്നു റഫീഖ്. റഫീഖിന്റെ സഹോദരി നസീറയും, ഉമ്മ മാമിയും സുബീനയും കുട്ടികളുമായിരുന്നു വീട്ടിൽ ഉണ്ടായിരുന്നത്.

ഭർതൃസഹോദരി നസീറയെ സുബീനയാണ് വീട്ടിലേക്ക് നിർബന്ധപൂർവം കഴിഞ്ഞ ദിവസം ക്ഷണിച്ചു വരുത്തിയത്. അത്താഴം കഴിക്കാനുള്ള ഒരുക്കത്തിനിടെയാണ് സുബീനയുടെ നിലവിളി സമീപത്തെ ഇവരുടെ അടച്ചിട്ട തറവാട് വീടിനോടു ചേർന്ന കിണറ്റിൽ നിന്ന് കേൾക്കുന്നത്.

അതേ സമയം, സുബിനയെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. സുബിന മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിക്കുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു. ആരോഗ്യാവസ്ഥ അനുകൂലമാകുന്നതോടെ ചോദ്യം ചെയ്യാനാണ് തീരുമാനം. 2010-ലാണ് സുബീനയുടെ ആദ്യവിവാഹം നടന്നത്.

 

ഈ വിവാഹം മൊഴിചൊല്ലുന്നതിലേക്ക് നയിച്ചത് സുബീനയുടെ ആത്മഹത്യശ്രമമായിരുന്നു എന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇതേക്കുറിച്ച് പോലീസ് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  ചീഫ്‌ സെക്രട്ടറി ഡോ. എ ജയതിലക്‌ ചൊവ്വാഴ്‌ച സർവീസിൽ നിന്ന്‌ വിരമിക്കും... ബിശ്വനാഥ് സിൻഹ നാളെ ചുമതലയേൽക്കും  (10 minutes ago)

മുംബൈയിൽ മഴ ശക്തം.... മുംബൈ കോസ്റ്റൽ റോഡിലും മഴകാരണം ഗതാഗത പ്രതിസന്ധി..  (27 minutes ago)

വനിതാ ക്രിക്കറ്റിൽ പുതിയ ചരിത്രം എഴുതി ഇന്ത്യയുടെ പ്രീമിയർ ഓൾ റൗണ്ടർ ദീപ്തി ശർമ...  (40 minutes ago)

ട്രംപിന് വലിയ തലവേദന... ഇറാനും യുഎസും പോർവിളി തുടർന്നതോടെ പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി പരന്നു, യുഎസിന്റെ 8 താവളങ്ങൾ തകർത്തെന്ന് ഇറാൻ; ഖത്തർ സ്വദേശി കൊല്ലപ്പെട്ടു, യുദ്ധം രൂക്ഷം  (53 minutes ago)

വാഹനാപകടത്തിൽ യുവാവ് മരിച്ചിട്ട് രണ്ടു ദിവസം മാത്രം.... പിന്നാലെ 18 ദിവസം പ്രായമുള്ള കുഞ്ഞിന് തൊണ്ടയിൽ പാൽകുടുങ്ങി ദാരുണാന്ത്യം..  (1 hour ago)

ആലപ്പുഴയിൽ വാഹനാപകടത്തിൽ പരുക്കേറ്റു ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു...  (1 hour ago)

വാഹനാപകടത്തില്‍ പരുക്കേറ്റ യുവതിയുടെ മസ്തിഷ്‌കമരണം സ്ഥിരീകരിച്ചു... അവയവ ദാനത്തിനായി ബന്ധുക്കള്‍ സമ്മതപത്രം കൈമാറി  (1 hour ago)

കേരളത്തിലെ ജലോത്സവ സീസണ് തുടക്കം കുറിച്ച് ചമ്പക്കുളം മൂലം വള്ളംകളി ഇന്ന് നടക്കും... ഏഴ് ചുണ്ടൻ വള്ളങ്ങളാണ് ഇത്തവണ രാജപ്രമുഖൻ ട്രോഫിക്കായി ഓളപ്പരപ്പിൽ പോരാട്ടത്തിന് ഇറങ്ങുക  (2 hours ago)

ദക്ഷിണാഫ്രിക്കയെ ഒറ്റ ഗോളിന്‌ കീഴടക്കി കാനഡ ലോകകപ്പ്‌ ഫുട്‌ബോൾ പ്രീ ക്വാർട്ടറിൽ...  (2 hours ago)

കേരളത്തിൽ ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് പ്രവചനം..... രണ്ട് ജില്ലകളിൽ ഓറ‍ഞ്ച് അലർട്ട്... 12 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു...  (2 hours ago)

കലാകാരന്മാർക്ക് പേരും പ്രശസ്തിയും വാഹന ഭാഗ്യവും! മിഥുനം, കർക്കിടകം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (3 hours ago)

കണ്ണീർക്കാഴ്ചയായി... പാറമടക്കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർഥികൾ മുങ്ങിമരിച്ചു....  (3 hours ago)

ദമ്മാമിലുണ്ടായ വാഹനാപകടത്തിൽ രണ്ട് കണ്ണൂർ സ്വദേശികൾക്ക് ദാരുണാന്ത്യം  (3 hours ago)

പതിനാറാം നിയമസഭയുടെ ആദ്യ സമ്മേളനം ഇന്ന് പുനരാരംഭിക്കും.... ഇന്നും നാളെയും ധനാഭ്യർത്ഥനകൾ പരി​ഗണിക്കും.... വീര്യം കുറഞ്ഞ മദ്യത്തിന്‌ നികുതി നിശ്‌ചയിച്ചതടക്കമുള്ള ധനബില്ലുകൾ ബുധനാഴ്‌ചയാണ്‌ സഭയിലെത്തുക  (4 hours ago)

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത  (12 hours ago)

Malayali Vartha Recommends