ശബരിമല ആചാരങ്ങളിൽ മാറ്റം; ഇനി എല്ലാം പഴയപടി; നീലിമലപാത തുറക്കും; പ്രതീക്ഷയോടെ വിശ്വാസികൾ; നിയന്ത്രണങ്ങളിൽ ഇളവ് തേടി ദേവസ്വം ബോർഡ്

ശബരിപീഠത്തിലെ ആചാരങ്ങള്‍ ഇനി പഴയത് പോലെ. നീലിമലപാത തുറക്കും. കൊവിഡ് പ്രതിരോധം കാരണം നീലിമല പാത അടച്ചതോടെ ആചാരങ്ങളില്‍ ചിലത് മുടങ്ങിയ അവസ്ഥയിലാണ്. എന്നാല്‍ എല്ലാ ആചാരങ്ങളും പഴയപടി പുനസ്ഥാപിക്കുമെന്ന നിലപാടിലാണ് തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ്. മഹിഷിനിഗ്രഹം കഴിഞ്ഞ് ശ്രീധര്‍മ്മശാസ്താവ് ശബരിമലയിലേക്ക് പോയത് പരമ്പരാഗത നീലിമല പാതയിലൂടെയാണന്നാണ് വിശ്വാസം. കൊവിഡ് പ്രതിരോധം കാരണം നീലിമല പാത അടച്ചതോടെ ആചാരങ്ങളില്‍ ചിലത് മുടങ്ങിയ അവസ്ഥയിലാണ്. എന്നാല്‍ എല്ലാ ആചാരങ്ങളും പഴയപടി പുനസ്ഥാപിക്കുമെന്ന നിലപാടിലാണ് തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ്.
മഹിഷിനിഗ്രഹം കഴിഞ്ഞ് ശ്രീധര്‍മ്മശാസ്താവ് അഴുതകടന്ന് കരിമല വഴി പമ്പയിലെത്തി നീലിമല വഴി സന്നിധാനത്തേക്ക് പോകും വഴി ശബരിക്ക് മോഷം നല്‍കിയ സ്ഥലമാണ് ശബരിപീഠം. ഈ വിശ്വാസത്തിന്‍റെ ഭാഗമായാണ് ശബരിപീഠത്തില്‍ ഭക്തര്‍ നാളികരം ഉടയ്ക്കുന്നത്. കഴിഞ്ഞ തീര്‍ത്ഥാടനകാലം മുതല്‍ ഈ പതിവിന് താല്‍ക്കാലിക നിയന്ത്രണം വന്നതോടെ ഇപ്പോള്‍ ശബരിപീഠം വിജനമാണ്. ഈ ആചാരങ്ങളും മുടങ്ങി. ഇവ പഴയപടി പുനസ്ഥാപിക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്. നിയന്ത്രണങ്ങളെ തുടര്‍ന്ന് നിലച്ചുപോയ ഈ ആചാരങ്ങള്‍ പുനസ്ഥാപിക്കണമെന്ന നിപാടിലാണ് ദേവസ്വംബോര്‍ഡ്. നീലിമല പാത തുറക്കുക, നേരിട്ടുള്ള നെയ്യഭിഷേകം പുനസ്ഥാപിക്കുകതുടങ്ങിയ ഉള്‍പ്പടെ അഞ്ച് ആവശ്യങ്ങള്‍ക്ക് ഉടന്‍ അനുമതി കിട്ടുമെന്ന പ്രതീക്ഷയിലാണ് ദേവസ്വംബോര്‍ഡും വിശ്വാസികളും.
