Widgets Magazine
04
Mar / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അന്തരിച്ച പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിക്ക് വിടനൽകാനൊരുങ്ങുകയാണ് നാട്..വിടവാങ്ങൽ ചടങ്ങ് മൂന്ന് ദിവസം തുടരുമെന്നും ശവസംസ്കാര ചടങ്ങ് പിന്നീട് പ്രഖ്യാപിക്കുമെന്നും ഇറാൻ..


അന്തരിച്ച പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിക്ക് വിടനൽകാനൊരുങ്ങുകയാണ് നാട്..വിടവാങ്ങൽ ചടങ്ങ് മൂന്ന് ദിവസം തുടരുമെന്നും ശവസംസ്കാര ചടങ്ങ് പിന്നീട് പ്രഖ്യാപിക്കുമെന്നും ഇറാൻ..


യുവതിയെ കഴുത്തിൽ ബാൻഡേജ് ടേപ്പ് ഉപയോഗിച്ച് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്...കൊലപാതകത്തിന് ശേഷം സംഭവസ്ഥലത്തുനിന്ന് ലൈജു രക്ഷപ്പെട്ടിരുന്നു..


ആറ്റുകാൽ പൊങ്കാലയ്‌ക്ക് ശേഷമുള്ള ഇഷ്‌ടിക.. ശേഖരിച്ച് ഭവനനിർമ്മാണത്തിന് ഉപയോഗിക്കുന്ന പദ്ധതി പിന്തുടരാൻ തീരുമാനിച്ച കോർപ്പറേഷൻ നടപടി.. പ്രതികരണവുമായി വട്ടിയൂർക്കാവ് എംഎൽഎ വികെ പ്രശാന്ത്...


കെകെ ഷൈലജയെ തോല്‍പിച്ച് പാര്‍ട്ടിയിലും പദവികളിലും ഒതുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍.. ഒരുക്കിയ കെണിയാണ് പേരാവൂരിലെ സ്ഥാനാര്‍ഥിത്വം..ജയിച്ചുവന്നാല്‍ മന്ത്രിയോ മുഖ്യമന്ത്രിയോ ആക്കേണ്ടിവരുമോ എന്നതാണ് പിണറായി വിജയന്റെ ആശങ്ക...


ചൈന കൂടി കളത്തിലേക്ക്.. വ്യോമ-മിസൈൽ പ്രതിരോധ സംവിധാനങ്ങൾ പുനർനിർമ്മിക്കാൻ ചൈനയുടെ സഹായം ഇറാന്..ഖമേനി എല്ലാം മുൻപിൽ കണ്ടു നീക്കങ്ങൾ നടത്തി..

ബിനീഷ് പഴയ ബിനീഷല്ല... ഇന്നലെ വരെ ബിനീഷിനെ കണ്ടവര്‍, പരിചയപ്പെട്ടവര്‍ നാളെ മുതല്‍ ബിനീഷിനെ കാണുന്നത് പുതിയൊരു രൂപത്തിലും ഭാവത്തിലുമായിരിക്കും, ജയിലില്‍ നിന്നും പുറത്തിറങ്ങുന്ന ബിനീഷിന്റെ പരിപാടികള്‍ ഇങ്ങനെ ..

29 OCTOBER 2021 11:14 AM IST
മലയാളി വാര്‍ത്ത

ജയില്‍ മോചിതനാകുന്ന ബിനീഷ് കോടിയേരിയെ ഇനി നമ്മളറിയുക പുതിയൊരാളായി. ഇന്നലെ വരെ ബിനീഷിനെ കണ്ടവര്‍, പരിചയപ്പെട്ടവര്‍ നാളെ മുതല്‍ ബിനീഷിനെ കാണുന്നത് പുതിയൊരു രൂപത്തിലും ഭാവത്തിലുമായിരിക്കും. കാരണം ഒരു കൊല്ലത്തെ ജയില്‍വാസം ബിനീഷിനെ മാനസാന്തരപ്പെടുത്തിയിരിക്കുന്നു.

ഒരു മനുഷ്യന്‍ സ്വജീവിതത്തില്‍ അനുഭവിക്കുന്നതെല്ലാം ഒരു വര്‍ഷം കൊണ്ട് അനുഭവിച്ചു. തീര്‍ത്തും നിന്ദ്യമായ ഒരു സാഹചര്യമാണ് ജയിലില്‍ ഉണ്ടായിരുന്നത്. എത്ര വലിയവനാണെങ്കിലും താഴെ പോകാന്‍ ഒരു നിമിഷം മതിയെന്ന് ബിനീഷ് പഠിച്ചു. സ്വാധീനത്തിനും പണത്തിനും ജീവിതത്തില്‍ ഒരു സ്ഥാനവുമില്ലെന്ന് ബിനീഷ് മനസിലാക്കി.

