തൃപ്പൂണിത്തുറയിൽ കാര്‍ ഓട്ടോയിലിടിച്ച് അപകടം; ഓട്ടോ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

തൃപ്പൂണിത്തുറയിൽ കാര്‍ ഓട്ടോയിലിടിച്ച് ഓട്ടോ ഡ്രൈവര്‍ മരിച്ചു. ഉദയംപേരൂര്‍ പുന്നയ്ക്കവെളി കൊല്ലംപറമ്ബില്‍ ശ്രീകുമാര്‍ (60) ആണ് മരിച്ചത്. അമിത വേഗതയില്‍ തൃപ്പൂണിത്തുറ ഭാഗത്ത് നിന്നും വന്ന കാര്‍ മുന്നിലുള്ള കാറിനെ മറികടക്കാന്‍ ശ്രമിക്കവേ എതിരേ വന്ന ഓട്ടോറിക്ഷയിലിടിക്കുകയായിരുന്നു. ചൊവ്വാഴ്ച വൈകിട്ട് 4.45 ഓടെ പുന്നയ്ക്കാവെളി പെട്രോള്‍ പമ്ബിനടുത്താണ് അപകടം.
ഇടിയുടെ ആഘാതത്തത്തില്‍ ഡ്രൈവറും യാത്രക്കാരനും മറിഞ്ഞ ഓട്ടോറിക്ഷക്കടിയില്‍പ്പെടുകയായിരുന്നു. ഗുരുതരമായ പരുക്കേറ്റ ശ്രീകുമാറിനെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. യാത്രക്കാരന്‍ തെക്കന്‍ പറവൂര്‍ സ്വദേശി വത്സന്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ശ്രീകുമാറിന്റെ മൃതദേഹം താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍. ഭാര്യ : പുഷ്പ , മക്കള്‍ : ശ്രീഷ, ഗ്രീഷ്മ.
https://www.facebook.com/Malayalivartha