അതേസമയം തീർഥാടനത്തിൽ നിലവിലെ നിയന്ത്രണങ്ങളിൽ ഇളവുകൾ അനുവദിക്കാനായി തിരുവിതാംകൂർ ദേവസ്വം ബോർഡ് സർക്കാറിന് നിർദേശങ്ങൾ സമർപ്പിച്ചതായി പ്രസിഡൻറ് കെ. അനന്തഗോപൻ. തീർഥാടന ആചാരവുമായി ബന്ധപ്പെട്ട പമ്പ സ്‌നാനം അനുവദിക്കുക, തീർഥാടകരിൽ ആവശ്യമുള്ളവരെ എട്ട് മണിക്കൂർ എങ്കിലും സന്നിധാനത്ത് തങ്ങാൻ അനുവദിക്കുക, കോവിഡ് നിയന്ത്രണങ്ങൾ പാലിച്ച് സുരക്ഷിതമായി നെയ്യഭിഷേകത്തിന് അവസരം നൽകുക എന്നിവയാണ് ആവശ്യങ്ങൾ. ട്രാക്ടർ പാത വഴി തീർഥാടകർ കയറുകയും ഇറങ്ങുകയും ചെയ്യുന്നത് പ്രയാസം ഉണ്ടാക്കുന്നുണ്ട്.
നീലിമല പാത വഴിയുള്ള യാത്ര അനുവദിക്കാനുള്ള മുന്നൊരുക്കം ദേവസ്വം ബോർഡ് നടത്തിയിട്ടുണ്ട്. രണ്ട് ആശുപത്രികളും ഏഴ് ഓക്‌സിജൻ പാർലറുകളും സജ്ജമാക്കി. സന്നിധാനത്ത് 358 ഓളം മുറികൾ താമസ യോഗ്യമാക്കി. ബോർഡിൻെറ ആവശ്യങ്ങളിൽ അനുകൂല നിലപാട് ഉടൻ ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് അദ്ദേഹം പറഞ്ഞു. കോവിഡ് നിയന്ത്രണങ്ങൾക്കൊപ്പം ആന്ധ്രയിലെയും തമിഴ്‌നാട്ടിലെയും വെള്ളപ്പൊക്കവും തീർഥാടകർ കുറയാൻ കാരണമായി. വരുംദിവസങ്ങളിൽ കൂടുതൽ തീർഥാടകരെ പ്രതീക്ഷിക്കുന്നതായും അദ്ദേഹം സന്നിധാനത്ത് വാർത്തസമ്മേളനത്തിൽ പറഞ്ഞു. എക്‌സിക്യുട്ടിവ് ഓഫിസർ വി. കൃഷ്ണകുമാര വാര്യരും പങ്കെടുത്തു.
തീർഥാടന സീസൺ തുടങ്ങി രണ്ടാഴ്ച പിന്നിടുമ്പോൾ ശബരിമല നടവരവ് 20 കോടി രൂപ കവിഞ്ഞു. അപ്പം, അരവണ, മഹാകാണിക്ക തുടങ്ങിയവയിലൂടെ ലഭിച്ചതാണിത്. ദേവസ്വം ബോർഡ് ഈ വർഷം തുടങ്ങിയ ഇ- കാണിക്കയിലൂടെ ഇതുവരെ 30,000 രൂപയും ലഭിച്ചു. കോവിഡ്നിയന്ത്രണമുണ്ടെങ്കിലും സന്നിധാനത്ത് ദർശനത്തിന് തിരക്കേറുന്നുണ്ട്. വെർച്ച്വൽ ക്യൂ ബുക്കിങ് കൂടുന്നുണ്ട്. 33,000 പേരാണ് വെള്ളിയാഴ്ച ദർശനത്തിന് ബുക്ക് ചെയ്തത്. ഇതുവരെയുള്ളതിൽ ഏറ്റവും കൂടിയതാണിത്. വ്യാഴാഴ്ച വെർച്വൽ ക്യൂവിലൂടെ 22487 പേർ ദർശനം നടത്തി. 28743 പേരാണ് രജിസ്റ്റർ ചെയ്തിരുന്നത്. ഇതര സംസ്ഥാന ഭക്തരാണ് കൂടുതലും. ശനി, ഞായർ ദിവസങ്ങളിൽ കൂടുതൽ തീർഥാടകരെത്തിയേക്കും. വെള്ളിയാഴ്ച നിലയ്ക്കൽ, പമ്പ, സന്നിധാനം എന്നിവിടങ്ങളിലെ 16 കടകൾ ലേലം ചെയ്തു.
https://www.facebook.com/Malayalivartha