മോഡലുകള്‍ വാഹനാപകടത്തില്‍ മരിച്ച സംഭവം; അറസ്റ്റിലായ സൈജു തങ്കച്ചനൊപ്പം ലഹരി പാര്‍ട്ടിയില്‍ പങ്കെടുത്തവരെ ഉടന്‍ കസ്റ്റഡിയിലെടുക്കും; ലഹരി പാര്‍ട്ടികളില്‍ പങ്കെടുത്ത ഏഴ് യുവതികളുള്‍പ്പെടെ 17പേര്‍ക്കെതിരേ പോലീസ് കേസെടുത്തു

ദേശീയപാതയില്‍ മോഡലുകള്‍ വാഹനാപകടത്തില്‍ മരിച്ച സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സൈജു തങ്കച്ചനൊപ്പം ലഹരി പാര്‍ട്ടിയില്‍ പങ്കെടുത്തവരെ ഉടന്‍ കസ്റ്റഡിയിലെടുക്കും. സൈജു തങ്കച്ചനൊപ്പം വിവിധ ജില്ലകളില്‍ ലഹരി പാര്‍ട്ടികളില്‍ പങ്കെടുത്ത ഏഴ് യുവതികളുള്‍പ്പെടെ 17പേര്‍ക്കെതിരേ പോലീസ് കേസെടുത്തു. സിറ്റി പോലീസ് കമ്മിഷണര്‍ നാഗരാജുവാണ് ഇക്കാര്യം വ്യക്തമാക്കിയത്.
മോഡലുകളുടെ മരണവുമായി ബന്ധപ്പെട്ട് സൈജു തങ്കച്ചനെ ചോദ്യം ചെയ്യലിനിടെയാണ് ലഹരി ഇടപാടുകള്‍ സംബന്ധിച്ച് ദൃശ്യങ്ങളും ഫോണ്‍ സംഭാഷണങ്ങളും പോലീസിന് ലഭിച്ചത്. ഇതോടൊപ്പം ലഹരി ഉപയോഗം സംബന്ധിച്ച കൂടുതല്‍ തെളിവുകളും പോലീസിന് ലഭിച്ചതായി കമ്മിഷണര്‍ അറിയിച്ചു.
സൈജുവിന്റെ മൊബൈല്‍ ഫോണ്‍ ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷം ലഹരി പാര്‍ട്ടി നടന്ന ഫ്‌ളാറ്റുകള്‍ കേന്ദ്രീകരിച്ച് പോലീസ് പരിശോധന നടത്തി. ഇന്‍ഫോപാര്‍ക്കിന് സമീപമുള്ള മൂന്ന് ഫ്‌ളാറ്റുകളിലാണ് ഡോഗ് സ്‌ക്വാഡ് ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഉപയോഗിച്ച് പരിശോധന നടത്തിയത്. ഇതിലൊന്ന് സൈജുവിന്റെ ഫ്‌ളാറ്റാണ്.
https://www.facebook.com/Malayalivartha