ഓരോ വീടുകളിൽ നിന്നും ഉയരുന്ന നിലവിളിയ്ക്ക് ഒരേ സ്വരമാണ്;ഓരോ വീടുകളിലും കണ്ണുനീർ തോരാതെ ബാക്കിയാകുന്നത് കുഞ്ഞു മക്കളും ഭാര്യയുമാണ്; ഇടനെഞ്ച് പൊട്ടി കരയുന്നത് അമ്മമാരാണ്; താങ്ങാനാകാതെ തളർന്ന് പോകുന്നത് അച്ഛനും സഹോദരങ്ങളുമാണ്;ക്രിമിനൽ ഗുണ്ടകളെ മാതൃകാപരമായി ശിക്ഷിക്കാനും രാഷ്ട്രീയ സമ്മർദ്ദങ്ങൾക്കപ്പുറം അറസ്റ്റ് ചെയ്യാനും പോലീസ് തയ്യാറാകണമെന്ന് രമ്യ ഹരിദാസ് എംപി

ഓരോ വീടുകളിൽ നിന്നും ഉയരുന്ന നിലവിളിയ്ക്ക് ഒരേ സ്വരമാണെന്ന് രെമ്യ ഹരിദാസ് എംപി. തിരുവല്ലയിൽ കൊല്ലപ്പെട്ട സന്ദീപിന്റെ കുടുംബത്തിന്റെ ദുഖത്തിൽ പങ്കുചേരുന്നുവെന്നും അവർ പറഞ്ഞു. രെമ്യ ഹരിദാസ് എംപിയുടെ വാക്കുകൾ ഇങ്ങനെ; ഓരോ വീടുകളിൽ നിന്നും ഉയരുന്ന നിലവിളിയ്ക്ക് ഒരേ സ്വരമാണ്..
ഓരോ വീടുകളിലും കണ്ണുനീർ തോരാതെ ബാക്കിയാകുന്നത് കുഞ്ഞു മക്കളും ഭാര്യയുമാണ്..ഇടനെഞ്ച് പൊട്ടി കരയുന്നത് അമ്മമാരാണ്.. താങ്ങാനാകാതെ തളർന്ന് പോകുന്നത് അച്ഛനും സഹോദരങ്ങളുമാണ്.. മാറുന്നത് പേരുകളും കൊടിയുടെ നിറങ്ങളും മാത്രം..
ആദർശത്തെ ആദർശം കൊണ്ടും ആശയങ്ങളെ ആശയങ്ങൾ കൊണ്ടും നേരിടാൻ കഴിയണം.ആയുധങ്ങൾ അല്ല വഴി എന്ന് തിരിച്ചറിയണം.. CPIM, BJP,SDPI തുടങ്ങിയ രാഷ്ട്രീയ കക്ഷികളോട് ഓർമ്മപ്പെടുത്താനുള്ളത്
കൊടും ക്രിമിനലുകൾക്ക് അഭയം നൽകുന്നതും കേസ് നടത്തുന്നതും രാഷ്ട്രീയപാർട്ടികളുടെ അജണ്ട ആകരുത്.
പെരിയയിലെ പ്രിയപ്പെട്ട കൃപേഷിനെയും ശരത് ലാലിനെയും വകവരുത്തിയർക്കുവേണ്ടി CPIM ജില്ലാ നേതൃത്വം ന്യായീകരണവുമായി രംഗത്ത് വന്ന ദിവസമാണ് സജീവ പൊതുപ്രവർത്തകന്റെ കൊലപാതകം നടന്നത്. അരിയിൽ ഷുക്കൂറിന്റെ യും,ഷുഹൈബിന്റെയും കൊലയാളികൾക്ക് വേണ്ടി കേസ് നടത്താൻ ലക്ഷങ്ങളും കോടികളും ചെലവഴിക്കുന്ന രാഷ്ട്രീയ നേതൃത്വങ്ങൾ സമൂഹത്തിന് കൊടുക്കുന്ന സന്ദേശം എന്താണ് ?
ക്രിമിനലുകൾക്കുള്ള പിന്തുണയും കേസ് നടത്തിപ്പും അവസാനിപ്പിക്കാൻ രാഷ്ട്രീയ കക്ഷികൾ തയ്യാറാകണം. ക്രിമിനൽ ഗുണ്ടകളെ മാതൃകാപരമായി ശിക്ഷിക്കാനും രാഷ്ട്രീയ സമ്മർദ്ദങ്ങൾക്കപ്പുറം അറസ്റ്റ് ചെയ്യാനും പോലീസ് തയ്യാറാകണം.അത്തരം നടപടികളിലൂടെ മാത്രമേ കൊലപാതകങ്ങൾ അവസാനിപ്പിക്കാൻ കഴിയൂ.. തിരുവല്ലയിൽ കൊല്ലപ്പെട്ട സന്ദീപിന്റെ കുടുംബത്തിന്റെ ദുഖത്തിൽ പങ്കുചേരുന്നു.
https://www.facebook.com/Malayalivartha