പെരിങ്ങരയില്‍ സി പി എം ലോക്കല്‍ സെക്രട്ടറി പി ബി സന്ദീപ് കുമാറിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് അന്വേഷണ സംഘം ഇന്ന് കോടതിയില്‍ അപേക്ഷ നല്‍കും

പെരിങ്ങരയില്‍ സി പി എം ലോക്കല്‍ സെക്രട്ടറി പി ബി സന്ദീപ് കുമാറിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് അന്വേഷണ സംഘം ഇന്ന് കോടതിയില്‍ അപേക്ഷ നല്‍കും.
പ്രതികള്‍ ബി ജെ പി പ്രവര്‍ത്തകരാണെന്നാണ് എഫ് ഐ ആറില്‍ ഉള്ളത്.പ്രതികള്‍ക്ക് സന്ദീപിനോട് മുന്‍വൈരാഗ്യമുണ്ടായിരുന്നുവെന്നും, കൊല്ലാന്‍ വേണ്ടി തന്നെയാണ് ആക്രമിച്ചതെന്നും എഫ് ഐ ആറില്‍ പറയുന്നു.
കേസില്‍ യുവമോര്‍ച്ച മുന്‍ ഭാരവാഹി തിരുവല്ല പെരിങ്ങര ചാത്തങ്കരി കൗസല്യയില്‍ ജിഷ്ണു (23), ചങ്ങനാശേരി പായിപ്പാട് പള്ളിക്കച്ചിറ കൊച്ചുപറമ്പില്‍ പ്രമോദ് (23), തിരുവല്ല കാവുംഭാഗം വേങ്ങല്‍ നന്ദുഭവനില്‍ നന്ദു (24), കണ്ണൂര്‍ ചെറുപുഴ മരുതംപടി കുന്നില്‍ വീട്ടില്‍ മുഹമ്മദ് ഫൈസല്‍ (22), വേങ്ങല്‍ ആലംതുരുത്തി പാറത്തറ തുണ്ടിയില്‍ വിഷ്ണുകുമാര്‍ (അഭി -25) എന്നിവരാണ് പിടിയിലായത്.
കൊലപാതകം, വധഭീഷണി ഉള്‍പ്പടെയുള്ള എട്ട് വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.ഡിസംബര്‍ രണ്ടിന് രാത്രി മേപ്രാലില്‍വച്ചായിരുന്നു സന്ദീപിനെ ഒരു സംഘം കൊലപ്പെടുത്തിയത്.
https://www.facebook.com/Malayalivartha