സോഷ്യല്‍ മീഡിയയിലുടനീളം പുരാവസ്തു തട്ടിപ്പില്‍ അറസ്റ്റിലായ മോന്സണ് മാവുങ്കലിനെ നിര്‍ത്തി പൊരിക്കുന്ന ട്രോളുകള്‍... ചിരിപ്പിക്കാനുള്ള വക കിട്ടിയതിന്റെ ആഹ്ലാദത്തില്‍ ട്രോള്‍ പേജുകളിലെ അഡ്മിന്മാര്
പുരാവസ്തു തട്ടിപ്പില്‍ അറസ്റ്റിലായ മോന്സണ് മാവുങ്കലിനെ നിര്‍ത്തി പൊരിക്കുന്ന ട്രോളുകളാണ് സോഷ്യല്‍ മീഡിയയിലുടനീളം. ചിരിപ്പിക്കാനുള്ള അടുത്ത വക കിട്ടിയതിന്റെ ആഹ്ലാദത്തിലാണ് ട്രോള്‍ പേജുകളിലെ അഡ്മിന്മാര്.
ഞായറാഴ്ചയാണ് പുരാവസ്തു വില്‍പ്പനയുമായി ബന്ധപ്പെട്ട് 10 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്ന പരാതിയില്‍ ചേര്‍ത്തല സ്വദേശിയായ മോന്‍സണിനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്യുന്നത്. കോഴിക്കോട് സ്വദേശികളായ യാക്കൂബ് പുരയില്‍, അനൂപ്, ഷമീര്‍ തുടങ്ങി ആറ് പേരില്‍ നിന്നായി 10 കോടി രൂപ തട്ടിയെടുത്തതായാണ് പരാതി.
മോന്‍സണിന്റെ അറസ്റ്റിന് പിന്നാലെ പുറത്തുന്ന ഇയാളുടെ അത്യാഡംബര ജീവിതത്തെ പറ്റിയുള്ള വിവരങ്ങള്‍ എല്ലാവരേയും അതിശയിപ്പിക്കുന്നതായിരുന്നു. പല രാഷ്ട്രീയ,സിനിമാ നേഖയിലെ ഇന്നതരും ഇയാളുടെ സൗഹൃദ വലയത്തിലുണ്ട്. മോന്സണ് മാവുങ്കലിന്റെ വീടുകള്‍ക്ക് പൊലീസ് സുരക്ഷയൊരുക്കാന്‍ ഡിജിപിയായിരിക്കെ ലോക്നാഥ് ബെഹ്റ നിര്‍ദ്ദേശിച്ചതായും വിവരമുണ്ട്. അങ്ങനെ എത്രയെത്രയോ രാഷ്ട്രീയ ഉന്നര്‍ അദ്ദേഹത്തിന് സഹായങ്ങള്‍ ചെയ്ത് കൊടുത്തവരുടെ ലിസ്റ്റിലുണ്ടെന്നോ.......
ഇതൊക്കെ പോട്ടെ സോഷ്യല്‍ മീഡിയ മോന്‍സണിനെ തലങ്ങും വിലങ്ങും ട്രോളുന്നത് പോരാഞ്ഞ്. ഇതിനിടെ സര്‍ക്കാരിനെ ഉന്നം വെച്ച് രംഗത്തെത്തിയിരിക്കുകയാണ് ശ്രീജിത്ത് പണിക്കര്‍. ഫെയ്സ് ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം പരിഹാസം തൊടുത്തുവിട്ടത്.
അദ്ദേഹത്തിന്റെ പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം നോക്കാം....
എ.ഡി. 3300. ക്യൂബളത്ത് പുരാവസ്തുക്കള്‍ സൂക്ഷിക്കുന്ന ശ്രീമതി മോന്‍സി പ്ലാവുങ്കല്‍.
'നോക്ക് സണ്ണീ, ഒന്നാം ക്യൂബള രായാവിന്റെ കാലത്ത് ഉപയോഗിച്ചിരുന്ന വസ്തുക്കള്‍ ആണ് ഒക്കെയും. അന്നത്തെ കല്‍മഴു, ഊരിപ്പിടിച്ച വാള്, ലുട്ടാപ്പിയുടെ കുന്തം, കിറ്റിന് ഉപയോഗിച്ച സഞ്ചി, ഇന്നോവയില്‍ ഒട്ടിച്ച സ്റ്റിക്കര്‍, കയ്യൊപ്പ് ഇട്ട ടിഷ്യൂ പേപ്പര്‍, ഡിജിറ്റലൊപ്പ് ഇട്ട ഐപേഡ്, ഏഴുമണിക്ക് ചൂടാകുന്ന മൈക്ക്, ശത്രുസൈന്യം ഉപയോഗിച്ച പങ്കായം, കാണാതായ വെടിയുണ്ട'
'ഹെലികോപ്ടറിന്റെ ബ്ലേഡ്, ഈന്തപ്പഴത്തിന്റെ കുരു, കിങ്കരര്‍ നശിപ്പിച്ച ദര്‍ബാറിലെ സിംഹാസനം, പാല്പായസം കൊടുത്തുവിട്ട തൂക്കുപാത്രം, യൂറോപ്പില്‍ നിന്ന് പണംകൊടുത്തു വാങ്ങിയ പുരസ്കാരപ്പിഞ്ഞാണം, ശശിമഹാരാജാവിന്റെ തീവ്രത പരിശോധിച്ച യന്ത്രം, സ്വര്‍ണ്ണക്കട്ടികള്‍ തുടങ്ങി എല്ലാമുണ്ട്.'
എന്ന് പരിഹസിച്ചു കൊണ്ടാണ് അദ്ദേഹം കുറിപ്പ് അവസാനിപ്പിച്ചുന്നത്. മോന്‍സണനെതിരെ പരാതി നല്‍കിയവരുടെ വിവരങ്ങള്‍ പോലീസ് ചോര്‍ത്തി നല്‍കിയതായും വിവരമുണ്ട്. അന്വേഷണ ഉദ്യോഗസ്ഥര്‍ മാത്രം അറിഞ്ഞിരിക്കേണ്ട നിരവധി വിവരങ്ങള്‍ പോലീസ് ചോര്‍ത്തി നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ബെഹ്റ ഉള്‍പ്പെടെയുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ മോന്‍സനൊപ്പം നില്ക്കുന്ന ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. ലോക്നാഥ് ബെഹ്റ ടിപ്പു സുല്‍ത്താന്റെ സിംഹാസനത്തില്‍ ഇരിക്കുന്നതിന്റേയും എഡിജിപി മനോജ് എബ്രഹാം ഒരു വാളും പിടിച്ച് അടുത്തു നില്ക്കുന്ന ചിത്രവുമാണ് പുറത്തുവന്നത്. ബെഹ്റ ഇരുന്ന ടിപ്പുസുല്‍ത്താന്റെ സിംഹാസനം ചേര്‍ത്തലയില്‍ തന്നെ ഉണ്ടാക്കിയതാണെന്ന് തെളിഞ്ഞു കഴിഞ്ഞു. മനോജ് എബ്രഹാമിന്റെ കൈയിലിരുന്ന വാളും വ്യാജനാണ്. കള്ളന്മാരെ പിടിക്കേണ്ട ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ കള്ളന്റെ വീടിന് സുരക്ഷ ഒരുക്കി കൊടുക്കുന്നത് വരെയായി കാര്യങ്ങള്‍. ഇനി എന്തൊക്കെ കേള്‍ക്കാന്‍ ഇരിക്കുന്നോ..പിണറായി പോലീസിന്റെ കഥകള്‍.
"
https://www.facebook.com/Malayalivartha