ബിഹാർ- ഒറീസ ഹൈക്കോടതിയിൽ അഭിഭാഷകനായി പ്രവർത്തിക്കുമ്പോഴാണ് അദ്ദേഹം മഹാത്മാ ഗാന്ധിയുടെ ആകർഷണ വലയത്തിൽ പെട്ടതും ചമ്പാരൻ സമരത്തിനു നേതൃത്വം നൽകിയതും;നിയമലംഘന സമരത്തിൻ്റെ ഭാഗമായി അഭിഭാഷകവൃത്തി ഉപേക്ഷിച്ചു;പിന്നീട് രാഷ്ട്രീയത്തിൽ മാത്രം ശ്രദ്ധ ചെലുത്തി;അഭിഭാഷക ദിനത്തിൽ അഡ്വക്കേറ്റ് ബി.ജയശങ്കർ പങ്കു വച്ച കുറിപ്പ്

ഡിസംബർ 3 അഭിഭാഷക ദിനത്തിൽ അഡ്വക്കേറ്റ് ബി.ജയശങ്കർ പങ്കു വച്ച കുറിപ്പ് വളരെയധികം ശ്രദ്ധേയമാകുകയാണ്. പ്രഗത്ഭ അഭിഭാഷകനും ഭരണഘടനാ അസംബ്ലി അധ്യക്ഷനും രാജ്യത്തിന്റെ പ്രഥമ രാഷ്ട്രപതിയും ആയിരുന്ന ഡോ രാജേന്ദ്ര പ്രസാദിന്റെ ജന്മദിനം കൂടിയാണിന്ന് .
അദ്ദേഹത്തിന്റെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ; ഡിസംബർ 3 അഭിഭാഷക ദിനം. പ്രഗത്ഭ അഭിഭാഷകനും ഭരണഘടനാ അസംബ്ലി അധ്യക്ഷനും രാജ്യത്തിന്റെ പ്രഥമ രാഷ്ട്രപതിയും ആയിരുന്ന ഡോ രാജേന്ദ്ര പ്രസാദിന്റെ ജന്മദിനം.
കൽക്കട്ട സർവകലാശാല നിയമ വിഭാഗത്തിൽ നിന്ന് സ്വർണ മെഡലോടെ ബിരുദാനന്തര ബിരുദവും തുടർന്ന് അലഹബാദ് സർവകലാശാലയിൽ നിന്നു നിയമത്തിൽ ഡോക്ടറേറ്റും നേടിയ ശേഷം അന്നത്തെ ബിഹാർ- ഒറീസ ഹൈക്കോടതിയിൽ അഭിഭാഷകനായി പ്രവർത്തിക്കുമ്പോഴാണ് അദ്ദേഹം മഹാത്മാ ഗാന്ധിയുടെ ആകർഷണ വലയത്തിൽ പെട്ടതും ചമ്പാരൻ സമരത്തിനു നേതൃത്വം നൽകിയതും.
നിയമലംഘന സമരത്തിൻ്റെ ഭാഗമായി അഭിഭാഷകവൃത്തി ഉപേക്ഷിച്ചു; പിന്നീട് രാഷ്ട്രീയത്തിൽ മാത്രം ശ്രദ്ധ ചെലുത്തി. സ്വാതന്ത്ര്യ സമരത്തിൽ സജീവമായി പങ്കെടുത്തു. പലതവണ ജയിൽ വാസം അനുഭവിച്ചു. 1946ൽ നെഹ്രുവിൻ്റെ ഇടക്കാല മന്ത്രിസഭയിൽ അംഗമായി, പിന്നീട് ഭരണഘടന നിർമാണ സമിതി അധ്യക്ഷനായും ഒരു വ്യാഴവട്ടക്കാലം രാഷ്ട്രപതിയായും പ്രശോഭിച്ചു. ബാബു രാജേന്ദ്രപ്രസാദിന്റെ സ്മരണയ്ക്കു മുന്നിൽ കൂപ്പുകൈ
https://www.facebook.com/Malayalivartha