 



കേരളത്തിനകത്തും പുറത്തുമായി കോടിയേരിയുടെ ഭാര്യ നടത്തിയ നിരവധി അനവധി പൂജകളുടെയും വഴിപാടുകളുടെയും ഫലമായിട്ടാണ് ബിനീഷ് പുറത്തിറങ്ങുന്നത്. ബിനീഷിന്റെ ഭാര്യ ക്രൈസ്തവ ആചാരപ്രകാരമുള്ള പൂജകളും നടത്തി. ഇതിന്റെയെല്ലാം ഫലമായാണ് മകന്‍ പുറത്തിറങ്ങിയതെന്ന് ഇവര്‍ വിശ്വസിക്കുന്നു.

ലഹരി ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പില്‍ കേസില്‍ ജാമ്യം ലഭിച്ച ബിനീഷ് കോടിയേരി ഇന്ന് ജയില്‍ മോചിതനാകും. ഒരു വര്‍ഷത്തെ ജയില്‍വാസത്തിന് ശേഷമാണ് പുറത്തിറങ്ങുന്നത്.



കോടതിയുടെ അനുമതിയില്ലാതെ രാജ്യം വിടരുത്, വിചാരണക്കോടതി എപ്പോള്‍ വിളിച്ചാലും ഹാജരാകണം, സമാന കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടരുത്, അഞ്ച് ലക്ഷം രൂപയുടെ രണ്ട് ആള്‍ജാമ്യം നല്‍കണം തുടങ്ങിയ കര്‍ശന ഉപാധികളോടെയാണ് കര്‍ണാടക ഹൈക്കോടതി ബിനീഷിന് ജാമ്യം അനുവദിച്ചത്.

വിചാരണ കോടതിയിലെ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാകുന്ന മുറക്ക് മോചന ഉത്തരവ് ജയില്‍ വകുപ്പിന് ലഭിക്കും.സഹോദരന്‍ ബിനോയ് കോടിയേരിക്കൊപ്പം ബിനീഷ് റോഡ് മാര്‍ഗം തിരുവനന്തപുരത്തേക്ക് തിരിക്കുമെന്നാണ് സൂചന.കഴിഞ്ഞ ഡിസംബറിലും ഫെബ്രുവരിയിലും വിചാരണക്കോടതി ജാമ്യഹര്‍ജി തള്ളിയതിനെത്തുടര്‍ന്ന് ഏപ്രിലില്‍ ബിനീഷ് കര്‍ണാടക ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

 



കോടിയേരിയുടെ വീട്ടില്‍ ഇന്ന് ആഹ്ലദത്തിന്റെ ദീപാവലിയാണ്. ബിനീഷ് എത്തിയാലുടന്‍ ക്ഷേത്ര ദര്‍ശനമാണ് അമ്മ ആസൂത്രണം ചെയ്തിരിക്കുന്നത്. വഴിപാട് നേര്‍ന്ന ക്ഷേത്രങ്ങളിലൊക്കെ ബിനീഷ് സന്ദര്‍ശിക്കും. മുമ്പും അദ്ദേഹം ക്ഷേത്ര ദര്‍ശനങ്ങള്‍ നടത്താറുണ്ടായിരുന്നു.

ജാതക പ്രകാരം ബിനീഷിന് തീര്‍ത്തും മോശപ്പെട്ട സമയമാണ്. കാരാഗ്രഹ വാസമോ അതിന് സമാനമായ അനുഭവങ്ങളോ ഉണ്ടാകുമെന്ന് അദ്ദേഹത്തിന്റെ ജാതകം പരിശോധിച്ച ജ്യോതിഷികള്‍ പ്രവചിച്ചിരുന്നു. മുന്‍കരുതലെടുക്കാന്‍ ബിനീഷിന് മാതാപിതാക്കള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും അദ്ദേഹം അനുസരിച്ചില്ല. അതിന്റെ ഫലമാണ് ഇപ്പോള്‍ അനുഭവിക്കുന്നത് .

 



ബിനീഷിന് ശത്രുദോഷം ഭയങ്കരമാണ്. സമയദോഷം വന്നതോടെ ശത്രുക്കളുടെ ബലം വര്‍ധിച്ചു. എന്നാല്‍ തന്നെ ജയിലില്‍ അടയ്ക്കു മെന്ന് ഒരിക്കലും ബിനീഷ് വിശ്വസിച്ചില്ല.ശത്രുക്കളെല്ലാം ബിസിനസ് വഴി ഉണ്ടായതാണ്.അതില്‍ രാഷ്ട്രീയമില്ല.എന്നാല്‍ ബി ജെ പി ക്കെതിരെ കോടിയേരി സ്വീകരിക്കുന്ന വിട്ടുവീഴ്ചയില്ലായ്മ തന്റെ മേല്‍ ഇടിത്തീയായി വീണെന്ന് ബിനീഷ് വിശ്വസിക്കുന്നു. തന്റെ അനുഭവം തന്നെയാണ് ആര്യന്‍ഖാ നുണ്ടായതെന്നും ബിനീഷ് കരുതുന്നു.

