ബംഗാൾ ഉൾകടലിൽ 'ജൊവാദ് ' ചുഴലിക്കാറ്റ്;വടക്കൻ ആന്ധ്രാപ്രദേശ് - ഒഡിഷ തീരത്ത് ചുഴലിക്കാറ്റ് മുന്നറിയിപ്പ്;കേരളത്തിൽ നിലവിൽ ചുഴലിക്കാറ്റ് ഭീഷണിയില്ല

മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾകടലിലെ 'ജൊവാദ് ' ചുഴലിക്കാറ്റ് കഴിഞ്ഞ 6 മണിക്കൂറിൽ വടക്ക് പടിഞ്ഞാറൻ ദിശയിൽ മണിക്കൂറിൽ 3 കിലോമീറ്റർ വേഗതയിൽ സഞ്ചരിച്ചു ഇന്ന് 2.30 ന് മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾകടലിൽ, വിശാഖപട്ടണത്തിനു 200 km കിഴക്കു - തെക്കു കിഴക്കായും, ഗോപാൽപൂരിനു 310 km തെക്ക് - തെക്ക് പടിഞ്ഞാറയും പുരിയിൽ നിന്ന് 380 km തെക്കു- തെക്കു പടിഞ്ഞാറായും , പാരദ്വീപിൽ നിന്ന് 470 km തെക്കു- തെക്കു പടിഞ്ഞാറായും സ്ഥിതി ചെയ്യുന്നു.കേരളത്തിൽ നിലവിൽ ചുഴലിക്കാറ്റ് ഭീഷണിയില്ല
അടുത്ത 6 മണിക്കൂറിൽ വടക്ക് ദിശയിൽ സഞ്ചരിച്ചു അതി തീവ്ര ന്യുന മർദ്ദമായി ശക്തി കുറഞ്ഞു തുടർന്ന് വടക്ക് - വടക്ക് കിഴക്ക് ദിശയിലേക്ക് തിരിഞ്ഞ് ഡിസംബർ 5 ഉച്ചയോടെ ഒഡിഷയിലെ പുരി തീരത്ത് എത്തിച്ചേരാൻ സാധ്യത. തുടർന്ന് വീണ്ടും ശക്തി കുറഞ്ഞു ഒഡിഷ പശ്ചിമ ബംഗാൾ തീരത്തേക്ക് നീങ്ങാൻ സാധ്യത .
അടുത്ത 3 മണിക്കൂറിൽ കേരളത്തിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.ജൊവാദ് ചുഴലിക്കാറ്റ് ബംഗാൾ ഉൾകടലിൽ വിശാഖപട്ടണത്തിന് 260 km അകലെ അതി തീവ്ര ന്യുന മർദ്ദമായി ശക്തി കുറഞ്ഞു.
https://www.facebook.com/Malayalivartha