ഗര്‍ഭിണികള്‍ക്ക് വിദഗ്ധ ചികിത്സ ലഭിക്കുന്നില്ലെന്ന് പരാതി... ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അട്ടപ്പാടിയില്‍ സന്ദര്‍ശനം നടത്തി...

ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അട്ടപ്പാടിയില്‍ സന്ദര്‍ശനം നടത്തി. അഗളി സിഎച്ച്‌സിയിലാണ് മന്ത്രി ആദ്യം എത്തിയത്. അട്ടപ്പാടിയിലേക്ക് വെന്റിലേറ്റര്‍ സംവിധാനമുള്ള ആംബുലന്‍സ് നല്‍കുമെന്ന് മന്ത്രി അറിയിച്ചു.
അതേസമയം അട്ടപ്പാടി ട്രൈബല്‍ സ്പെഷ്യാലിറ്റി ആശുപത്രിയില്‍ ഗര്‍ഭിണികള്‍ക്ക് വിദഗ്ധ ചികിത്സ ലഭിക്കുന്നില്ലെന്ന് പരാതി ഉയര്‍ന്നിരുന്നു. സ്പെഷ്യലിസ്റ്റ് ഡോക്ടര്‍മാരുടെ കുറവും താല്‍ക്കാലിക ജീവനക്കാരെ പിരിച്ചുവിട്ടതും പ്രതിസന്ധി രൂക്ഷമാക്കി.
പിന്നാലെ അട്ടപ്പാടിയിലേക്ക് കൂടുതല്‍ ആംബുലന്‍സുകള്‍ അയക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. പ്രദേശവാസികളായ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ തദ്ദേശീയമായി വിന്യസിക്കാനും തീരുമാനിച്ചിട്ടുണ്ട്.
അട്ടപ്പാടിയിലെ ഗര്‍ഭിണികളുടെ സ്ഥിതി ഗുരുതരമെന്ന് വ്യക്തമാക്കുന്ന ആരോഗ്യ വകുപ്പിന്റെ റിപ്പോര്‍ട്ട് പുറത്ത് വന്ന സാഹചര്യത്തിലാണ് ആരോഗ്യമന്ത്രി അട്ടപ്പാടിയില്‍ സന്ദര്‍ശനത്തിനെത്തിയത്. ശിശുമരണം നടന്ന ഊരുകളും മന്ത്രി സന്ദര്‍ശിക്കും.
"
https://www.facebook.com/Malayalivartha