നിര്‍ണ്ണായക നീക്കത്തില്‍ പിണറായിക്ക് തിരിച്ചടി....പന്തീരാങ്കാവ് യു.എ.പി.എ കേസില്‍ അലന്‍ ശുഹൈബിനും താഹ ഫസലിനുമെതിരേ യു.എ.പി.എ പ്രകാരമുള്ള കുറ്റങ്ങള്‍ പ്രഥമദൃഷ്ട്യാ നിലനില്‍ക്കില്ലെന്ന് സുപ്രീംകോടതി വിധി

പന്തീരാങ്കാവ് യു.എ.പി.എ കേസില്‍ അലന്‍ ശുഹൈബിനും താഹ ഫസലിനുമെതിരേ യു.എ.പി.എ പ്രകാരമുള്ള കുറ്റങ്ങള്‍ പ്രഥമദൃഷ്ട്യാ നിലനില്‍ക്കില്ലെന്ന സുപ്രീംകോടതി വിധിയില്‍ സഹായിച്ചത് എന്‍ഐ എയുടെ വിട്ടുവീഴ്ചാ മനോഭാവം.
മാവോയിസ്റ്റ് സംഘടനകളുമായി ബന്ധമുണ്ടെന്ന കാരണത്താല്‍ യുഎപിഎ ചുമത്താനാകില്ലെന്നാണ് പരമോന്നത കോടതി പറഞ്ഞത്. മാവോയിസ്റ്റ് സംഘടനകളുടെ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടാല്‍ മാത്രമേ യുഎപിഎ നിയമപ്രകാരമുള്ള കുറ്റങ്ങള്‍ നിലനില്‍കുകയുള്ളുവെന്നും സുപ്രീം കോടതി വ്യക്തമാക്കി.
താഹ ഫസലിന് ജാമ്യം അനുവദിച്ചു പുറത്തിറക്കിയ ഉത്തരവിലാണ് സുപ്രീം കോടതിയുടെ നിര്‍ണ്ണായക പരാമര്‍ശം. അലന്‍ ശുഹൈബിന്റെ ജാമ്യം റദ്ദാക്കണമെന്ന എന്‍ഐഎയുടെ ആവശ്യവും സുപ്രീം കോടതി തള്ളി.
അലന്റെ ജാമ്യം റദ്ദാക്കണമെന്നും താഹക്ക് ജാമ്യം നല്‍കരുതെന്നുമാണ് എന്‍ ഐഎ വാദിച്ചത്. മറിച്ചൊരു വാദം സാധ്യമായിരുന്നില്ല. എന്നാല്‍ കേന്ദ്ര സര്‍ക്കാരിന്റെ നിലപാട് ഇതായിരുന്നില്ല. അലനും താഹയും മാവോയിസ്റ്റുകളാണെന്ന സംസ്ഥാന സര്‍ക്കാരിന്റെ വാദം കേന്ദ്ര സര്‍ക്കാര്‍ തുടക്കം മുതല്‍ അംഗീകരിച്ചിരുന്നില്ല. കാരണം താഹയെയും അലനെയും കേസില്‍ കൂട്ടിച്ചേര്‍ക്കാനുള്ള കണ്ണികള്‍ കുറവായിരുന്നു. സംസ്ഥാന പോലീസിന്റെ അനുവാദത്തോടെയാണ് ഇവരെ എന്‍ ഐ എ കസ്റ്റഡിയിലെടുത്തത്.
നിരപരാധികളായ ചെറുപ്പക്കാരെ യുഎപിഎ കേസില്‍ ഉള്‍പ്പെടുത്തുന്നതിനോട് കേന്ദ്ര സര്‍ക്കാരിന് വിയോജിപ്പുണ്ട്. അലനെറയും താഹയുടെയും ബന്ധുക്കള്‍ കേന്ദ്ര സര്‍ക്കാരിനെ സമീപിച്ചിരുന്നു. ഇവരുടെ വാദവും സര്‍ക്കാര്‍ കണക്കിലെടുത്തിരുന്നു.
ചെറുപ്പക്കാരായ അലനും, താഹയും മാവോയിസ്റ്റ് ആശയങ്ങളില്‍ ആകൃഷ്ടരായിരിക്കാം. അതിനാല്‍ അവരുടെ പക്കല്‍ മാവോയിസ്റ്റ് അനുകൂല പുസ്തകങ്ങളും, ലഘുലേഖകളും കണ്ടേക്കാം. അലനും താഹയും മാവോയിസ്റ്റുകളുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന ഒരു സംഘടനയുടെ പ്രതിഷേധ പരിപാടിയില്‍ പങ്കെടുത്തതിന്റെ ചിത്രങ്ങള്‍ കുറ്റപത്രത്തോടൊപ്പം ഹാജരാക്കിയിട്ടുണ്ട്. എന്നാല്‍ ഇത് മാവോയിസ്റ്റ് സംഘടനയുടെ പ്രവര്‍ത്തനം ആണെന്ന് വിലയിരുത്താന്‍ കഴിയില്ലെന്ന് ജസ്റ്റിസുമാരായ അജയ് രസ്‌തോഗി, ശ്രീനിവാസ് ഓക് എന്നിവര്‍ അടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
2020 സെപ്റ്റംബറില്‍ കൊച്ചിയിലെ എന്‍ഐഎ കോടതി അനുവദിച്ച അതേ വ്യവസ്ഥകളിലാണ് താഹ ഫസലിന് സുപ്രീം കോടതി ജാമ്യം അനുവദിച്ചത്. കേസിലെ ഒന്നാം പ്രതിയായ അലന്‍ ശുഹൈബിന് വിചാരണ കോടതി അനുവദിച്ച ജാമ്യം ഹൈക്കോടതി ശരി വച്ചിരുന്നു. ഇത് റദ്ദാക്കണമെന്ന എന്‍ഐഎയുടെ ആവശ്യമാണ് സുപ്രീം കോടതി തള്ളിയത്. വിധിയിലെ നിരീക്ഷണങ്ങള്‍ വിചാരണ കോടതിയിലെ മറ്റ് നടപടികളെ സ്വാധീനിക്കരുതെന്നും സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്.