ശബരിമല വിഷയത്തില്‍ കോടിയേരി എടുത്ത നിലപാടുകള്‍ കുടുംബത്തിന് ദോഷമുണ്ടാക്കിയതായി ബിനീഷും അമ്മയും വിശ്വസിക്കുന്നു. ഇതിനുള്ള പരിഹാരമാര്‍ഗ്ഗങ്ങള്‍ നടത്തേണ്ടതുണ്ട്. ബിനീഷിന് ശബരിമലയില്‍ പോകാന്‍ ആഗ്രഹമുണ്ട്.അടുത്ത മണ്ഡലകാലത്ത് അദ്ദേഹം ശബരിമലയില്‍ ദര്‍ശനം നടത്താന്‍ സാധ്യതയുണ്ട്.

 



കോടിയേരിക്ക് രോഗം സ്ഥിരീകരിച്ചത് ശബരിമല വിവാദത്തിന് ശേഷമാണ്. ശബരിമലയില്‍ ഇടപെടരുതെന്ന് പലരും കോടിയേരിയോട് നിര്‍ദ്ദേശിച്ചതാണ്. എന്നാല്‍ അദ്ദേഹം അതിന് തയ്യാറായില്ല. പാര്‍ട്ടി നിലപാടിന് മറിച്ച് ചിന്തിക്കാന്‍ കോടിയേരിക്ക് കഴിയാത്തതായിരുന്നു കാരണം. ഏതായാലും ഇപ്പോഴത്തെ അനുഭവങ്ങള്‍ കോടിയേരിക്ക് നല്‍കുന്നതും പുതിയ പാഠങ്ങളാണ്.

 

 

" f
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇറാന് വേണ്ടി ചാരവൃത്തി... ഖത്തറിൽ പത്ത്‌ പേർ അറസ്റ്റിൽ.. ഗള്‍ഫ് രാജ്യങ്ങള്‍ ഒറ്റക്കെട്ടായി ... ഇറാൻ കുത്തുപാളയെടുക്കും !!  (8 minutes ago)

പത്മകുമാർ ഇറങ്ങി വീട്ടിൽ എത്തും മുന്നേ അത് സംഭവിക്കും...! പത്മകുമാറിന്റെ തനിക്കൊണം  (19 minutes ago)

എന്റെ മോളെ...! നെഞ്ച് പൊട്ടി അമ്മയുടെ നിലവിളി...! അച്ഛൻ അതിന് സമ്മതിച്ചു ജസ്ലിയ ജോണ്‍സണ്‍ ഇനി ഓര്‍മ്മ  (28 minutes ago)

'മിൻസാദെഹെയ്' കത്തിച്ച് IDF ഇറാന്റെ ആണവ ശാസ്ത്രജ്ഞന്മാർ ചത്തു..!ഇസ്രായേൽ കൊന്ന് തള്ളി നിർത്താതെ 'റോറിംഗ് ലയൺ'  (41 minutes ago)

ട്യൂഷന്‍ അധ്യാപകന്‍ പീഡിപ്പിച്ചെന്ന് പതിനൊന്ന് വര്‍ഷത്തിന് ശേഷം വെളിപ്പെടുത്തി അതിജീവിത  (45 minutes ago)

"കണ്ണൂർ സി പി എമ്മിൽ പൊട്ടിത്തെറി.... ഷൈലജയും ഷംസീറും ശ്യാമളയും... പിണറായി 3.0 ഗോവിന്ദ! "  (50 minutes ago)

ഓപ്പറേഷന്‍ എപിക് ഫ്യൂരി' സർവ്വ താണ്ഡവം..തലവെട്ടിയിട്ടും ഊറി കൂടി .!തുരത്തി കത്തിച്ച് ഇസ്രായേൽ..! കെര്‍മാനിൽ ശവങ്ങൾ വാരിക്കൂട്ടുന്നു  (1 hour ago)

സീമ വിനീത് ഉള്‍പ്പെടെ 15 ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് ബിജെപിയിലേക്ക്  (1 hour ago)

വീണ ജോര്‍ജ് ആറന്മുളയില്‍ തന്നെ മത്സരിക്കും  (1 hour ago)

വിജയ്‌യുടെ വാഹനത്തെ ബൈക്കില്‍ പിന്തുടരുന്നതിനിടെ രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്  (1 hour ago)

ചരിത്രപ്രധാനമായ മലയാളം ഭരണഭാഷാ ബില്ലില്‍ ഗവര്‍ണര്‍ ഒപ്പിട്ടു  (1 hour ago)

ക്ഷേത്രത്തിലെ ഉത്സവത്തിനിടയില്‍ 18കാരന് നേരെ ക്രൂരമര്‍ദനം  (1 hour ago)

ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ പത്മകുമാര്‍ ജയില്‍മോചിതനായി  (2 hours ago)

സൗദി ആകാശത്ത് വീണ്ടും സംഘര്‍ഷം; ആകാശത്ത് ഡ്രോണ്‍ കണ്ടാല്‍ അറിയിക്കണമെന്ന് ജനങ്ങളോട് ഒമാന്‍ ഭരണകൂടം  (2 hours ago)

രാഷ്ട്രീയക്കാരനെപ്പോലെയല്ല, കലാകാരന്‍; വിവാദങ്ങള്‍ തലയില്‍ വച്ചുകൊടുത്തെന്ന് ഗണേശ് കുമാര്‍  (2 hours ago)

Malayali Vartha Recommends