നിന്റെ അനിയത്തിയെ മജീദ് ഉസ്താദ് അടിക്കുന്നു എന്ന് പറഞ്ഞു ഒരു കൂട്ടുകാരി ഓടി വന്നപ്പോൾ കൂടെ ഞാനും വേഗം പോയി;തറയിൽ അടി കൊണ്ടു ഉരുളുന്ന അവളെ ഓടി പോയി പിടിച്ചു ഇനി തല്ലല്ലേ ഉസ്താദ് എന്ന് പറഞ്ഞു ഞാൻ കരഞ്ഞു;അന്നേരം അടി നിർത്തി നീ പെണ്ണല്ലെടി നിനക്കെന്താ ഇത്ര ദേഷ്യം എന്ന് പറഞ്ഞു ഒന്നൂടെ തല്ലി;അത് കഴിഞ്ഞാണ് ഇതിനും മാത്രം അവൾ ചെയ്ത കൊടിയ പാപം ഞാൻ അറിഞ്ഞത്;ഏറ്റവും കൂടുതൽ കരുണ ഇല്ലാത്ത ഒരു വർഗം ഉണ്ടെങ്കിൽ അത് ഉസ്താദ് എന്ന് പറയുന്ന നീച ജന്മങ്ങളാണ്;പ്രതികരണവുമായി ജസ്ല മാടശ്ശേരി

ഖുർആൻ പഠിച്ചില്ല എന്ന കാരണത്താൽ മലപ്പുറത്ത് എട്ടു വയസ്സുകാരിക്ക് മദ്രസ അധ്യാപകന്റെ ക്രൂര മർദനം ഏറ്റു വാങ്ങേണ്ടി വന്നിരുന്നു. ഈ വിഷയത്തിൽ പ്രതികരിച്ചിരിക്കുകയാണ് ജസ്ല മാടശ്ശേരി. തന്റെ സുഹൃത്ത് ആഷിമ കളത്തിലെഴുതിയ കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് ജസ്‌ല മാടശേരി.
കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;ഇതിലും ക്രൂരമായിരുന്നു അന്ന് എന്റെ അനിയത്തിയുടെ അവസ്ഥ.. നിന്റെ അനിയത്തിയെ മജീദ് ഉസ്താദ് അടിക്കുന്നു എന്ന് പറഞ്ഞു ഒരു കൂട്ടുകാരി ഓടി വന്നപ്പോൾ കൂടെ ഞാനും വേഗം പോയി.. തറയിൽ അടി കൊണ്ടു ഉരുളുന്ന അവളെ ഓടി പോയി പിടിച്ചു ഇനി തല്ലല്ലേ ഉസ്താദ് എന്ന് പറഞ്ഞു ഞാൻ കരഞ്ഞു..
അന്നേരം അടി നിർത്തി നീ പെണ്ണല്ലെടി നിനക്കെന്താ ഇത്ര ദേഷ്യം എന്ന് പറഞ്ഞു ഒന്നൂടെ തല്ലി.. അത് കഴിഞ്ഞാണ് ഇതിനും മാത്രം അവൾ ചെയ്ത കൊടിയ പാപം ഞാൻ അറിഞ്ഞത്.. ഞങ്ങൾ പഠിച്ചത് ഒരു യതീംഖാന (അഗതി മന്ദിരം ) ചേർന്ന മദ്രസയിൽ ആയിരുന്നു.. അവിടെ ഉള്ള ആൺകുട്ടികൾ ഉസ്താദിനെക്കാൾ അപകടകാരികൾ ആണ് എന്നും..
അതിൽ ഒരുത്തൻ ഒരു വിറക് കഷ്ണം കൊണ്ടു അവളെ എറിഞ്ഞു.. വേദന സഹിക്കാതെ അവളതെടുത്തു തിരിച്ചു എറിഞ്ഞു.. പക്ഷെ ഉന്നം തെറ്റി ലൈറ്റ് പൊട്ടി.. വീട്ടുകാരെ വിളിച്ചു കാര്യം പറഞ്ഞു ഒരു ബൾബ് മാറ്റേണ്ട കാര്യത്തിന് അത്രയും പേരുടെ മുന്നിൽ പട്ടിയെ പോലെ തല്ലുമ്പോൾ അവളെ ഉപദ്രവിച്ച ആ പയ്യൻ അവിടെ നിന്ന് ചിരിക്കുക ആയിരുന്നു..
തിരിച്ചു വീട്ടിൽ എത്തിയപ്പോൾ കാല് മുഴുവൻ കത്തി കൊണ്ടു കീറിയത് പോലെ ചോര പൊടിയുക ആയിരുന്നു.. ഉപ്പാനോട് ഒന്നും പറയരുത് എന്ന് ഉമ്മ കരാറിട്ടു.. അല്ലെങ്കിൽ തന്നെ വൈകുന്നേരം 6 മണിക്ക് ശേഷം ഉള്ള മദ്രസയിൽ പോക്ക് തീരെ ഇഷ്ടം ഇല്ല.. ഇതിനിടയിൽ ഉപ്പാന്റെ മക്കളെ ദേഹത്തു കൈ വെച്ചെന്ന് കൂടി അറിഞ്ഞ പിന്നെ ഉസ്താദ് അടി കൊണ്ടു തിരിയുമെന്ന് ഉമ്മാക്ക് അറിയാം..
ഒരു ശരാശരി വിശ്വാസിയായ ഉമ്മ മഹാനായ ഉസ്താദിനെ രക്ഷിക്കാൻ കുറ്റം സ്വയം ഏറ്റെടുത്തു.. അന്ന് അവര് തമ്മിൽ ഭയങ്കര പ്രശ്നം ആയിരുന്നു.. രാത്രി മുഴുവൻ നീറ്റൽ സഹിക്കാതെ അവൾ കരയുമ്പോൾ എനിക്കും ഉറക്കം കിട്ടിയില്ല.. എനിക്കും കിട്ടിയിട്ടുണ്ട് ഇത് പോലെ.. നിസാര കാര്യത്തിന് ഒക്കെ മൃഗങ്ങളെ പോലെ ആണ് പെരുമാറുക.. ഇതിന് മുന്നേ പഠിച്ച മദ്രസയിൽ അതേ അനുഭവം തന്നെ ആയിരുന്നു.. ഏറ്റവും കൂടുതൽ കരുണ ഇല്ലാത്ത ഒരു വർഗം ഉണ്ടെങ്കിൽ അത് ഉസ്താദ് എന്ന് പറയുന്ന നീച ജന്മങ്ങൾ ആണ്.
https://www.facebook.com/Malayalivartha