അലനും താഹയും മുഖ്യമന്ത്രിയുടെ നിലപാടുകള്‍ക്കെതിരെ സംസാരിച്ചതാണ് വൈരാഗ്യത്തിന് കാരണമെന്നും പറയുന്നുണ്ട്. സാമൂഹികമാധ്യമങ്ങളില്‍ വരെ ഇവര്‍ പിണറായിയുടെ നിലപാടുകളെ ചോദ്യം ചെയ്തിട്ടുണ്ട്. ഇതാണ് സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുള്ള പ്രകോപനമായി മാറിയത്.
അലന്‍,താഹ വിഷയത്തില്‍ അസാധാരണ നടപടിയാണ് പിണറായിയുടെ ഭാഗത്ത് നിന്ന് മുമ്പ് ഉണ്ടായത്. അലന് വേണ്ടി താന്‍ അമിത് ഷായുടെ കാലു പിടിക്കില്ലെന്ന് നിയമസഭയില്‍ പ്രഖ്യാപിച്ചതിന് പിന്നാലെ അദ്ദേഹം അമിത്ഷാക്ക് കത്തെഴുതി. എന്നാല്‍ കത്തെഴുത്തില്‍ ആത്മാര്‍ത്ഥതയുണ്ടോ എന്ന് സംശയിക്കുന്നവരാണ് അധികവും. കോടിയേരി ബാലകൃഷ്ണന്റെ സമര്‍ദ്ദം ഇക്കാര്യത്തില്‍ ഉണ്ടായിട്ടുണ്ടെന്ന് കേട്ടിരുന്നു.
പന്തീരങ്കാവിലെ പാര്‍ട്ടിക്കാര്‍ പൂര്‍ണമായും പിണറായി പക്ഷത്തിന് എതിരായി കഴിഞ്ഞിരുന്നു. ഇടതു പാര്‍ട്ടികളുടെ പ്രാദേശിക ഘടകങ്ങള്‍ കുടുംബത്തിനൊപ്പമാണ് നില്‍ക്കുന്നത്. ചെറുപ്പക്കാരുടെ കുടുംബം സി പി എമ്മിന് എതിരായി മാറാത്തത് അതു കൊണ്ടാണ് . കേസ് യു പി എ ഏറ്റെടുത്തതിന് പിന്നാലെയുള്ള എല്ലാ നടപടികളും മുഖ്യമന്ത്രി ന്യായീകരിച്ചിരുന്നു. താന്‍ അറിഞ്ഞിട്ടല്ല കേസ് എന്‍ ഐ എ ഏറ്റെടുത്തതെന്ന് മുഖ്യമന്ത്രി പറഞ്ഞെങ്കിലും അത് ശരിയല്ലെന്ന് അലന്റെയും താഹയുടെയും കുടുംബം വിശ്വസിക്കുന്നു.
വിഷയത്തില്‍ മുസ്ലീം ലീഗ് ഇടപെട്ടത് സി പി എമ്മിന് വലിയ തിരിച്ചടിയായിരുന്നു. അലനും താഹയും ഇസ്ലാം മത വിശ്വാസികളാണ്. ലീഗ് ഇക്കാര്യത്തില്‍ കര്‍ശനമായി ഇടപെട്ടത് വ്യക്തമായ ലക്ഷ്യത്തോടെയാണ്. മുനീറിന്റെ നേതൃത്വത്തില്‍ ഒരു സംഘം നേതാക്കള്‍ അലന്റെയും താഹയുടെയും കുടുംബത്തെ സ്ഥിരം സന്ദര്‍ശിച്ചിരുന്നു.
കേന്ദ്ര സര്‍ക്കാരിന്റെ കര്‍ശന തീരുമാനം ഉണ്ടായിരുന്നെങ്കില്‍ താഹക്ക് ജാമ്യം കിട്ടുമായിരുന്നില്ല. ഇക്കാര്യം സി പി എമ്മുകാര്‍ക്കറിയാം. പിണറായിക്കും മനസിലായിട്ടുണ്ട്. എന്നാല്‍ സമീപകാലത്തായി അദ്ദേഹം പിന്തുടരുന്ന നിശബ്ദത ഇതിലും തുടരുന്നു എന്നു മാത്രം.
https://www.facebook.com/Malayalivartha

























